സഞ്ചാരികള്‍ക്കിടയില്‍ പ്രത്യേകിച്ച് മുഖവുരയൊന്നും ആവശ്യമില്ലാത്ത നാടാണ് പാര്‍വ്വതി വാലി. ബാക്ക് പാക്കേഴ്സിന്‍റെ സ്വര്‍ഗ്ഗം എന്നു സഞ്ചാരികള്‍ വിളിക്കുന്ന ഇവിടം ആദ്യ കാഴ്ചയില്‍ നിറയെ പച്ചപ്പുമായി ഉറങ്ങിക്കിടക്കുന്ന ഇടമാണെന്നാണ് തോന്നുക. എന്നാല്‍ എത്രയധികം ഉള്ളിലേക്ക് പോകുന്നുവോ അത്രയധികം കാഴ്ചകളും അത്ഭുതങ്ങളും ഇവിടെ കണ്ടെത്തുവാന്‍ സാധിക്കും. അതിമനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളും ദേവദാരു മരങ്ങളും പൈന്‍ മരങ്ങളും നിറഞ്ഞു നില്‍ക്കുന്ന കാടും ഒക്കെയായി പാര്‍വ്വതി നദിയോട് ചേര്‍ന്നു നില്‍ക്കുന്ന ഈ ഗ്രാമം യാത്രികരെ സന്തോഷിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട, ഇതാ പാര്‍വ്വതി വാലി യാത്രയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തിയിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെടാം.
കസോള്‍
ഏകാന്തകയും പ്രകൃതിഭംഗിയും തിരഞ്ഞെത്തുന്ന സഞ്ചാരികളാണ് പൊതുവേ കസോളിലെത്തുന്നത്. ഹിമാചലിന്റെ സൗന്ദര്യം ഒന്നാകെ ആവാഹിച്ചു നില്‍ക്കുന്ന കസോളിന് മിനി ഇസ്രായേല്‍ എന്നും പേരുണ്ട്. നൂറുകണക്കിന് ഇസ്രായേല്‍ സഢ്ചാരികള്‍ ഇവിടെ എത്തുന്നു. ഇവരെ ഉദ്ദേശിച്ച് ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും ഇവിടെ കാണാം. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ നിന്നാണ്.
ജരി
നദിക്കരയില്‍ അലാന ജല പദ്ധതി കാഴ്ചകളെ മറക്കുന്നതില്‍ നിരാശ തോന്നുമെങ്കിലും കാണേണ്ട കാഴ്ചകള്‍ വേറെയുമുണ്ട്. റോഡിൽ നിന്ന് ഒരു കിലോമീറ്റർ മതുര ജാരി മലകയറ്റം വളരെ വ്യത്യസ്തമായ അനുഭവമായിരിക്കും. കുത്തനെയുള്ള കയറ്റം ശരീരക്ഷമതയെ വെല്ലുവിളിക്കുമെന്നതില്‍ തര്‍ക്കം വേണ്ട.
ചലാല്‍ ഗ്രാമം
പറയുന്നത്. മരങ്ങളും കിളികളും സൗഹൃദത്തിലാവുന്ന ഈ പ്രദേശം സഞ്ചാരികള്‍ക്ക് പ്രത്യേക തരം സ്വര്‍ഗ്ഗീയ അനുഭവമാണ് നല്കുക. പാര്‍വ്വതി നദിക്ക് സമാന്തരമായി ഇവിടെ നിരവധി കഫേകളും കാണാം. കുറഞ്ഞ ചിലവില്‍ സമയം ചിലവഴിക്കുവാന്‍ പറ്റിയ സ്ഥലമാണിത്.
PC:Malay Gupta
റസോള്‍ വില്ലേജ്
മലാനയിലേക്കുള്ല വഴിയില്‍ ചലാലിനു മുന്‍പായാണ് റസോള്‍ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പില്‍ നിന്നും പതിനായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം നിഗൂഢതകള്‍ നിറഞ്ഞ ഇടമെന്നാണ് സഞ്ചാരികള്‍ വിശേഷിപ്പിക്കുന്നത്. മലായനെപ്പോലെ തന്നെ ഇവിടുത്തെ ഗ്രാമീണരും പുറമേയുള്ളവരോട് അധികം ഇടപെടുന്നവരല്ല.
കൃഷിയും കമ്പിളിനിര്‍മ്മാണവുമാണ് ഇവിടുത്തെ പ്രധാന തൊഴിൽ. പച്ച വനങ്ങളുടെ ഭാവനയിൽ കാണാത്ത സൗന്ദര്യമാണ് ഇവിടെ കാത്തിരിക്കുന്നത്. . ഗ്രാമീണരുടെ സ്വകാര്യ ഇടത്തെ ബഹുമാനിക്കുന്നതും ആചാരങ്ങൾ, സംസ്കാരങ്ങൾ, ചുറ്റുപാടുകൾ എന്നിവയോടുള്ള നിങ്ങളുടെ ആദരവ് കാണിക്കുകയും ചെയ്യുവാന്‍ മറക്കരുത്.
PC:Yshnavts07
കല്‍ഗാ, പുല്‍ഗാ, തുല്‍ഗാ
തോഷ്
മലാന
PC:Rohansandhu
സ്വന്തം നിയമങ്ങള്
തങ്ങളുടെ ദേവതയായ ജാംബുലു ഋഷിയുടെ സഹായത്താൽ പാർലമെൻററി സിസ്റ്റം നടപ്പാക്കിയ ഇടമെന്നാണ് മലാന അറിയപ്പെടുന്നത്. അവരുടെ വിശ്വാസമനുസരിച്ച് ഗ്രീക്ക് പാർലമെന്ററി സിസ്റ്റമാണത്രെ ഇന്നും ഇവർ പിന്തുടരുന്നത്.



Click it and Unblock the Notifications















