Search
  • Follow NativePlanet
Share
» »പ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ

പ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ

ഇതാ പ്രായമായവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാൻ പറ്റിയ ഇന്ത്യയിലെയും വിദേശത്തെയും ലക്ഷ്യസ്ഥാനങ്ങൾ!

യാത്രകൾക്ക് പ്രായമൊരു തടസ്സമാണോ? ഒരിക്കലും അല്ല എന്നാണ് നമ്മുടെ ചുറ്റിലുമുള്ള കാഴ്ചകൾ നമ്മെ കാണിച്ചു തരുന്നത്. റിട്ടർമെന്‍റിനു ശേഷം ലോകം ചുറ്റുവാനിറങ്ങുന്ന ദമ്പതികളെക്കുറിച്ചും കയ്യിലെ ഇത്തിരിപ്പണം സ്വരൂക്കൂട്ടി സ്വപ്നയാത്രകൾ ചെയ്യുന്നവരെക്കുറിച്ചും എല്ലാം നമ്മൾ ഇഷ്ടംപോലെ കേട്ടിട്ടുണ്ട്. എന്നാൽ നമ്മുടെ നാട്ടിലെ കാര്യമെടുത്താൽ, യാത്രകൾ പോകുവാൻ താല്പര്യമുള്ളവർ പോലും അങ്ങനെ ഇറങ്ങിപ്പുറപ്പെടുവാൻ മടികാണിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. എന്നാൽ, ഒരു തരി പോലും പേടിക്കാതെ, ലോകം ചുറ്റുവാൻ പോയാലോ? ഇതാ പ്രായമായവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുവാൻ പറ്റിയ ഇന്ത്യയിലെയും വിദേശത്തെയും ലക്ഷ്യസ്ഥാനങ്ങൾ!

കുമരകം

കുമരകം

കേരളത്തിൽ പ്രായമായ ആളുകൾക്ക് ഏറ്റവും സുരക്ഷിതമായി പോകുവാനും ആസ്വദിക്കുവാനും പറ്റിയ ലക്ഷ്യസ്ഥാനമാണ് കുമരകം. സമാധാനത്തോടെ യാത്ര ചെയ്യാം എന്നതു മാത്രമല്ല, അധികം നടക്കാതെയും ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലാതെയും എക്സ്പ്ലോര്‍ ചെയ്യുവാന്‍ പറ്റിയ സ്ഥലമാണിത്. കായലും തടാകങ്ങളും കണ്ടുള്ള ബോട്ട് യാത്രയാണ് കുമരകത്തെ ആകർഷണം. കുമരകത്ത് പോയവർക്ക് അറിയാം, ഇവിടെ എത്തുന്ന വിദേശികളായ സഞ്ചാരികളിൽ ഭൂരിഭാഗവും പ്രായമായവരായിരിക്കും. ഒന്നോ രണ്ടോ ദിവസത്തേയ്ക്കായി ഹൗസ് ബോട്ടോ റിസോർട്ടോ ബുക്ക് ചെയ്താൽ മറ്റൊന്നിനെക്കുറിച്ചും ആലോചിക്കാതെ, പൂർണ്ണമായം യാത്രയ്ക്കായി സമയം ചിലവഴിക്കുകയും ചെയ്യാം.

PC: SK/ Unsplash

ആന്‍ഡമാൻ

ആന്‍ഡമാൻ

രാജ്യത്തിനു പുറത്തു പോകാതെ, എന്നാൽ, സാമാന്യം ദൈർഘ്യമുള്ള, മികച്ച കാഴ്ചകള്‍ നല്കുന്ന, ഒട്ടും മടുപ്പിക്കുകയും ക്ഷീണിപ്പിക്കുകയും ചെയ്യാത്ത യാത്രയാണ് നോക്കുന്നതെങ്കിൽ ധൈര്യമായി ആന്‍ഡമാൻ പാക്കേജ് തിരഞ്ഞെടുക്കാം. വിമാനയാത്രയും കടലിലൂടെയുള്ള യാത്രകളും ധാരാളം വേണ്ടിവന്നേക്കുമെന്നതിനാൽ ആരോഗ്യം ശ്രദ്ധിക്കണം. ഒരു ദ്വീപിൽ നിന്നും മറ്റൊന്നിലേക്ക് കാഴ്ചകൾ തേടിയുള്ള പോക്ക് വ്യത്യസ്തമായിരിക്കും. പൊതുവേ ശാന്തമായ കാലാവസ്ഥയാണ് ആന്‍ഡമാനിലുള്ളത്. പ്രകൃതി സ്നേഹികളുടെ പറുദീസയായി അറിയപ്പെടുന്ന ആൻഡമാൻ മുതിർന്നവർക്ക് വിശ്രമിക്കാൻ അനുയോജ്യമായ സ്ഥലമാണ്.

