ഗവിയിലേക്ക് ഒരു മഴക്കാല യാത്ര.. കാടിനുള്ളിലൂടെ നമ്മുടെ കെഎസ്ആർടിസി ബസിലിരുന്ന് കോടമഞ്ഞും മഴയും കൊണ്ട്, മറ്റൊരു യാത്രയ്ക്കും നല്കാൻ കഴിയാത്ത കാഴ്ചകൾ കണ്ട് മണിക്കൂറുകൾ നീളുന്ന യാത്ര. ഇങ്ങനെയൊന്ന് ആഗ്രഹിക്കാത്ത ഒരു സഞ്ചാരിയും കാണില്ല. എന്നാൽ വലിയ പ്ലാൻ ഒന്നുമില്ലാതെ ഒന്നു ഗവിയിൽ പോയി വന്നാലോ? പെരിന്തൽമണ്ണയിൽ നിന്ന് ഗവിയിലേക്ക് എങ്ങനെ പാക്കേജൊന്നുമില്ലാതെ പോയി വരാം എന്നു നോക്കാം.
ഈ മൺസൂൺ കാലത്ത് പെരിന്തൽമണ്ണയിൽ നിന്നും പോകുവാൻ പറ്റിയ യാത്രകളിലൊന്നാണ് ഗവിയിലേക്കുള്ളത്. നേരിട്ട് പ്ലാൻ ചെയ്തു പോയൽ വളരെ കുറഞ്ഞ ചെലവിൽ ഗവി കണ്ട് വരാം എന്നതാണ് പാക്കേജ് അല്ലാതെ പോകുന്ന യാത്രയുടെ മെച്ചം. കെഎസ്ആർടിസിയുടെ സാധാരണ സർവീസിൽ പെരിന്തൽമണ്ണയിൽ നിന്നും ഗവിയിലേക്ക് പോകാൻ പ്ലാൻ ചെയ്യാം.

പെരിന്തൽമണ്ണ വഴി പത്തനംതിട്ടയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിൽ പത്തനംതിട്ടയിലെത്തി അവിടുന്ന് ഗവി- കുമളി റൂട്ടിലുളള കെഎസ്ആർടിസി ബസിൽ കയറി ഗവിയിലേക്കുള്ള യാത്രയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
പെരിന്തൽമണ്ണ വഴി മൂന്ന് കെഎസ്ആർടിസി ബസുകളാണ് പത്തനംതിട്ടയിലേക്ക് സര്‍വീസ് നടത്തുന്നത്. 2 സൂപ്പർ ഫാസ്റ്റ്, 1 സൂപ്പർ ഡീലക്സ് എയർ ബസ് എന്നിവയാണിത്.
രാവിലെ 8.30ന് പെരിന്തൽമണ്ണയിലെത്തുന്ന മാനന്തവാടി-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസ് 8 മണിക്കൂർ അഞ്ച് മിനിറ്റ് യാത്ര ചെയ്ത് വൈകുന്നേരം 4.35ന് പത്തനംതിട്ടയിലെത്തും. 328 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിനു പോകുന്നവർക്ക് വൈകിട്ട് പത്തനംതിട്ടയിലെത്തി അന്നവിടെ താമസിച്ച് പിറ്റേന്ന് പുലർച്ചെ ഗവിയിലേക്കുള്ള ആദ്യ കെഎസ്ആർടിസി ബസിന് പോകുന്ന വിധത്തില്‍ യാത്ര പ്ലാൻ ചെയ്യാം. 328 രൂപയാണ് ടിക്കറ്റ് നിരക്ക്.

