ലാമയാരു
ലഡാക്കിലെ ചന്ദ്രനുദിക്കുന്ന ദിക്കിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ വിന്‍ററിൽ ലഡാക്കിൽ കാണുവാൻ സാധിക്കുന്ന ഏറ്റവും വ്യത്യസ്തമായ ഇടങ്ങളിലൊന്നാണ് ലാമയാരൂ. ഒരു പക്ഷേ, ലജാക്കിൽ പ്രതീക്ഷിച്ചുപോകുന്ന മഞ്ഞൊന്നും ഇവിടെ കാണുവാൻ സാധിച്ചേക്കില്ല. എന്നിരുന്നാലും ലഡാക്ക് യാത്രയിലെ ഏറ്റവും അപ്രതീക്ഷിതമായ കാഴ്ച ഇവിടുത്തെ തന്നെയായിരിക്കും. ലഡാക്കിൽ നിന്നും കുറേയേറെ ദൂരം മുന്നോട്ട് പോകണം ലാമയാരുവിന്റെ ഭൂമിയിലെത്തുവാൻ. ശ്രീനഗര്‍- ലേ ഹൈവേയില്‍ ഉള്ള ലാമയാരു, കാര്‍ഗിലില്‍ നിന്നും ലേയിലേക്കുള്ള നാഷണല്‍ ഹൈവേ-ഒന്ന് ഡിയിലാണ് ഉള്ളത്. പൊതുവേ വിശ്രമിക്കുവാനായി വണ്ടി നിർത്തുന്ന സമയത്താണ് യാത്രക്കാർ ഈ പ്രദേശത്തെ എക്സ്പ്ലോര്‍ ചെയ്യുന്നത്.
PC: Kondephy
വിചിത്രമായ ഭൂമി
മൂണ്‍ ലാൻഡ് എന്നും മൂൺ സ്കേപ്പ് എന്നുമെല്ലാം ലാമയാരുവിനെ വിശേഷിപ്പിക്കാറുണ്ട്. ചന്ദ്രന്‍റെ ഉപരിതലത്തിനു സമാനമായ ഭൂപ്രകൃതിയാണത്രെ ഇവിടെയുള്ളത്. മാത്രമല്ല, ഇതിന്റെ ഭംഗി ആസ്വദിക്കണെങ്കിൽ നിലാവ് പരന്നൊഴുകുന്ന പൗർണ്ണമിയിൽ തന്നെ വരണം. അതുകൊണ്ടുതന്നെ ഈ ദിവസം നോക്കി ഇവിടേക്ക് വരാം. ലാമയാരു ആശ്രമം, മെഡിറ്റേഷൻ ഹിൽ തുടങ്ങിയ സ്ഥലങ്ങളും ഇവിടെ സന്ദർശിക്കാം
PC: Fulvio Spada
ഷാം വാലി
ലഡാക്കിലെ മറ്റൊരു മനോഹരമായ പ്രദേശമാണ് ഷാം വാലി. ശൈത്യകാലത്ത് നിർബന്ധമായും ലഡാക്കfൽ കണ്ടിരിക്കേണ്ട സ്ഥലമാണിത്. ലഡാക്കിൽ നിന്ന് ഒരു ദിവസം പൂർണ്ണമായും എടുത്തുവേണം ഇവിടെവന്നു കണ്ട് മടങ്ങുവാൻ. ഒരു ദിവസം മുഴുവൻ ചിലവഴിച്ച് വന്നാലും അതിനുതക്ക കാഴ്ചകൾ ഇവിടെ നിങ്ങൾക്കു കാണാം. അൽചി, ലികിർ, ബാസ്‌ഗോ, സൻസ്‌കർ, നിമ്മുവിലെ സിന്ധു നദി സംഗമം, മാഗ്നറ്റിക് ഹിൽസ്, ഗുരുദ്വാര പഥേർ സാഹിബ് തുടങ്ങിയവയാണ് പ്രധാന കാഴ്ചകൾ. ലഡാക്കിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണിത്.