PC:Harli Marten/ Unsplash

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ഒട്ടും അലച്ചിലോ ബഹളങ്ങളോ ഇല്ലാതെ, ശാന്തമായി ഒരു അവധിക്കാലം ചിലവഴിക്കുവാൻ പറ്റിയ മറ്റൊരിടം പോണ്ടിച്ചേരിയാണ്. നിങ്ങളുടെ സമയം നോക്കി, ഇഷ്ടത്തിനനുസരിച്ച് വെറുതേയിരിക്കകുയോ വൈകുന്നേരങ്ങളിൽ ബീച്ചി ൽ പോവുകയോ, കഫേകളിൽ രുചി തിരഞ്ഞിറങ്ങി പോയോ ഒക്കെ യാത്ര ആഘോഷിക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനം. ഇനി, പ്രത്യേകിച്ച് ഒരിടവും കാണുവാൻ ആഗ്രഹമില്ലെങ്കിൽ ഇവിടെ മികച്ച ഒരു റിസോർട്ടിൽ മുറിയെടുത്ത് അവിടെ വിശ്രമിക്കാം. പഴയകാല കാഴ്ചകളാണ് പോണ്ടിച്ചേരി നല്കുന്നതെന്നതിനാൽ പഴയമിയിലേക്കുരു മടക്കം കൂടിയാകും ഈ യാത്ര

PC:Ali Yasar isgoren/ Unsplash

 ഊട്ടി

ഊട്ടി

പ്രായമായ ആളുകൾക്ക് ധൈര്യത്തോടെ പോകുവാൻ പറ്റിയ ലക്ഷ്യസ്ഥാനമാണ് ഊട്ടി. ഇവിടുത്തെ എല്ലാ സ്ഥലങ്ങളും കണ്ടുവരികയെന്നത് നടക്കില്ലായെങ്കിലും തിരഞ്ഞെടുത്ത സ്ഥലങ്ങൾ യാത്രയില്‍ ഉൾപ്പെടുത്താം. യാത്ര നേരത്തെ തന്നെ പൂർണ്ണമായും ബുക്ക് ചെയ്യുക. ഹോട്ടലുകൾ മാത്രമല്ല, യാത്രയ്ക്കായി വേണ്ടി വരുന്ന വാഹനങ്ങളും പോകേണ്ട സ്ഥലവും നേരത്തെ തന്നെ ഏജന്‍സിയോട് ചേർന്നാലോചിച്ച് ബുക്ക് ചെയ്യാം. ഊട്ടി- മേട്ടപ്പാളയം ടോയ് ട്രെയിൻ യാത്ര ചെയ്യുലാൻ കഴിയുന്ന രീതിയിൽ യാത്ര പ്ലാന്‍ ചെയ്യാം. ഊട്ടിയലെ ഏറ്റവും വ്യത്യസ്തമായ യാത്രാനുഭവം ആയിരിക്കുമിത്.

PC:sudheer meduri/ Unsplash

 ബാലി

ബാലി

മുതിർന്ന ആളുകൾക്ക് വലിയ കഷ്ടപ്പാടുകളില്ലാതെ യാത്ര ചെയ്യുവാൻ പറ്റിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമാണ് ഇന്തോനേഷ്യയിലെ ബാലി. മുടക്കുന്ന ഓരോ രൂപയ്ക്കും അതിന്‍റെ മൂല്യം ഈ നാട് നല്കുന്നതിനാൽ സന്തോഷം നല്കുന്ന ഒരു യാത്രയായിരിക്കും ബാലിയിലേക്കുള്ളത്. ഇവിടുത്തെ ദ്വീപുകളും അവിടുത്തെ സംസ്കാരങ്ങളും രീതികളും പരിചയപ്പെടുവാൻ മറക്കരുത്. പുരാതനമായ ക്ഷേത്രങ്ങളും അവയുടെ നിർമ്മാണ രീതികളും പരിചയപ്പെടുവാൻ സമയം കണ്ടെത്തണം.

