Search
  • Follow NativePlanet
Share
» »ഒന്നും രണ്ടുമല്ല, ഗവി യാത്രയിലെ അണക്കെട്ടുകൾ കണ്ടുതന്നെ ആസ്വദിക്കണം, കിടിലൻ വ്യൂ!

ഒന്നും രണ്ടുമല്ല, ഗവി യാത്രയിലെ അണക്കെട്ടുകൾ കണ്ടുതന്നെ ആസ്വദിക്കണം, കിടിലൻ വ്യൂ!

ഗവി യാത്രയില്‍ എന്താണ് കാണാനുള്ളതെന്ന് ചോദിച്ചാൽ സംശയമൊന്നുമില്ലാതെ എല്ലാവരും പറയുന്നത് കാടിനുള്ളിലൂടെയുള്ള
യാത്ര തന്നെയാണ്. 70 കിലോമീറ്ററിലധികം ദൂരം കാടിനുള്ളിലൂടെ കടന്നു പോകുന്ന യാത്രയിൽ ഓരോ കോണിലും പുത്തൻ കാഴ്ചകളും യാത്രാനുഭവങ്ങളുമാണ് കാത്തിരിക്കുന്നത്. എന്നാൽ ഇതൊക്കെ കണ്ടുവരാം എന്നു പറഞ്ഞ് പോയാൽ അതു മുഴുവനായും ആസ്വദിക്കാൻ കഴിയണമെന്നില്ല.

ഏതൊരു യാത്രയ്ക്കും തയ്യാറെടുക്കുന്നതു പോലെ തന്നെ ഗവി യാത്രയിലും എന്തൊക്കെ കാഴ്ചകളും ഏതൊക്കെ സ്ഥലങ്ങളുമാണ് കാത്തിരിക്കുന്നതെന്ന് അറിഞ്ഞിരിക്കണം. കാടും കാട്ടിലൂടെയുള്ള സഫാരിയും പത്തനംതിട്ടയിലെ വലുതും ചെറുതുമായ പല അണക്കെട്ടുകളും കണ്ടുള്ള യാത്രയാണ് ഗവിയിലേക്കുള്ള യാത്രയുടെ ആകർഷണം. ഇതാ ഗവി യാത്രയിൽ നിങ്ങൾക്ക് കാണാൻ സാധിക്കുന്ന അണക്കെട്ടുകൾ ഏതൊക്കെയാണെന്ന് നോക്കാം.

Dams In Gavi

PC:Jaseem Hamza

ഗവിയിലേക്കുള്ള യാത്ര ആരംഭിക്കുന്നത് ആങ്ങാമൂഴിയിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നാണ്. ഇവിടുന്ന് നേരേ പോകുന്നത് നാല് കിലോമീറ്റര്‍ അകലെയുള്ള കൊച്ചാണ്ടി ഫോറസ്റ്റ് ചെക്ക് പോസ്റ്റിലേക്കാണ്. ഇവിടെ നിന്നും മൂഴിയാർ ഡാമിലേക്ക് 14 കിലോമീറ്റര്‍ ദൂരമുണ്ട്.

1. മൂഴിയാർ ഡാം

സീതത്തോട് വില്ലേജില്‍ മൂഴിയാര്‌ നദിക്ക് കുറുകെയാണ് മൂഴിയാർ അണക്കെട്ട് നിര്‍മ്മിച്ചിരിക്കുന്നത്. കെഎസ്ഇബിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഈ അണക്കെട്ട് കക്കി റിസർവോയറിന് തൊട്ടടുത്തായാണുള്ളത്. 1979 ലാണ് മൂഴിയാർ ഡാം നിർമ്മാണം പൂർത്തിയാക്കിയത്. ഗവി യാത്രയിൽ മൂഴിയാർ ഡാമിന് മുകളിലൂടെ ബസ് കടന്നു പോകും.

