»ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പൂരിലെ ഇടങ്ങള്‍
ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പൂരിലെ ഇടങ്ങള്‍
Travel Guide
oi-Elizabeth Joseph
ഇന്ത്യയിലെ തന്നെ മികച്ച 'ഇന്‍സ്റ്റഗ്രാമബിള്‍' നഗരം കൂടിയാണ് ജയ്പൂര്‍. ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പ്പൂരിലെ പ്രധാന ഇടങ്ങളെക്കുറിച്ച് വായിക്കാം
ഇന്‍സ്റ്റഗ്രാമില്‍ വെറുതേ ഫോടോകള് കണ്ടു സ്ക്രോള്‍ ചെയ്യുമ്പോള്‍ ഒരിക്കലെങ്കിലും ജയ്പൂരിന്റെ അപാര സൗന്ദര്യം വിളിച്ചുപറയുന്ന ഫോട്ടോകള്‍ കണ്ടിട്ടുണ്ടാവും. ആകാശത്തെ തൊട്ടുതലോടി നില്ക്കുന്ന ഹവാ മഹലും പാരമ്പര്യ പ്രൗഢി വിളിച്ചോതുന്ന കൊട്ടാരങ്ങളും അതിനുള്ളിലെ ചിത്രപ്പണികളും കോട്ടയും അതിനെയെല്ലാം ഉള്‍ക്കൊള്ളുന്ന പിങ്ക് സിറ്റി എന്ന പേരുമായി അതിശയിപ്പിക്കുന്ന ജയ്പൂര്‍. എവിടെ നോക്കിയാലും മനോഹരമായ കാഴ്ചകളാണ് ഈ നാടിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ഇന്ത്യയിലെ തന്നെ മികച്ച 'ഇന്‍സ്റ്റഗ്രാമബിള്‍' നഗരം കൂടിയാണ് ജയ്പൂര്‍. ഇന്‍സ്റ്റഗ്രാമില്‍ നിറഞ്ഞു നില്ക്കുന്ന ജയ്പ്പൂരിലെ പ്രധാന ഇടങ്ങളെക്കുറിച്ച് വായിക്കാം
നഹര്‍ഗഡ് കോട്ട
ആരവല്ലി മലമുകളില്‍ കെട്ടിപ്പടുത്തിരിക്കുന്ന അത്ഭുതമാണ് നഹര്‍ഗഡ് കോട്ട. ജയ്പൂരിനെ നോക്കി നില്ക്കുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കോട്ട . 1734-ൽ ജയ്പൂർ രാജാവായിരുന്ന സവായ് ജയ്സിംഗാണ് നിര്‍മ്മിക്കുന്നത്. ഒരു കൊട്ടാരത്തിനോളം പോന്ന ആഢംബരമാണ് കോട്ടക്കുള്ളില്‍ കയറിയാല്‍ കാണുവാനുള്ളത്. ഇന്തോ-യൂറോപ്യന്‍ വാസ്തുവിദ്യയിലാണ് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത് അതിമനോഹരമായ കൊത്തുപണികൾ നിറഞ്ഞ ചുവരുകളും മച്ചുകളും മാത്രമല്ല, ബാൽക്കണികളും തൂണുകളുമെല്ലാം ഇവിടെയുണ്ട്. ജയ്പൂര്‍ നഗരത്തെ ഒറ്റ ഫ്രെയിമില്‍ ഒതുക്കുവാന്‍ പറ്റിയ സ്ഥലം കൂടിയാണിത്.