Search
  • Follow NativePlanet
Share
» »ചെതലയം, പാൽച്ചുരം,കടച്ചിക്കുന്ന്.. വയനാട്ടിലെ കിടിലന്‍ വെള്ളച്ചാട്ടങ്ങൾ, കണ്ടിട്ടില്ലെങ്കിൽ പോരേ..

ചെതലയം, പാൽച്ചുരം,കടച്ചിക്കുന്ന്.. വയനാട്ടിലെ കിടിലന്‍ വെള്ളച്ചാട്ടങ്ങൾ, കണ്ടിട്ടില്ലെങ്കിൽ പോരേ..

മഴ വന്നതോടെ തുടങ്ങിയതോടെ വെള്ളച്ചാട്ടങ്ങളെല്ലാം സജീവമായി . വേനൽക്കാലത്ത് കാണാൻ ആളുപോലുമില്ലാതെ കിടന്ന വെള്ളച്ചാട്ടങ്ങൾക്ക് ജീവൻ വെച്ചതോടെ സഞ്ചാരികളും എത്തിച്ചുടങ്ങി. പെയ്യുന്ന മഴയുടെ ശക്തിയനുസരിച്ച് കുത്തിയൊലിച്ച് വരികയാണ് വെള്ളച്ചാട്ടം. മഴക്കാല യാത്രയുടെ സാഹസികത തന്നെ വെള്ളച്ചാട്ടങ്ങളാണ്. സുരക്ഷിതമായി പോയാൽ മഴയാത്രകൾക്ക് ഇതിലും കിടിലന്‍ സ്പോട്ടുകൾ വേറേയില്ല.

മഴക്കാലത്തെ വെള്ളച്ചാട്ടങ്ങൾ കാണാൻ കാണാനൊരു യാത്ര പോകുന്നുണെങ്കിൽ ഇങ്ങ് വയനാട്ടിലേക്ക് കയറിക്കോ.. എത്ര കണ്ടാലും മതിവരാത്ത, സുരക്ഷിതമായി ഇറങ്ങാൻ പറ്റിയ ഇഷ്ടംപോലെ വെള്ളച്ചാട്ടങ്ങള്‌ ഇവിടെയുണ്ട്. മൺസൂൺ യാത്രികരുടെ പ്രിയപ്പെട്ട ഇടമായ വയനാട്ടിലെ മഴക്കാല വെള്ളച്ചാട്ടങ്ങള് പരിചയപ്പെടാം.

Best waterfalls places in wayanad

PC:Atik sulianami/Unsplash

1.സൂചിപ്പാറ വെള്ളച്ചാട്ടം

മഴയിലെ വയനാടിന്‍റെ അഴക് കാണാൻ ഏറ്റവുമാദ്യം പോകേണ്ട സ്ഥലം മേപ്പാടിയിലെ സൂചിപ്പാറ വെള്ളച്ചാട്ടമാണ്. സെന്റിനൽ പാറ വെള്ളച്ചാട്ടം എന്നും അറിയപ്പെടുന്ന ഇതിന്‍റെ കാഴ്ച പൂർണ്ണമാകുന്നത് മഴക്കാലത്താണ്,. പരമാവധി മുന്നൂറ് അടിയോളം ഉയരത്തിൽ നിന്നും താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം മൂന്നു തട്ടുകളായാണ് വരുന്നത്. ഇവിടേക്ക് ഇറങ്ങിച്ചെല്ലുവാൻ ചെറുതല്ലാത്ത ഒരു യാത്രയുണ്ട്. കനത്ത മഴക്കാല ഇവിടേക്ക് വരാതിരിക്കുകയാണ് നല്ലത്. കൂടാതെ കാലാവസ്ഥാ മുന്നറിയിപ്പുകളും ശ്രദ്ധിക്കുക.

2. കാന്തൻപാറ വെള്ളച്ചാട്ടം

കുട്ടികളടക്കമുള്ളവർക്ക് ധൈര്യമായി മഴക്കാലത്ത് വരാൻ പറ്റിയ വെള്ളച്ചാട്ടമാണ് കാന്തൻപാറ വെള്ളച്ചാട്ടം. കാര്യം രൂപത്തിൽ വയനാട്ടിലെ ചെറിയ വെള്ളച്ചാട്ടമാണെങ്കിലും ഇവിടെയെത്തുന്നവരെ ഇതൊരിക്കലും നിരാശരാക്കില്ല. വെറും 30 മീറ്റർഉയരത്തിൽ നിന്നാണിവിടെ വെള്ളച്ചാട്ടം പതിക്കുന്നത്. സാധാരണ വെള്ളച്ചാട്ടങ്ങൾ യുവാക്കളുടെ യാത്രായിടമാണെങ്കിൽ ഇവിടെ അങ്ങനെയില്ല. കുട്ടികൾക്കും മുതിര‍്‍ന്നവർക്കും സുരക്ഷിതമായി ഇറങ്ങാൻ പറ്റിയ സ്ഥലമാണിത്.രാവിലെ 9.00 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് ഇവിടുത്തെ പ്രവേശന സമയം. കുട്ടികൾക്ക് 20 രൂപയും മുതിർന്നവർക്ക് 40 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