PC:Nick Fewings/ Unsplash

 ജപ്പാൻ

ജപ്പാൻ

ലോകത്തിൽ മുതിർന്ന ആളുകളെ ഇത്രത്തോളം സൗഹൃദപരമായി സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പ്രായത്തിന് അനുയോജ്യമായ അന്തരീക്ഷവും അതിശയകരമായ ആതിഥ്യമര്യാദയും രാജ്യം നിങ്ങൾക്കു നല്കുന്നു എന്നതിനാൽ ആശങ്കകളൊന്നുമില്ലാതെ നിങ്ങൾക്ക് ഇവിടേക്ക് യാത്ര ചെയ്യാം. ക്ഷേത്രങ്ങൾ, മ്യൂസിയങ്ങൾ , പൂന്തോട്ടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ. പ്രകൃതിദത്ത നീരുറവകൾ മറക്കാതെ ഇവിടെ കാണാം.

PC: Alex Blăjan/ Unsplash

ഇസ്താംബൂൾ

ഇസ്താംബൂൾ

കഴിഞ്ഞ കുറച്ച് വർഷങ്ങളായി, ഇസ്താംബുൾ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായി മാറുകയാണ്. പ്രായഭേദമന്യേ ആളുകൾ ഇവിടേക്ക് വരുന്നുണ്ടെങ്കിലും മുതിർന്ന സഞ്ചാരികളെ അലോസരപ്പെടുത്തുന്ന ഒന്നും ഇവിടെയില്ല. കുറച്ചു കാഴ്ചകളൊക്കെ നടന്നു കാണേണ്ടി വരുമെങ്കിലും അതൊട്ടും നിങ്ങളെ ക്ഷീണിപ്പിക്കുന്നതായിരിക്കില്ല. കാലാകാലങ്ങളായി ലോകത്തിലെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഇവിടം കാഴ്ചകൾകൊണ്ട് ഓരോ സഞ്ചാരിയെയും അതിശയിപ്പിക്കും. രണ്ടു വന്‍കരകളുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏക നഗരമാണ് ഇസ്താംബൂള്‍

PC:Ibrahim Uzun/ Unsplash

യാത്ര പോകുമ്പോൾ

യാത്ര പോകുമ്പോൾ

ടിക്കറ്റ്, താമസ ഇടങ്ങൾ, യാത്രയ്ക്കിടയിൽ ഓരോ സ്ഥലങ്ങളിലേക്കും പോകുവാനുള്ള ടിക്കറ്റുകൾ, ബുക്കിങുകൾ തുടങ്ങിയവ മുൻകൂട്ടി ചെയ്യുവാൻ മറക്കരുത്. വിശ്വാസമുള്ള ഒരു ട്രാവൽ ഏജൻസിയുമായി ചേർന്ന് യാത്ര പ്ലാൻ ചെയ്ത് ബുക്ക് ചെയ്കു പാക്കേജായി പോകുന്നതായിരിക്കും നല്ലത്. നിങ്ങളുടെ ആരോഗ്യവും പ്രായവും യാത്ര ചെയ്യുവാനുള്ള മനസ്സും കൂടി നോക്കി വേണം ലക്ഷ്യസ്ഥാനങ്ങൾ തിരഞ്ഞെടുക്കുവാൻ.

യാത്ര പോകുന്ന സ്ഥലത്തെ കാലാവസ്ഥ മനസ്സിലാക്കി, അതിനനുസരിച്ചുള്ള വസ്ത്രങ്ങൾ കൊണ്ടുപോകണം. മരുന്നുകൾ കഴിക്കുന്ന ആളാണെങ്കിൽ യാത്രാക്കാര്യം ഡോക്ടറോട് സൂചിപ്പിച്ച് ആവശ്യമായ മുൻകരുതലുകൾ എടുക്കാം.

PC:Aaron Andrew Ang/ Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel world travel ideas city
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+