പന്നിമൂക്കൻ തവള
കേരളത്തിലെ പശ്ചിമഘട്ട വനപ്രദേശത്ത് അപൂർവമായി കണ്ടുവരുന്ന തവള വിഭാഗങ്ങളിൽ ഒന്നാണ് പന്നിമൂക്കൻ തവള.
Photo Courtesy: Karthickbala at ta.wikipedia
ലിവിംഗ് ഫോസിൽ
കോടിക്കണക്കിന് വർഷം കഴിഞ്ഞിട്ടും പരിണാമം സംഭവിക്കാത്ത ജീവി വർഗങ്ങളെയാണ് ലിംവിംഗ് ഫോസിൽ എന്ന് പറയുന്നത്. പന്നിമൂക്കൻ തവളയേയും ഇത്തരത്തിൽ ലിവിംഗ് ഫോസിൽ ആയിട്ടാണ് കണക്കാക്കുന്നത്.
Photo Courtesy: David V. Raju
വംശനാശ ഭീക്ഷണി
വംശനാശ ഭീക്ഷണി നേരിടുന്ന ഈ ജീവി വർഗത്തെ ഇന്ത്യയിലെ തവള മനുഷ്യൻ എന്ന് അറിയപ്പെടുന്ന എസ് ഡി ബിജുവും സംഘവുമാണ് തിരിച്ചറിഞ്ഞത്. കോതമംഗലം, എരുമേലി, സയലന്റ് വാലി, തൃശൂരിലെ പട്ടിക്കാട് എന്നിവിടങ്ങളിലും ഈ തവളയെ കണ്ടവരുണ്ട്.
Photo Courtesy: David V. Raju
പറക്കും തവള
പന്നിമൂക്കൻ തവളയെ പോലെ അത്ര അപരിചിതനല്ല പറക്കും തവള. വനങ്ങളിലെ മരച്ചില്ലകളിൽ താമസിക്കുന്ന ഈ തവളകൾ ഒരു മരത്തിൽ നിന്ന് മറ്റു മരത്തിലേക്ക് ചാടുന്നത് പറക്കുന്നത് പോലെയാണ്. അതിനാലാണ് ഈ തവളയ്ക്ക് പറക്കും തവള എന്ന പേര് ലഭിച്ചത്.
Photo Courtesy: Davidvraju
പല പേരുകൾ
പല പേരുകളിലും പല ഉപ വിഭാഗങ്ങളിലും ഈ തവളകളെ കാണാം. ഇളിത്തേമ്പൻ തവള, പുള്ളി പച്ചിലപ്പാറൻ, പച്ചിലപ്പാറൻ എന്നിങ്ങനെയാണ് ഈ തവളകൾ അറിയപ്പെടുന്നത്.
Photo Courtesy: L. Shyamal
ചൊറിയൻ തവള
പശ്ചിമഘട്ട പ്രദേശത്ത് ഒരു കാലത്ത് സാധരണയായി കണപ്പെടുന്ന തവളയാണ് ചൊറിയൻ തവള. വിവിധയിനം ചൊറിയൻ തവളകളെ കണ്ടുവരുന്നുണ്ട്. ഇവയിൽ പലതും വംശ നാശ ഭീക്ഷണി നേരിടുന്ന തവളകളാണ്.
Photo Courtesy: L. Shyamal
തെക്കൻ ചൊറിത്തവള
കേരളത്തിലും തമിഴ് നാട്ടിലും ആണ് ഈ തവള വിഭാഗങ്ങളെ കണ്ട് വരുന്നത്.
Photo Courtesy: Seshadri.K.S
ചൊറിത്തവള
ഇപ്പോഴും എല്ലാ സ്ഥലങ്ങളിലും സർവ സാധരണയായി കണ്ടുവരുന്ന തവള വിഭാഗമാണ് ചൊറിത്തവള.
Photo Courtesy: Lokionly
ചെറു ചെവിയൻ
വംശനാശ ഭീക്ഷണി നേരിടുന്ന ഈ തവളകളെ പശ്ചിമഘട്ട വനമേഖലകളിലാണ് കണ്ടുവരുന്നത്.
Photo Courtesy: Davidvraju
പോക്കാന്തവള
അനുദിനം എണ്ണം കുറഞ്ഞ് വരുന്ന ഒരു തവള വിഭാഗമാണ് പോകാന്തവളകൾ. ഇവയ്ക്ക് നിരവധി ഉപ വിഭാഗങ്ങളുമുണ്ട്.
Photo Courtesy: Shyamal
തീവയറൻ
തീവയറൻ നീർ ചൊറിയൻ എന്ന പേരിൽ അറിയപ്പെടുന്ന ഈ തവളകളെ ബ്രഹ്മഗിരി മലനിരകൾ, കൂർഗ്, കുദ്രേമുഖ്, ഗൂഡല്ലൂർ എന്നിവിടങ്ങളിൽ കാണാം. വംശനാശ ഭീക്ഷണി നേരിടുന്ന തവളകളാണ് ഇവ.
Photo Courtesy: Seshadri.K.S
പച്ചത്തവള
കേരളത്തിലെ കുളങ്ങളിൽ സാധരണായി കാണപ്പെടുന്ന തവള വിഭാഗമാണ് പച്ചത്തവള. വയൽത്തവള എന്നും ഇത് അറിയപ്പെടുന്നുണ്ട്
Photo Courtesy: Saleem Hameed
ചെങ്കൽ ചിലപ്പൻ
കേരളത്തിലെ ചെങ്കൽ കുന്നുകളിൽ സർവ്വ സാധരണമായി കാണപ്പെടുന്ന തവളയാണ് ചെങ്കൽ ചിലപ്പൻ.
Photo Courtesy: Uajith
പിലിഗിരിയൻ
കേരളത്തിലേയും കർണാടകത്തിലേയും പശ്ചിമഘട്ട മേഖലയിൽ കാണപ്പെടുന്ന തവളകളാണ് പിലിഗിരിയൻ. ഈ തവളകൾക്ക് ഒരുപാട് ഉപ വിഭാഗങ്ങളുണ്ട്.
Photo Courtesy: VivekMalleshappa
ബലൂൺ തവളകൾ
തടിച്ചിരിക്കുന്ന ബലൂൺ തവളകളെ പശ്ചിമഘട്ടത്തിലും കണ്ടുവരുന്നുണ്ട്. വംശനാശ ഭീക്ഷണി നേരിടാത്തവയാണ് ഈ തവളകൾ.
Photo Courtesy: Sindhu ramchandran