PC:Vikas Anand Dev
പാൻഗോങ് സോ
വിന്‍റർ ലഡാക്കിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് തണുത്തുറഞ്ഞു കിടക്കുന്ന
പാൻഗോങ് സോ. നീലത്തടകാമെന്ന പേരിൽ വിസ്തരിച്ചു കിടക്കുന്ന ഇവിടെ മഞ്ഞുകനക്കുമ്പോൾ വെള്ളം കട്ടിയായി ഉറച്ചുപോകാറുണ്ട്. ഇന്ത്യ-ചൈന അതിർത്തിയോട് ചേർന്നു കിടക്കുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്നും 4350 മീറ്റര്‍ ഉയരത്തിലാണുള്ളത്. ഓരോ സമയത്തും നിറം മാറുന്ന തടാകം എന്ന പ്രത്യേകത കൂടാതെ, സമുദ്രനിരപ്പിൽ നിന്നും ഇത്രയും ഉയരത്തിലാണെങ്കിലും ഇവിടുത്തെ വെള്ളത്തിന് ഉപ്പുരസമാണ്.
മഞ്ഞുകാലത്ത് തടാകം തണുത്തുറഞ്ഞു കിടക്കുമ്പോൾ പ്രത്യേക ഭംഗിയാണ്. മാത്രമല്ല, ഇതിനു മുകളിലൂടെ സ്കേറ്റിങ്ങും മാരത്തോണും വരെ നടത്താറുണ്ട്. 2023 ഫെബ്രുവരിയിലും ഇത്തരത്തിലുള്ള ഒരു മാരത്തോൺ ഇവിടെ നടക്കും.
PC:Praneet Kumar/ Unsplash
സോ മോറിറി
ലഡാക്കിലെ തണുപ്പിന്റെ കാഠിന്യം അതിന്റെ ഉച്ചസ്ഥായിയിൽ അനുഭവിക്കണമെങ്കിൽ സോ മോറിറി തിരഞ്ഞെടുക്കാം. മനസ്സിനും ശരീരത്തിനും ഒരുപോലെ ആരോഗ്യമുണ്ടെങ്കിൽ മാത്രമേ ഇവിടേക്ക് പോകാവൂ. കനത്ത തണുപ്പാണെങ്കിൽ മൈനസ് 30 വരെ ഇവിടെ താപനില താഴും. ഇവിടുത്തെ തടാകമൊക്കെ കട്ടിയായി ഉറച്ചു നിൽക്കും. എന്തിനെയും അതിജീവിക്കും എന്നുണ്ട്, വരുവാൻ ഉറപ്പിച്ചുവെങ്കിൽ ഇവിടെ താമസസൗകര്യം മുൻകൂട്ടി ഉറപ്പിച്ച ശേഷം മാത്രമേ വരാവൂ. ഇത്രയും തണുപ്പുനിറഞ്ഞ കാലാവസ്ഥയിൽ താമസസൗകര്യം ഇല്ലാതെ വരുന്നത് ആലോചിക്കുവാൻ പോലും പറ്റില്ല.
PC:Dhara Prajapati/ Unspalsh
നുബ്രാ വാലി
ലഡാക്കിൽ നിങ്ങൾ കാലുകുത്തുന്നുണ്ടങ്കിൽ മടങ്ങുന്നതിനു മുൻപ് നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലമാണ് നുബ്രാ വാലി. മഞ്ഞുമരുഭൂമിയെന്ന് പൊതുവെ വിളിക്കപ്പെടുന്ന ഇവിടം സാഹസികർക്ക് വേണ്ടതെല്ലാം നല്കുന്നസ്ഥലമാണ്. ലഡാക്കിലെ പൂക്കളുടെ താഴ്വര എന്നും ഇവിടം അറിയപ്പെടുന്നു. ലേ ടൌണിൽ നിന്ന് അത്യാവശ്യം ദൂരത്തിലാണ് ഇവിടമുള്ളത്. തുടർച്ചയായി സംഭവിക്കുന്ന മഞ്ഞുവീഴ്ചയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ മഞ്ഞുമരുഭൂമി എന്നും ഇന്ത്യയുടെ തലക്കെട്ട് എന്നുമെല്ലാം ഇവിടം അറിയപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലാണ് ഇവിടമുള്ളത്. ബുദ്ധമതങ്ങളോട് ചേർന്നു നിൽക്കുന്ന വിശ്വാസങ്ങളാണ് പ്രദേശത്തിനുള്ളത്. നിരവധി ബുദ്ധപ്രതിമകളും ആശ്രമങ്ങളുമെല്ലാം ഇവിടെ കാണാം.
PC:Gaurav Sehara/ unsplash