Search
  • Follow NativePlanet
Share
» »ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദയ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും

ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദയ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും

അതിരാവിലെ ചുവന്നു തുടുത്തു നിൽക്കുന്ന ആകാശം...അങ്ങ് കിഴക്കു മലകൾക്കപ്പുറത്തു നിന്നും ഉദിച്ചുയർന്നു വരുന്ന സൂര്യകിരണങ്ങൾ..മെല്ലെ മെല്ലെ മലകൾക്കിടയിലൂടെ ഉദിച്ചുയർന്നു വരികയാണ് സൂര്യൻ.. മെല്ലെ മായുന്ന ചുവപ്പ്..പിന്നെ കടൽപോലെ മേഘങ്ങളും മനോഹരമായ കാഴ്ചകളും.. എന്തു രസമാണല്ലേ.. ഈ സൂര്യോദയങ്ങൾ കാണാൻ. പുതിയ ഇടങ്ങളിലേക്കുള്ള യാത്രകളിൽ നമ്മൾ പുലർച്ചെ എഴുന്നേറ്റ് സൂര്യോദയം കാണാൻ പോകാറില്ലേ..

ഓരോ യാത്രകളിലും എന്താണ് നമ്മളെ കാത്തിരിക്കുന്നതെന്ന് പറയുവാൻ പറ്റില്ലെങ്കിലും ഉറപ്പിക്കാവുന്ന ഒന്ന് അവിടുത്തെ സൂര്യോദയമാണ്. ഭംഗിയും കാഴ്ചകളും മാറുമെങ്കിലും നമ്മെ അതിശയിപ്പിക്കാൻ ഓരോ സൂര്യോദയത്തിനും സാധിക്കും. ഇതാ ഇന്ത്യയിലെ ഏറ്റവും മനോഹരമായ സൂര്യോദയം കാണാൻ എവിടെയൊക്കെ പോകണം എന്നു നോക്കാം.

India s Top Sunrise Spots

1. ടൈഗർ ഹിൽസ്, പശ്ചിമ ബംഗാൾ

ഇന്ത്യയിലെ ഏറ്റവും മനോഹരമായ സൂര്യോദയം എന്നു പേരുകേട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഒന്ന് പശ്ചിമ ബംഗാളിലെ ഡാർഡലിങ്ങിന്‍റെ ഭാഗമായ ടൈഗർ ഹിൽസ് ആണ്. എന്താണ് ഇവിടുത്തെ സൂര്യോദയത്തിന് ഇത്ര പ്രത്യേകത എന്നല്ലേ.. എവറസ്റ്റ് കൊടുമുടിയുടെയും കാഞ്ചൻജംഗുടെയും വിദൂര ദൃശ്യങ്ങൾ ആസ്വദിച്ചുള്ള സൂര്യോദയം ആണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. സമുദ്രനിരപ്പിൽ നിന്നും 2590 മീറ്റർ ഉയരത്തിലാണ് ടൈഗർ ഹിൽസ് സ്ഥിതി ചെയ്യുന്നത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് കാഴ്ചകൾ കണ്ട് ഇവിയുത്തെ സൂര്യോദയം ആസ്വദിക്കാൻ പറ്റിയ സമയം.

2.കൊളുക്കുമല

ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സൂര്യോദയങ്ങളിൽ ഒന്നാണ് നമ്മുടെ കൊളുക്കുമലയിലള്ളത്. മഞ്ഞുകടലിന് നടുവിലൂടെ, മേഘങ്ങൾ നിറങ്ങു നിൽക്കുന്ന പാൽക്കടലിന് നടുവിലൂടെ സൂര്യനുദിച്ചു വരുന്നതും മെല്ലെ പിന്നിലെ മലനിരകൾ പ്രത്യക്ഷമാകുന്നതും എല്ലാം ചേരുന്ന ഒരു കാഴ്ചയാണ് ഇവിടെയുള്ളത്. മാത്രല്ല, ഒരു ഓഫ്റോ‍ഡ് ജീപ്പ് യാത്രയ്ക്കു ശേഷം മാത്രമേ സൂര്യോദയം കാണാൻ ഇവിടെ എത്താനാകൂ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും സൂര്യോദയം കാണാൻ ആളുകൾ കൊളക്കുമലയിലേക്ക് വരാറുണ്ട്.

