Search
  • Follow NativePlanet
Share
» »സമയം പോയിട്ടില്ല, പോകാം ജോലിയും യാത്രയും ഒരുമിച്ചുള്ള വര്‍ക്കേഷന്...

സമയം പോയിട്ടില്ല, പോകാം ജോലിയും യാത്രയും ഒരുമിച്ചുള്ള വര്‍ക്കേഷന്...

ഇതാ കുറഞ്ഞ ചിലവില്‍ വര്‍ക്കേഷന്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം..

കൊവിഡ് കാലത്ത് ആരംഭിച്ച വക്ക് ഫ്രം ഹോം മിക്ക കമ്പനികളും ഇപ്പോഴും തു‌ടരുകയാണ്. വര്‍ക് ഫ്രം ഹോമിനെ വര്‍ക്കേഷന്‍ ആക്കി മാറ്റിയ ജീവനക്കാരെ നമ്മള്‍ ഒരുപാ‌ട് കണ്ടി‌‌ട്ടുണ്ട്. ഏതെങ്കിലും ഒരു സ്ഥലത്തു പോയി പകല്‍ പണിയെടുത്ത് വൈകുന്നേരത്തോടെ ജോലി തീര്‍ത്ത് നാടുകാണാനിറങ്ങുന്ന രീതിയിലുള്ള വര്‍ക്കേഷന്‍ വളരെ പെട്ടന്നാണ് പ്രചാരം നേടിയത്. വീട്ടിലിരുന്നുള്ള ജോലിയുടെ മടുപ്പും സമ്മര്‍ദ്ദവും എല്ലാം മാറ്റാമെന്ന നിലയില്‍ ആളുകള്‍ ഇതിനെ തിരഞ്ഞെടുത്തതോ‌ടെ വര്‍ക്കേഷന്‍എന്ന കണ്‍സെപ്റ്റിലേക്ക് വിനോദസഞ്ചാരകേന്ദ്രങ്ങളും വന്നുകഴിഞ്ഞു. ഇതൊക്കെ ആരംഭിച്ച് രണ്ട് വര്‍ഷത്തോളമായി‌ട്ടും വര്‍ക്കേഷന് ഇപ്പോഴും ആരാധകരുണ്ട്. ഇതാ കുറഞ്ഞ ചിലവില്‍ വര്‍ക്കേഷന്‍ ആസ്വദിക്കുവാന്‍ പറ്റിയ ഇടങ്ങള്‍ പരിചയപ്പെടാം..

ഗോവ

ഗോവ

ഏറ്റവും കുറഞ്‍ഞ നിരക്കിലുള്ള വര്‍ക്കേഷന്‍ ഓപ്ഷനുകള്‍ നല്കുന്ന ഇടം ഗോവയാണ്. കുറഞ്ഞ തുകയില്‍ താമസസൗകര്യവും ഒപ്പം തന്നെ ഭക്ഷണവും നല്കുന്ന നൂരുകണക്കിന് ഇ‌ടങ്ങള്‍ ഗോവയുടെ വിവധ ഭാഗങ്ങളിലായുണ്ട്. രണ്ടോ മൂന്നോ ദിവസത്തെ താമസസൗകര്യം മുതല്‍ ഒരാഴ്ചയും ഒരു മാസം വരെയുമെല്ലാം ഇവി‌ടെ നിങ്ങള്‍ക്ക് പോക്കറ്റിനിണങ്ങുന്ന തുകയില്‍ താമസിക്കുവാനുള്ള സൗകര്യങ്ങള്‍ ലഭിക്കും. ഗ്രാമങ്ങളുടെ ഉള്ളിലേക്കുള്ലതും ബീച്ചിനോട് ചേര്‍ന്നും ഉള്ള ധാരാളം ഇടങ്ങളില്‍ ഈ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നുണ്ട്.

