ഒരു പക്ഷെ മുംബൈക്കാരുടെ ഏറ്റവും വലിയ ആഘോഷം അവിടുത്തെ ഗണേഷ് ചതുര്‍ത്ഥി ആയിരിക്കും. ഇന്ത്യന്‍ നഗരങ്ങളില്‍ ആഘോഷിക്കപ്പെടുന്ന മഹത്തായ മഹോത്സവം ഏതെന്ന് ചോദിച്ചാലും ഉത്തരം മുംബൈയിലെ ഗണേഷ് ചതുര്‍ത്ഥിയെന്നാണ്. അത്രത്തോളം മുംബൈക്കാരുടെ രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളതാണ് ഗണേഷ് ചതുര്‍ത്ഥി. ആത്മീയത അതിന്റെ പരിപൂര്‍ണ അര്‍ത്ഥത്തില്‍ നിലനില്‍ക്കുന്നതോടൊപ്പം തന്നെ ആഘോഷത്തിന്റെ ആവേശവും ഒത്തുചേരുമ്പോളാണ് മുംബൈയിലെ ഗണേഷ് ചതുര്‍ത്ഥിക്ക് പൂര്‍ണത ഉണ്ടാകുന്നത് എന്നുവേണമെങ്കില്‍ പറയാം.
ഇത് മിസ് ചെയ്യരുതേ: വിനയക ചതുര്‍ത്ഥി ആഘോഷിക്കാന്‍ കേരളത്തിലെ ചില ക്ഷേത്രങ്ങള്‍
ഗണേഷ് ചതുർത്ഥി എങ്ങനെ മുംബൈക്കാർക്ക് പ്രിയപ്പെട്ടതായി?
മറാത്ത ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ കാലം മുതലാണ് ഗണേഷ് ചതുർത്ഥി ഇത്ര ജനകീയമായത് എന്നാണ്. മറാത്ത രാജ്യത്തിന്റെ ദേശിയതയ്ക്കും സാംസ്കാരികമായ നിലനിൽപ്പിനും വേണ്ടി ശിവാജി തന്നെയാണ് ഗണേഷ് ചതുർത്ഥി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.
ലോക് മാന്യ തിലക്
സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ലോകമാന്യ തിലകാണ് 1893ൽ ഗണേഷ് ചതുർത്ഥി ഒരു പൊതുപരിപാടിയായി ആവിഷ്കരിച്ചത്. അതിന് അദ്ദേഹത്തിന് ഒരു രാഷ്ട്രീയ കാരണം ഉണ്ടായിരുന്നു. മറാത്തയിൽ നിലനിന്നിരുന്ന ജാതി വ്യവസ്ഥ തുടച്ച് നീക്കുകയെന്നതായിരുന്നു ഇതിലൂടെ ലോക് മാന്യ തിലകൻ ലക്ഷ്യമിട്ടത്. ബ്രിട്ടീഷുകാരുമായി പടപൊരുതാൻ ജാതിയ ഐക്യം ആവശ്യമായിരുന്നു. എന്തിരുന്നാലും വിഘ്നങ്ങൾ മാറ്റുന്ന ദൈവമായ ഗണേശനെ എല്ലാ ജനങ്ങളും ഇഷ്ടപ്പെട്ടിരുന്നു അത് തന്നെയാണ് ഗണേഷ് ചതുത്ഥി ഇത്രയും പ്രശസ്തമാകാനുള്ള പ്രധാന കാരണം.
സ്പെഷ്യൽ ബസ്
ഗണേഷ് ചതുർത്ഥി പ്രമാണിച്ച് മഹാരാഷ്ട്ര ടൂറിസം വകുപ്പ് രണ്ട് സ്പെഷ്യൽ എ സി ബസുകൾ ഇറക്കുന്നുണ്ട്. മുംബൈയിലെ പ്രശസ്തമായ സിദ്ധിവിനായക ക്ഷേത്രം, പ്രശസ്തമായ നാല് ഗണേഷ് മണ്ഡലുകളായ ലാൽബൗഗ്ച രാജ(Lalbaugcha Raja), മുംബൈച രാജ(Mumbaicha Raja), കേശവ്‌ജി നായ്ക് ചാൽ സർവജനി ഗണേഷുത്സവ് മണ്ഡൽ, അന്ധേരിച്ച രാജ എന്നിവിടങ്ങളിലൂടെയാണ് ബസ് യാത്ര
യാത്രയെക്കുറിച്ച്
ദാദറിലെ പ്രീതം ഹോട്ടലിൽ നിന്ന് സെപ്തംബർ 18, 20, 22 തീയ്യതികളിലാണ് ബസ് പുറപ്പെടുന്നത്. 2001 രൂപയാണ് ഒരാൾക്കുള്ള യാത്ര നിരക്ക്. പ്രഭാത ഭക്ഷണം, ചായ, ഉച്ചയൂണ് എന്നിവ അടക്കമാണ് നിരക്ക്. ബുക്ക് ചെയ്യാൻ
വായിക്കാം: ഗണപതി പ്രീതിക്കായി കാസർകോട് മുതൽ ഗോകർണം വരെ ഒരു യാത്ര
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Karthik Nadar
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Karthikndr
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Vinod Nadar
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Vinod Nadar
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Vinod Nadar
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Vinod Nadar
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Chris
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Chris
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Chris
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Madhav Pai
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: GourangaUK at the wikipedia
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Nick Gray
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Chris
ഗണേഷ് ചതുർത്ഥി കാഴ്ചകൾ
Photo Courtesy: Chris



Click it and Unblock the Notifications