3. ചെതലയം വെള്ളച്ചാട്ടം

വയനാട്ടിലെ അണ്ടർറേറ്റഡ് വെള്ളച്ചാട്ടങ്ങളിലൊന്നാണ് കിടങ്ങനാട് ചെതലയം വെള്ളച്ചാട്ടം. ഇടതൂര്‍ന്നു കിടക്കുന്ന പച്ചപ്പിനു നടുവിൽ സ്ഥിതി ചെയ്യുന്ന ചെതലയം വെള്ളച്ചാട്ടം ഒരു ജൈവവൈവിധ്യ കേന്ദ്രം കൂടിയാണ്. ഒരുപാട് ഉയരമൊന്നും ഇല്ലെങ്കിലും കാടിനകത്തെ വെള്ളച്ചാട്ടത്തിന്‍റെ കാഴ്ച രസകരമാണ്. കാടിനുള്ളിലേക്ക് പോകാവുന്ന ട്രെക്കിങ് പാതകളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. പക്ഷി നിരീക്ഷണം, കാപ്പിത്തോട്ടങ്ങളുടെ കാഴ്ച, നിർത്താതെ വീശുന്ന കാറ്റ് തുടങ്ങിയ കാര്യങ്ങളും ഇവിടെ ആസ്വദിക്കാം.

4. പാൽച്ചുരം വെള്ളച്ചാട്ടം

കാടിനുള്ളിലൂടെ പരന്നൊഴുതി പതിക്കുന്ന പാൽച്ചുരം വെള്ളച്ചാട്ടം വയനാട്ടിലെ പ്രധാന കഴ്ചകളിലൊന്നാണ്. പാൽച്ചുരം റോഡിൽ നിന്നും അല്പം ഉള്ളിലേക്ക് മാറി കാട്ടിനുള്ളിലുള്ള ഈ വെള്ളച്ചാട്ടം ഒരു കിടിലൻ മൺസൂൺ ഡെസ്റ്റിനേഷൻ കൂടിയാണ്.റോഡിൽ നിന്നും അരക്കിലോമീറ്റർ ദൂരം സഞ്ചരിക്കണം അതില‍് തന്നെ 250 മീറ്റർ ദൂരം വനത്തിലൂടെ വേണം നടന്നു പോകുവാൻ.

5. കടച്ചിക്കുന്ന് വെള്ളച്ചാട്ടം

വയനാട്ടിലെ ഓഫ്ബീറ്റ് മൺസൂൺ വെള്ളച്ചാട്ടങ്ങളിലൊന്നാണ് കടച്ചിക്കുന്ന് വെള്ളച്ചാട്ടം. മേപ്പാടി-വടുവൻചാൽ റോഡിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടത്തിലേക്ക് വനത്തിലൂടെ വേണം എത്തിച്ചേരാൻ. സാഹസിക സഞ്ചാരികളെ ആകർഷിക്കുന്ന ഒരു മനോഹര ട്രെക്കിങ് കൂടി ഈ വെള്ളച്ചാട്ട യാത്ര നിങ്ങൾക്ക് നല്കും. നിലമ്പൂർ വനത്തിന്‍റെ കാഴ്ച ഇതിനു മുകളിൽ നിന്നാല് കാണാം

6. മീൻമുട്ടി വെള്ളച്ചാട്ടം

വയനാട് യാത്രയിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് മീൻമുട്ടി വെള്ളച്ചാട്ടം. മൂന്നു തട്ടുകളിൽ നിന്നായി 300 മീറ്റർ ഉയരത്തിൽ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം മഴക്കാല യാത്രകൾക്ക് പറ്റിയ സ്ഥലമാണ്. കേരളത്തിലെ വെള്ളച്ചാട്ടങ്ങളുടെ വലുപ്പത്തിൽ രണ്ടാം സ്ഥാനം മീൻമുട്ടി വെള്ളച്ചാട്ടത്തിനുണ്ട്. ട്രെക്കിങ് നടത്തി മാത്രമേ എവിടേക്ക് വരാൻ സാധിക്കൂ.

Cover Image: Dr.Sourabh Panari/Unspash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: wayanad waterfall monsoon offbeat
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+