PC:Sumit Sourav

ഗാങ്‌ടോക്ക്

ഗാങ്‌ടോക്ക്

കുറച്ച് അധികം കാഴ്ചകളും സ്ഥലങ്ങളും കണ്ട് വേണം ജോലി ചെയ്യുവാന്‍ എന്നുള്ളവര്‍ക്ക് സിക്കിമിലെ ഗാങ്ടോക്ക് തിരഞ്ഞെ‌ടുക്കാം. എത്തിച്ചേരുവാനുള്ള പ്രയാസവും യാത്രാ ദൂരവും മാറ്റിവെച്ച് ഇവിടെ എത്തിയാല്‍ നിങ്ങള്‍ ചിലവഴിക്കുന്ന ഓരോ പണവും അതിന്റെ മൂല്യത്തില്‍ നിങ്ങള്‍ക്ക് ലഭിക്കും. ഗാങ്‌ടോക്കിന്റെ ധാരാളം ഭാഗങ്ങളില്‍ വര്‍ക്കേഷനായി സഞ്ചാരികള്‍ എത്തിയിരുന്നു. വാരാന്ത്യങ്ങളില്‍ പ്രദേശം ചുറ്റിക്കറങ്ങുന്നതിനായും പുതിയ ഇടങ്ങള്‍ തേട‌ിപ്പോകുന്നതിനായും കഴിയുന്ന രീതിയില്‍ ഇവിടെ ചിലവഴിക്കുന്ന ദിവസങ്ങള്‍ ക്രമീകരിക്കാം.

PC:Sahil Pandita

ബിര്‍

ബിര്‍

ഹിമാചല്‍ പ്രദേശില്‍ നിരവധി ഇടങ്ങള്‍ വര്‍ക്കേഷന്‍ ഓപ്ഷനുകള്‍ നല്കുന്നത് ഇപ്പോഴും തുടരുന്നുണ്ട്. പല ഇടങ്ങളിലും ഇതിനായി മാത്രമുള്ള ഹോസ്റ്റലുകളും മറ്റു സൗകര്യങ്ങളും കാണാം. ഹിമാചലിലെ ഇടങ്ങളില്‍ തീര്‍ച്ചായായും പോയിരിക്കേണ്ട സ്ഥലമാണ് ബിര്‍, സാഹസികതയ്ക്കും ആത്മീയതയ്ക്കും പ്രകൃതിഭംഗിക്കും ഒരുപോലെ പ്രസിദ്ധമായിരിക്കുന്ന ഇവിടം പാരാഗ്ലൈഡിങ്ങിന് ഏറ്റവും പേരുകേട്ട സ്ഥലം കൂടിയാണ്. ഇന്ത്യയില്‍ ഏറ്റവും ഉയരത്തില്‍ പാരാഗ്ലൈഡിങ് ചെയ്യുവാന്‍ സാധിക്കുന്ന ഇവിടെ എല്ലായ്പ്പോഴും സഞ്ചാരികള്‍ എത്തുന്നു. ഹോട്ടലുകള്‍ കൂടാതെ താമസത്തിനായി ഇവിടെ ധാരാളം ബുദ്ധാശ്രമങ്ങള്‍ കാണാം. ഇതില്‍ ചിലയി‌ടങ്ങളിലെല്ലാം താമസസൗകര്യങ്ങള്‍ ലഭ്യമാണെങ്കിലും അവിടെ ഇന്‍റര്‍നെറ്റിന്റെ ലഭ്യത കൂടി ഉറപ്പുവരുത്തിവേണം പോകുവാന്‍.
PC:Satyadeep Karnati

ഉദയ്പൂര്‍

ഉദയ്പൂര്‍

കുറഞ്ഞ ചിലവില്‍ രാജസ്ഥാന്റെ സൗന്ദര്യം ആസ്വദിച്ച് ഒപ്പം ജോലി ചെയ്തും തിരികെ വരുവാനുള്ള പ്ലാന്‍ ആണെങ്കില്‍ ഉദയ്പൂര്‍ തിരഞ്ഞെടുക്കാം. ത‌ടാകങ്ങളുടെ നാടായ ഇവിടം സമ്പന്നമായ ചരിത്രത്തിനും പൗരാണികതയ്ക്കും പ്രസിദ്ധമാണ്. പുരാതനമായ ഹവേലികളും അതിശയിപ്പിക്കുന്ന നിര്‍മ്മിതികളും ഇവിടെ നിങ്ങള്‍ക്ക് ആസ്വദിക്കാം. തടാകം കൂടതെ നിരവധി കൊ‌ട്ടാരങ്ങള്‍ നിങ്ങള്‍ക്കിവിടെ കാണാം. പൗരാണിത ക്ഷേത്രങ്ങളും ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്.‌

