Search
  • Follow NativePlanet
Share
» »അമൃത് ഭാരത് എക്സ്പ്രസ് വരുന്നു.. 130 കിമീ വേഗത, പറന്നെത്താം.. സമയവും ലാഭം!

അമൃത് ഭാരത് എക്സ്പ്രസ് വരുന്നു.. 130 കിമീ വേഗത, പറന്നെത്താം.. സമയവും ലാഭം!

ഇന്ത്യൻ റെയിൽവേ വിപ്ലവകരമായ മാറ്റങ്ങളിലൂടെ കടന്നു പോകുന്ന സമയമാണിത്. രാജ്യത്തിന്‍റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ ഏറ്റവും എളുപ്പത്തില്‍ യാത്ര സാധ്യമാക്കുന്ന തരത്തിലുള്ള വികസനങ്ങൾ. ഇപ്പോഴിതാ സാധാരണക്കാർക്കായുള്ള അമൃത് ഭാരത് എക്സ്പ്രസ് വരികയാണ്. വേഗത്തിൽ, കുറഞ്ഞ ചെലവിലുള്ള യാത്ര ഉറപ്പു വരുത്തുന്ന അമൃത് ഭാരത് ട്രെയിൻ അതിന്‍റെ ആദ്യ യാത്രയ്ക്കൊരുങ്ങുകയാണ്.

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുമായി വരുന്ന അമൃത് ഭാരത് ട്രെയിൻ ഉടൻ അയോധ്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മറ്റു സൗകര്യങ്ങൾക്കും ടെക്നോളജികൾക്കുമൊപ്പം പുഷ് പുൾ സാങ്കേതികവിദ്യയും ഇതിലുണ്ടായിരിക്കും. റെയിൽവേയുടെ ആദ്യ അമൃത് ഭാരത എക്സ്പ്രസ് ആദ്യ സര്‍വീസ് ഡിസംബര്‍ 30 ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്‌തേക്കുമെന്നാണ് റിപ്പോർട്ട്.

First Amrit Bharat Express With Push-Pull Technology

കുറഞ്ഞ നിരക്ക് ഈടാക്കി മികച്ച വേഗതയിൽ അന്തർസംസ്ഥാന സര്‍വീസുകൾ നടത്തുക എന്ന ലക്ഷ്യത്തിലാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുക. വന്ദേ സാധാരൺ എന്ന പേരിലായിരുന്നു ഈ ട്രെയിൻ അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് അമൃത് ഭാരത് എക്സ്പ്രസ് എന്ന പേരിലേക്ക് മാറ്റുകയായിരുന്നു. ഒരു നോൺ എസി സ്ലീപ്പർ കം റിസർവ്ഡ് ക്ലാസ് സേവനമാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ നല്കുന്നത്.

പുഷ്-പുൾ ടെക്നോളജി

ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സൗകര്യങ്ങളുമാണ് അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ പ്രത്യേകത. അതിൽത്തന്നെ എടുത്തുപറയേണ്ടത് പുഷ്- പുൾ ടെക്നോളജി ആണ്. പുഷ്-പുൾ സാങ്കേതികവിദ്യയിൽ രണ്ട് എഞ്ചിനുകൾ ട്രെയിനിനുണ്ട്- ഒന്ന് മുൻവശത്തും മറ്റൊന്ന് പിന്നിലും. മുൻവശത്തെ എഞ്ചിൻ ട്രെയിനിനെ വലിക്കുമ്പോൾ, പിന്നിലെ എഞ്ചിൻ ഒരേസമയം അതിനെ പുഷ് ചെയ്യുന്നു.

പുഷ്-പുൾ ടെക്നോളജി വഴി പാലങ്ങൾ, വളവുകൾ, മറ്റ് സ്പീഡ് നിയന്ത്രിത വിഭാഗങ്ങൾ തുടങ്ങിയവയിലൂടെ കടന്നു പോകുമ്പോൾ മികച്ച രീതിയിൽ സമയം ലാഭിക്കുന്നതിന് സഹായിക്കും. മാത്രമല്ല, ഈ സമയങ്ങളില് കുലുക്കമോ വലിയ അനക്കമോ ഇല്ലാതെ യാത്ര പൂർത്തിയാക്കാൻ സാധിക്കും എന്നതുമാണ് ഇതിന്‍റെ പ്രത്യേക. സുരക്ഷിതമായ യാത്രയും അമൃത് ഭാരത് എക്സ്പര്സ് ഉറപ്പു തരുന്നു.

പരമാവധി 130 കിലോമീറ്റർ വരെ അമൃത് ഭാരത് ട്രെയിനുകൾക്ക് വേഗത കൈവരിക്കാൻ സാധിക്കും. ഓറഞ്ച്, ഗ്രേ എന്നീ രണ്ടു നിറങ്ങളിലാണ് പുതിയ അമൃത് ഭാരത് ട്രെയിനുകൾ വരിക. ആകെ 22 കോച്ചുകൾ ഇിലുണ്ടാവും. അതിൽ എട്ടെണ്ണത്തിൽ റിസർവേഷൻ ഇല്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ്. ബാക്കി 12 സെക്കന്‍ഡ് ക്ലാസ് 3 ടയര്‍ സ്ലീപ്പര്‍ കോച്ചുകളും രണ്ട് ഗാര്‍ഡ് കംപാര്‍ട്ട്‌മെന്റുകളും ഇതിലുണ്ടാവും. കൂടാതെ സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേകം കോച്ചുകളും ഇതിൽ ഒരുക്കും.

അമൃത് ഭാരത് എക്സ്പ്രസ്- സൗകര്യങ്ങൾ

സാധാരണ യാത്രക്കാർക്കായി മികച്ച സൗകര്യങ്ങളാണ് അമൃത് ഭാരത് എക്സ്പ്രസിൽ ഒരുക്കിയിട്ടുള്ളത്. ഇരിപ്പ് സുഖകരമാക്കുന്ന കുഷ്യൻ ഉള്ള സീറ്റിങ്ങുകൾ, മൊബൈൽ ഹോൾഡറുകൾ, സ്ലൈഡർ വിൻഡോ ഗ്ലാസ് എന്നിവയുണ്ട്. ഒപ്പം റെയിൽവേ സ്റ്റേഷനെക്കുറിച്ചുള്ള വിവരങ്ങൾ നല്കുന്ന പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം സൗകര്യവും ട്രെയിനിൽ ലഭ്യമാണ്. ഇത് കൂടാതെ സ്നാക് ടേബിൾ, ബോട്ടില്‍ ഹോള്‍ഡര്‍, റേഡിയം ഇല്യൂമിനേഷന്‍ ഫ്‌ളോറിങ് സ്ട്രിപ്, ടോയ്ലറ്റ് സൗകര്യങ്ങൾ എന്നിവയും ഇതിലുണ്ടാവും,

അമൃത് ഭാരത് എക്സ്പ്രസ് റൂട്ട്

ലഭ്യമായ വിവരങ്ങൾ അനുസരിച്ച് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍നിന്ന് ബിഹാറിലെ ദര്‍ഭംഗയിലേക്കാവും ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് സര്‍വീസ്. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനത്തിനായി തയ്യാറായി നിൽക്കുകയാണ്. ബെംഗളൂരു- മാല്‍ഡ റൂട്ടിലാണ് രണ്ടാമത്തെ അമൃത് ഭാരത് എന്നും റിപ്പോർട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+