യാത്ര ചെയ്ത് ജീവിതം ആസ്വദിക്കുന്നവരെ അത്ഭുതത്തോടെയും കുറച്ച് അസൂയയോടെയുമാണ് നമ്മള്‍ നോക്കുന്നത്. അങ്ങനെ യാത്രകളെ ജീവിതമാക്കിയ പലരെയും കണ്ടിട്ടുണ്ടുവെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് കേരളത്തിലെത്തിയ ജര്‍മന് ദമ്പതികള്‍ കുറച്ചധികം നമ്മെ അതിശയിപ്പിച്ചു. കഴിഞ്ഞ 12 വര്‍ഷമായി തങ്ങളുടെ കാരവാനില്‍ ലോകം ചുറ്റുന്ന ഇവര്‍ ഇതുവരെ 90 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്.

ലോകം ചുറ്റുവാനിറങ്ങുന്നു
12 വര്‍ഷം മുന്‍പ് ലോകസഞ്ചാരത്തിനു പുറപ്പെട്ട എൻജിനീയറായ ടോർബനും എഴുത്തുകാരിയായ മിഖായേലും ഒരു മിലിട്ടറി വാനിനെയാണ് തങ്ങളുടെ യാത്രാ സാരഥിയായ കാരവാനാക്കി മാറ്റിയത്. രണ്ടു കുട്ടികള്‍ക്കൊപ്പം നാടുകാണുമ്പോള്‍ ജീവിക്കുവാന്‍ വേണ്ട തരത്തില്‍ വാന്‍ മാറ്റിയെടുക്കുകയായിരുന്നുയ യാത്ര ചെയ്യുവാന്‍ മാത്രമല്ല, വിശ്രമിക്കുവാനും ഭക്ഷണം പാകം ചെയ്യുവാനും ഉറങ്ങുവാനും വേണ്ട സൗകര്യങ്ങളെല്ലാം കാരവാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹംപിയില്‍ നിന്ന് ഗോവയിലേക്കും പിന്നെ കേരളത്തിലേക്കും
ഇന്ത്യന്‍ സംസ്കാരങ്ങളും ഇടങ്ങളും തേടിയുള്ള യാത്ര ഇവര്‍ ആരംഭിച്ചത് ഹംപിയില്‍ നിന്നായിരുന്നു. പല മുഖങ്ങളും വ്യത്യസ്ത സംസ്കാരങ്ങളും കണ്ടും അനുഭവിച്ചും അറിയുക എന്ന ലക്ഷ്യത്തിലുള്ള യാത്രയില്‍ മൂന്നാറിന്റെ തേയിലത്തോട്ടങ്ങളും കുട്ടനാടന്‍ കാഴ്ചകളും ഹൗസ് ബോട്ടിലെ താമസവും കൂടാതെ വര്‍ക്കല ബീച്ചും കാപ്പില്‍ ബീച്ചും എല്ലാം ഉള്‍പ്പെട്ടിരുന്നു.

കാരവാന്‍ ടൂറിസം
മാറുന്ന കാലത്തിനനുസരിച്ച് കേരളാ ടൂറിസത്തിന്റെ ഏറ്റവും പുതിയ മാറ്റങ്ങളിലൊന്നാണ് കാരവാന്‍ ടൂറിസം. വിദേശ രാജ്യങ്ങളിലൊക്കെ നേരത്തെ തന്നെ ജനപ്രീതി നേടിയ കാരവാന്‍ ടൂറിസം ഇപ്പോഴാണ് കേരളത്തിലെത്തുന്നത്. വീട് നല്കുന്ന സുഖങ്ങള്‍ യാത്രകളിലും തുടരുവാന്‍ ആഗ്രഹിക്കുന്നവരാണ് കാരവന്‍ ടൂറിസത്തിന്റെ ഗുണഭോക്താക്കള്‍. ബെഡ്, എസി, ടെലിവിഷന്‍, ഫ്രിഡ്ജ്, പാചകവാതകം അടക്കമുള്ള പാചക സൗകര്യങ്ങള്‍, മൈക്രോവേവ് ഓവന്‍, വീഡിയോ ഗെയിം, ഡിവിഡി പ്ലെയര്‍, ലോക്കര്‍, ടോയ്ലറ്റ് സൗകര്യങ്ങള്‍, ക്യാംപ് ചെയ്യുവാന്‍ ആവശ്യമുള്ള സാധനങ്ങള്‍ തുടങ്ങി ഒരു യാത്രയില്‍ നിങ്ങള്‍ വേണമെന്ന് ആഗ്രഹിക്കുന്നതെല്ലാം കാരവനില്‍ ഉണ്ടാകും. രണ്ടു പേര്‍ക്ക് മാത്രം യാത്ര ചെയ്യുവാന്‍ സാധിക്കുന്ന കാരവനുകള്‍ മുതല്‍ രമാവധി 12 പേരെ വരെ ഉള്‍ക്കൊള്ളുന്ന കാരവനുകളുമുണ്ട്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