PC:Jainam Mehta

മൂന്നാര്‍

മൂന്നാര്‍

കേരളത്തില്‍ നിന്നും വര്‍ക്കേഷന്‍ പോകുവാന്‍ പറ്റിയ സ്ഥലങ്ങള്‍ നിരവധിയുണ്ടെങ്കിലും അതിലേറ്റവും പ്രധാനം മൂന്നാര്‍ തന്നെയാണ്. പ്രസന്നമായ കാലാവസ്ഥയും വൈഫൈ ഉള്‍പ്പെടെയുള്ള മികച്ച സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്ന റിസോര്‍ട്ടുകളും ഹോട്ടലുകളും ആണ് ഇവിട‌ുത്തെ പ്രധാന ആകര്‍ഷണം. മൂന്നാറിന്റെ ഭൂപ്രകൃതിയില്‍ കുറഞ്ഞത് ഒരാഴ്ചയെങ്കിലും ചിലവഴിച്ച് വേണം തിരികെ മടങ്ങുവാന്‍. തേയിലത്തോട്ടങ്ങള്‍ക്കും ഏലക്കാടിനും ന‌ടുവിലായി സ്ഥിതി ചെയ്യുന്ന കോട്ടേജുകള്‍ മികച്ച അന്തരീക്ഷം നല്കും.

PC:Gaurav kumar

പോണ്ടിച്ചേരി

പോണ്ടിച്ചേരി

ബീച്ചിലിരുന്ന് പണിയെടുക്കുവാനാണ് നിങ്ങള്‍ക്ക് താല്പര്യമെങ്കില്‍ ദൂരെയൊന്നും പോകേണ്ട, നമ്മുടെ പോണ്ടിച്ചേരി തിരഞ്ഞെടുക്കാം. പുറത്തുപോയി സ്ഥലങ്ങള്‍ കാണുക എന്നതിലുപരിയായി നിങ്ങള്‍ താമസിക്കുന്ന ഇടം എക്സ്പ്ലോര്‍ ചെയ്യുവാന്‍ ഇവിടെസമയം ചിലവഴിക്കാം. പോണ്ടിച്ചേരിയില്‍ ബീച്ചുകളോട് ചേര്‍ന്നുള്ല ഇടങ്ങളില്‍ താമസം തിരഞ്ഞെടുത്താല്‍ ബീച്ചുകളുടെ കാഴ്ചയ്ക്കൊപ്പം മടുപ്പില്ലാതെ പണിയെടുക്കാം. ഇവിടെ ചിലവഴിക്കുന്ന ദിവസങ്ങളില്‍ നഗരത്തിന്റെ ഫ്രഞ്ച് ഓര്‍മ്മകള്‍ നല്കുന്ന ഇടങ്ങള്‍ സന്ദര്‍ശിക്കുവാന്‍ മറക്കരുത്. ഔ‌ട്ട് ഡോര്‍ കഫേകളില്‍ പകലുമുഴുവനിരുന്ന് പണിയെടുക്കുവാനുള്ള സൗകര്യങ്ങളും ചിലയിടങ്ങളില്‍ ലഭിക്കും.

PC:Vivek Sharma

മതേരന്‍

മതേരന്‍

മുംബൈയില്‍ നിന്നും പൂനെയില്‍ നിന്നുമുള്ളവരുടെ സ്ഥിരം യാത്രാലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നാണ് മതേരാന്‍. എളുപ്പത്തിലുള്ല യാത്രയും റോഡ് ട്രിപ്പും സുഖകരമായ കാലാവസ്ഥയും തേടുന്നവര്‍ക്കാണ് ഇവിടം അനുയോജ്യമായിട്ടുള്ളത്. താരതമ്യേന ചിലവ് കൂടിയ ഇടമയതിനാല്‍ രണ്ടോ മൂന്നോ ദിവസത്തെ പാക്കേജ് തിരഞ്ഞെടുത്ത് വരുന്നതായിരിക്കും നല്ലത്. പച്ചപ്പിനും പ്രകൃതിഭംഗിക്കും പേരുകേട്ടിരിക്കുന്ന ഇവിടം മലിനീകരണം എത്തിച്ചേരാത്ത ഇടം കൂടിയാണ്. പുരാതനമായ ചില ക്ഷേത്രങ്ങളും കോട്ടകളും ഇവിടെ കാണാം.

PC:Wouter

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: travel ideas travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+