ഒന്നിലധികം സംസ്‌കാരങ്ങളും ഭാഷകളും പാരമ്പര്യങ്ങളും ഉത്സവങ്ങളിലെ വൈവിധ്യവും ഉള്ള 'നാനാത്വത്തിൽ ഏകത്വം' ഉള്ള ഒരു രാജ്യമാണ് നമ്മുടേത്. അതുകൊണ്ടുതന്നെ നമ്മുടെ രാജ്യത്തെ ഓരോ ദിവസവും പല പ്രത്യേകതകളും നിറഞ്ഞതായിരിക്കും. വൈവിധ്യമാർന്ന മതങ്ങളുടെയും ഉത്സവങ്ങളുടെയും സമയമെന്ന വിശേഷണം ഫെബ്രുവരി മാസത്തിനും ഏറെ യോജ്യമാണ്. ഇതാ ഫെബ്രുവരി മാസത്തില്‍ ഇന്ത്യയില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളും പരിപാടികളും എന്തൊക്കെയാണെന്ന് വിശദമായി നോക്കാം
ഫെബ്രുവരി 1 - ഇന്ത്യൻ കോസ്റ്റ് ഗാർഡ് ദിനം
ഫെബ്രുവരി 2 - ലോക തണ്ണീർത്തട ദിനം
ഫെബ്രുവരി 5- കലാ ഗോഥാ ഫെസ്റ്റിവല്‍
ഫെബ്രുവരി 14 - വാലന്റൈൻസ് ഡേ
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളാണ് സാധാരണയായി വാലന്‍റൈന്‍സ് ദിനത്തിന് ഉണ്ടാവാറുള്ളത്. ഫെബ്രുവരി 7ന് റോസ് ഡേ, എട്ടിന് പ്രൊപോസ് ഡേ, ഒന്‍പതിന് ചോക്ലേറ്റ് ഡേ. പത്തിന് ടെഡി ഡേ, 11ന് പ്രോമീസ് ഡേ, 12ന് ഹഗ് ഡേ, 13ന് കിസ് ഡേ, 14ന് വാലന്‍റൈന്‍സ് ഡേ എന്നിങ്ങനെയാണ് ആഘോഷം.
ഫെബ്രുവരി 18-28 താജ് മഹോത്സവം
എല്ലാ വർഷവും ഫെബ്രുവരി 18-ന് ആഗ്ര താജ് മഹോത്സവം അല്ലെങ്കിൽ താജ് ഫെസ്റ്റിവൽ നടത്തുന്നു, ഇത് നമ്മുടെ രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്നു. ഈ വർഷത്തെ ഉത്സവം 2022 ഫെബ്രുവരി 18 മുതൽ ഫെബ്രുവരി 27 വരെ നടക്കും.
ഫെബ്രുവരി 20 - അരുണാചൽ പ്രദേശ് സ്ഥാപക ദിനം
ഫെബ്രുവരി 20 അരുണാചൽ പ്രദേശ് സ്ഥാപക ദിനമായി ആചരിക്കുന്നു, കാരണം ഈ തീയതിയിലാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായി മാറിയത്. 1987 ഫെബ്രുവരി 20-ന് അരുണാചൽ സമ്പൂർണ്ണ സംസ്ഥാനമായി മാറി. 1972 വരെ ഇത് നോർത്ത്-ഈസ്റ്റ് ഫ്രോണ്ടിയർ ഏജൻസി (NEFA) എന്നറിയപ്പെട്ടിരുന്നു. 1972 ജനുവരി 20-ന് കേന്ദ്രഭരണ പ്രദേശമായി മാറുകയും അരുണാചൽ പ്രദേശ് എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു എന്നാണ് ചരിത്രം പറയുന്നത്.



Click it and Unblock the Notifications