2. കക്കി ഡാം

യാത്രയിൽ കാണുന്ന രണ്ടാമത്തെ ഡാം കക്കി ഡാം ആണ്. പമ്പയുടെ പോഷകനദിയായ കക്കി നദിയിൽ ആണ് കക്കി ഡാം നിർമ്മിച്ചിരിക്കുന്നത്. 1966-ലാണ് കക്കി ഡാം നിർമ്മാണം പൂർത്തിയാക്കിയത്. ഇത് പ്രവര്‍ത്തിക്കുന്നതാവട്ടെ, പമ്പാ നദിയിലെയും കക്കി നദിയിലെയും വെള്ളം ഉപയോഗിച്ചുമാണ്. പമ്പ അണക്കെട്ടിൽനിന്ന് 3.21 കിലോമീറ്റർ നീളമുള്ള ഭൂഗർഭ തുരങ്കം വഴിയാണ് വെള്ളം ഇവിടെ വഴിയിൽ കാണാം. കക്കി ഡാമിനു മുകളിലൂടെ നടക്കാനും യാത്രക്കാർക്ക് അനുമതിയുണ്ട്.

3. ആനത്തോട് ഡാം

ഗവി യാത്രയിൽ സന്ദർശിക്കുന്ന മൂന്നാമത്തെ അണക്കെട്ടാണ് ആനത്തോട് ഡാം.
കക്കി അണക്കെട്ടിലെ വെള്ളം ഒഴുകിപ്പോകുന്നത് തടയുക എന്ന ലക്ഷ്യത്തിൽ നിർമ്മിച്ചിരിക്കുന്നതാണ് ആനത്തോട് ഡാം. കക്കിയുടെ പാർശ്വ അണക്കെട്ട് എന്ന നിലയിലാണ് ഇതിനെ കണക്കാക്കുന്നത്. കക്കിയിലെയും ആനത്തോട് അണക്കെട്ടിലെയും വെള്ളം ശബരി പദ്ധതിയിൽ എത്തിക്കാനായുള്ള പെൻസ്റ്റോക്ക് പൈപ്പുകൾ ഈ യാത്രയിൽ കാണാം. 1967 ൽ ആണിത് നിർമ്മാണം പൂർത്തിയായത്

4. കൊച്ചുപമ്പ ഡാം

ഗവി യാത്രയിൽ കാണുന്ന അടുത്ത അണക്കെട്ട് കൊച്ചുപമ്പ ഡാം ആണ്.പമ്പാ നദിക്ക് കുറുകെ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ അഞ്ച് അണക്കെട്ടുകളിൽ ഒന്ന് കൂടിയാണ്. കൊച്ചുപമ്പയിൽ ബോട്ടിങ് സൗകര്യങ്ങൾ ലഭ്യമാണ്. കെഎസ്ഇബിയുടെ ഇൻസ്പെക്ഷൻ ബംഗ്ലാവ്, കാന്‍റീൻ എന്നിവ ഇവിടെയുണ്ട്.

5. ഗവിയാർ അണക്കെട്ട്

ഗവി യാത്രയിൽ കാണുന്ന അവസാന അണക്കെട്ടാണ് ഗവിയാർ അണക്കെട്ട് അഥവാ ഗവി ഡാം. കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടായ ഇത് ഗവിയാർ പുഴക്കു കുറുകെ 1989-ൽ ആണ് നിർമ്മിച്ചത്. സ്പിൽവേ ഇല്ലാത്ത അണക്കെട്ടും കൂടിയാണിത്. പെരിയാർ ദേശീയോദ്യാനത്തോട് ചേർന്നുള്ള വനമേഖലയിലാണ് ഇതുള്ളത്. ആങ്ങാമൂഴി ചെക്ക് പോസ്റ്റിൽ നിന്ന് ഇവിടേക്ക് 62 കിലോമീറ്ററാണ് ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: gavi dam one day trip
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+