തിരുനെല്ലി- തിരുവനന്തപുരം സൂപ്പർ ഡീലക്സ് എയർ ബസാണ് പെരിന്തൽമണ്ണ വഴി പത്തനംതിട്ടയ്ക്കുള്ള രണ്ടാമത്തെ ബസ്. ഇത് വൈകിട്ട് 6.20ന് എത്തും. 6 മണിക്കൂർ 20 മിനിറ്റ് യാത്ര ചെയ്ത് ബസ് പുലർച്ചെ 6.20ന് പത്തനംതിട്ടയിലെത്തും. തുടർന്ന് കുറച്ചു നേരം വിശ്രമിച്ച ശേഷം പത്തനംതിട്ടയിൽ നിന്നും ഗവിയിലേക്ക് പോകാം. 371 രൂപയാണ് ടിക്കറ്റ് നിരക്ക്.
കൽപ്പറ്റ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ആണ് പെരിന്തൽമണ്ണയിൽ നിന്ന് പത്തനംതിട്ടയിലേക്കുളള മൂന്നാമത്തെ ബസ്. ഇത് രാത്രി 9.10ന് സ്റ്റാൻഡിൽ എത്തും. 7 മണിക്കൂർ 20 മിനിറ്റ് യാത്രയ്ക്ക് ശേഷം പുലർച്ചെ 4.30ന് ബസ് പത്തനംതിട്ടയിലെത്തും. ഗവിയിലേക്ക് പോകുവാൻ പറ്റിയ സര്‍വീസാണിത്. പുലർച്ചെ എത്തുന്നതിനാൽ ആവശ്യത്തിന് വിശ്രമിച്ച ശേഷം പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്കുള്ള ആദ്യ ബസിന് തന്നെ കയറാം. 317 രൂപയാണ് ടിക്കറ്റ് നിരക്ക്.
പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക്
പത്തനംതിട്ടയിൽ നിന്ന് ഗവിയിലേക്ക് സാധാരണ സർവീസ് നടത്തുന്ന ഓർഡിനറി ബസിലാണ് യാത്ര. ഈ ബസുകൾ പത്തനംതിട്ട-ഗവി-ആങ്ങമൂഴി വഴി കുമളിയിലേക്കാണ് പോകുന്നത്. തിരിച്ച് വേണമെങ്കിൽ കുമളിയിലേക്കോ അല്ലെങ്കിൽ തിരികെ പത്തനംതിട്ടയിലേക്കോ തന്നെ വരാം.
പത്തനംതിട്ട-കുമളി ബസ് സർവീസുകൾ
1. പത്തനംതിട്ട - 05.30am
ഗവി- 6.45 am
കുമളി-11.30am
2. പത്തനംതിട്ട - 6.30 am
കുമളി 12.30 pm
3. പത്തനംതിട്ട -12.30 pm
ഗവി- 5.00 pm
കുമളി-6.30 pm.

കുമളി- പത്തനംതിട്ട ബസ് സർവീസുകൾ
1. കുമളി- 5.30 am
ഗവി-4.54 am
പത്തനംതിട്ട- 11.30 am
2. കുമളി-12.30 pm
പത്തനംതിട്ട- 6.30pm
3.കുമളി- 1.10 pm
ഗവി-2.20 pm
പത്തനംതിട്ട- 7.00 pm എന്നിങ്ങനെയാണ്.
പത്തനംതിട്ടയിൽ നിന്ന് തിരികെ പെരിന്തൽമണ്ണയിലേക്ക് വരാനും മൂന്ന് സർവീസുകളുണ്ട്. രാവിലെ 7.15ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 3.20ന് പെരിന്തൽമണ്ണയിലെത്തുന്ന തിരുവനന്തപുരം-മാനന്തവാടി സൂപ്പർ ഫാസ്റ്റ്, വൈകിട്ട് 5.00ന് പുറപ്പെട്ട് രാത്രി 11.05ന് എത്തുന്ന പത്തനംതിട്ട-തിരുനെല്ലി എക്സ്പ്രസ്, രാത്രി 8.45ന് പുറപ്പെട്ട് പുലർച്ചെ 4.25ന് പെരിന്തൽമണ്ണയിലെത്തുന്ന തിരുവനന്തപുരം-കൽപ്പറ്റ് സൂപ്പർഫാസ്റ്റ് എന്നിവയുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













