സഞ്ചാരികള്‍ക്ക് വര്‍ഷത്തിലെ ഏറ്റവും മനോഹരമായ സമയമാണ് സമ്മര്‍ എന്ന വേനല്‍ക്കാലം. കാര്യം കുറച്ചു ചൂടൊക്കെ ആണെങ്കിലും ചില സ്ഥലങ്ങള്‍ കാണുവാനും ബീച്ചുകളിലേക്ക് യാത്ര പോകുവാനുമെല്ലാം ബെസ്റ്റ് വേനല്‍ക്കാലമാണ്. വേനല്‍ക്കാലത്ത് ഉച്ചയ്ക്കൊന്നു പുറത്തിറങ്ങിയാല്‍ പിന്നെ നേരെ പുഴയിലിറങ്ങി ഒന്നു കുളിക്കാതെ വരാന്‍ പറ്റാത്തവരുമുണ്ട്. എന്തു തന്നെയായാലും വേനലില്‍ മലയാളികള്‍ക്ക് ഒരു ബീച്ച് യാത്രയെങ്കിലും നിര്‍ബന്ധമാണ്. ഇപ്പോഴത്തെ കൊവിഡിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് യാത്രകള്‍ സാമൂഹീകകലം പാലിച്ചായിരിക്കുയും വേണം. എങ്കില്‍ പിന്നെ അധികം ആളുകളെത്താത്ത ബീച്ചുകള്‍ തന്നെയാണ് ഈ വര്‍ഷത്തെ വേനല്‍യാത്രകള്‍ക്കു നല്ലത്.
ഒട്ടിനെനെ ബീച്ച്
ഒട്ടിനെൻ ബീച്ച് ബെംഗളൂരുവിൽ നിന്ന് 440 കിലോമീറ്ററും മംഗളൂരുവിൽ നിന്ന് 125 കിലോമീറ്ററും അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ ബൈന്ദൂര്‍ ആണ്.
മാണ്ഡവി ബീച്ച്
ഭൂജ് വിമാനത്താവളത്തില്‍ നിന്നും 59 കിലോമീറ്റര്‍ അകലെയാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.
ബഖാലി
തെക്കൻ ബംഗാളിലുടനീളം വ്യാപിച്ചുകിടക്കുന്ന ഡെൽറ്റായിക് ദ്വീപുകളിലൊന്നായ ബഖാലി മുതൽ ഫ്രേസർഗഞ്ച് വരെ നീളുന്ന 8 കിലോമീറ്റർ നീളമുള്ള കടൽത്തീരമാണിത്. ബംഗാള്‍ ഉള്‍ക്കടലിന്റെ ഭാഗമായ ഈ ബീച്ച് ഗ്രേ ബീച്ച് എന്നും അറിയപ്പെടുന്നു. സൈക്കിളുകള്‍ക്കും മറ്റു വാഹനങ്ങള്‍ക്കും പോകുവാന്‍ സാധിക്കുന്ന ചെറിയൊരു ഡ്രൈവ് ഇന്‍ ബീച്ച് എന്നു വേണമെങ്കിലും ഇതിനെ വിശേഷിപ്പിക്കാം.
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 130 കിലോമീറ്റർ അകലെയാണ് ബഖാലി. ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ നംഖാനയിലാണ്. കൊൽക്കത്തയിൽ നിന്ന് ബഖാലിയിലേക്കുള്ള റോഡ് യാത്ര ഏകദേശം 4 മണിക്കൂറാണ്.
ജലന്ധര്‍ ബീച്ച്, ഡിയു
കേന്ദ്രഭരണ പ്രദേശമായ ദിയുവില്‍ നിന്നും ഒരു കിലോമീറ്റര്‍ മാത്രമേ ബീച്ചിലേക്ക് ദൂരമുള്ളൂ.



Click it and Unblock the Notifications