3. നന്ദി ഹിൽസ്, ബാംഗ്ലൂർ

ഒരുപക്ഷേ, കൊളുക്കുമലയിൽ പോയിട്ടുള്ളതിനേക്കാൾ മലയാളികൾ കണ്ടിട്ടുള്ള സൂര്യോദയം ബാംഗ്ലൂരിലെ നന്ദി ഹിൽസിലേത് ആയിരിക്കും. , നന്ദി ഹിൽസ് സൺറൈസ് വ്യൂ പോയിൻറിൽ നിന്നാൽ മേഘക്കടലിനു മുകളിലൂടെ ഉദിച്ചുയർന്നു വരുന്ന സൂര്യനെ കാണാം. ഇത് ആസ്വദിക്കാൻ പ്രത്യേക ഒരു വ്യൂ പോയിന്‍റും ഇവിടെയുണ്ട്. ബാംഗ്ലൂരുകാരുടെ സ്ഥിരം യാത്രാസ്ഥാനങ്ങളിലൊന്നായ ഇവിടെ രാവിലെ എത്തിച്ചേരുന്ന പോലെ വേണം വരാൻ. വേണമെങ്കിൽ രാത്രി ക്യാംപ് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്.

4. വാരണാസി

വാരണാസിയെന്ന പുരാതന നഗരത്തിലെ ഘാട്ടുകളിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ സൂര്യോദയങ്ങളിലൊന്ന് ആസ്വദിക്കാം. അങ്ങകലെ കെട്ടിടങ്ങളുടെയ അങ്ങേയറ്റത്ത്, മെല്ലെ ഉദിച്ചുയരുന്ന സൂര്യനും നിറം മാറുന്ന ആകാശവും ഒക്കെ ഇവിടെ ആസ്വദിക്കാം. ഘാട്ടുകളിൽ നിന്നോ അല്ലെങ്കിൽ വാരണാസിയിലെ പ്രസിദ്ധമായ ബോട്ട് യാത്ര ആസ്വദിച്ചോ വേണം സൂര്യോദയത്തെ സ്വാഗതം ചെയ്യുവാൻ.

5. വിൽസൺ പോയിന്‍റ്

മഹാബലേശ്വറിലെ ഏറ്റവും ഉയരം കൂടിയ സ്ഥലമായ വിൽസൺ പോയിന്‍റ് മനോഹരമായ സൂര്യോദയാനുഭവം നല്കുന്ന ഇടമാണ്. സണ്‍റൈസ് പോയിന്‍റ് എന്നും ഇതറിയപ്പെടുന്നു. വിശാലമായ പീഠഭൂമിയുടെ ഒരറ്റത്തു നിന്ന് വിവിധ ആംഗളുകളിൽ സൂര്യോദയം ഇവിടെ ആസ്വദിക്കാം. നിറങ്ങളുടെ കളിയാണ് ഇവിടെ കാണാനുള്ളത്. സൂര്യനുദിച്ചു തുടങ്ങുമ്പോൾ തന്നെ ഇവിടെ നിറങ്ങൾ മാറിത്തുടങ്ങും. അങ്ങന ഇവിടുത്തെ കാഴ്ച ഒരു അഭൗമികരമായ ലെവലിലേക്ക് മാറും. കൂടാതെ വിൽസൻ പോയിന്‍റിൽ നിന്നാൽ മഹാബലേശ്വർ പട്ടണത്തിൻറെ മുഴുവൻ ഭംഗിയും കാണുകയും ചെയ്യാം.

6. നുബ്രാ വാലി, ജമ്മു കാശ്മീര്‍

രാജ്യത്തെ മറ്റൊരു മനോഹര സൂര്യോദയം ആണ് ജമ്മു കാശ്മീരിലെ നുബ്രാ വാലി നല്കുന്നത്. മലകൾക്കപ്പുറത്തു നിന്നും സൂര്യനുദിച്ചു വരുന്ന കാഴ്ച ഇവിടെ ആസ്വദിക്കാം. ഇന്ത്യയുടെ തലക്കെട്ടും മഞ്ഞുമരുഭൂമിയും ഒക്കെയാണ് നുബ്രാ വാലി അറിയപ്പെടുന്നത്. ലഡാക്ക് താഴ്വരയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന നുബ്ര താഴ്വര സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+