Search
  • Follow NativePlanet
Share
» »കൂര്‍ഗിന്റെ സൗന്ദര്യം ആസ്വദിച്ച് ഗ്രേസ് ആന്‍റണി: യാത്രയിലൊളിപ്പിച്ച രഹസ്യങ്ങള്‍ അറിയണോ?

കൂര്‍ഗിന്റെ സൗന്ദര്യം ആസ്വദിച്ച് ഗ്രേസ് ആന്‍റണി: യാത്രയിലൊളിപ്പിച്ച രഹസ്യങ്ങള്‍ അറിയണോ?

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഗ്രേസ് ആന്‍റണി. കുമ്പളങ്ങി നൈറ്റ്സിൽ സിമ്മി മോളായി വന്നതോടെ ശ്രദ്ധിക്കപ്പെട്ട ഗ്രേസിന്റെ ആദ്യ ചിത്രം ഹാപ്പി വെഡ്ഡിങ് ആണ്. യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന ഗ്രേസ് ആന്‍റണി യാത്രയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. തന്റെ കൂർഗ് യാത്രയുടെ ചിത്രങ്ങൾ ഗ്രേസ് ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. കൂർഗിലെ പച്ചപ്പിൽ സുന്ദരിയായി നിൽക്കുന്ന ചിത്രങ്ങൾ വളരെ വേഗം ആരാധകർ ഏറ്റെടുത്തിരുന്നു.

Grace Antonys On A Vacation Spree To Coorg

PC: Grace Antony Instagram Page

പാന്‍റും ടോപ്പും കൂളിങ് ഗ്ലാസും ധരിച്ച് കാഷ്വൽ ലുക്കിൽ നിൽക്കുന്ന ചിത്രങ്ങളായിരുന്നു ഇത്. നേരത്തെ ദുബായിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളും വൈറൽ ആയിരുന്നു. ദുബായ് എക്സ്പോ സിറ്റി, റിവൽ ലാൻഡ്, ഗ്ലോബൽ വില്ലേജ് തുടങ്ങി ഇടങ്ങളിൽ നിന്നുള്ള ഫോട്ടോകളും ഗ്രേസ് ആന്‍റണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.

കേരളത്തിൽ നിന്നും ഏറ്റവുമെളുപ്പത്തിൽ എത്തിച്ചേരുവാൻ സാധിക്കുന്ന കൂര്‍ഗ് കർണ്ണാടകയിലെ മാത്രമല്ല, തെക്കേ ഇന്ത്യയിലെ തന്നെ ഏറ്റവും പേരുകേട്ട ലക്ഷ്യസ്ഥാനമാണ്. നാട്ടിൽ എത്ര ചൂട് കൂടുതലാണെങ്കിലും ഇതൊന്നും അറിയാതെ ഏതു സീസണിലും പച്ചപ്പും കോടമഞ്ഞും നിറഞ്ഞു നിൽക്കുന്ന സ്ഥലമാണ് കൂർഗ്. കൊടക് എന്നു കുടക് എന്നുമെല്ലാം ഇവിടം അറിയപ്പെടുന്നുണ്ട്. വർഷത്തിലെപ്പോൾ വേണമെങ്കിലും ധൈര്യമായി ബാഗ് പാക്ക് ചെയ്തെത്തുവാൻ പറ്റുന്ന ഇടമായതിനാൽ എന്നും ഇവിടെ സഞ്ചാരികളുടെ തിരക്കാണ്.

coorg 1

PC:Paras Hazare/Unsplash

ഇന്ത്യയുടെ സ്കോട്ലൻഡ് എന്നറിയപ്പെടുന്ന ഇവിടെ സ്കോട്ലൻഡിനോട് ഉപമിക്കുവാൻ സാധിക്കുന്ന പല കാഴ്ചകളും കാണാം. കാലാവസ്ഥ, ഭൂപ്രദേശം, വാസ്തുവിദ്യ, വെള്ളച്ചാട്ടം എന്നിവയുടെ കാര്യത്തിൽ പല സാമ്യങ്ങളും കൂർഗിന് സ്കോട്ലൻഡുമായുണ്ട്. ഇവിടുത്തെ കാലാവസ്ഥയും മലനിരകളും കാപ്പിത്തോട്ടങ്ങളും എന്നും ലോകത്തിനു പ്രിയപ്പെട്ട കാഴ്ചകളാണ്.

കുടക് എന്നു കേൾക്കുമ്പോൾ മനസ്സിലെത്തുന്നത് ഇവിടുത്തെ കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളുമാണ് . സീസമിൽ കൂർഗിന്റെ മണം തന്നെ ഓറഞ്ചിന്റെയും കാപ്പിപ്പൂക്കളുടെയും ആയി മാറാറുണ്ട്. കൂർഗിലെ വഴികൾ മിക്കവയും കാപ്പിത്തോട്ടങ്ങൾക്കു നടുവിലൂടെയാണ് പോകുന്നത്.

ഏതു സമയത്ത് പോയാലും ഒരുതരി പോലും കൂർഗ് നമ്മളെ നിരാശരാക്കില്ല. മഴയിലും വെയിലിലും മഞ്ഞിലുമെല്ലാം ഓരോ തരം കാഴ്ചയാണ് ഇവിടെയുള്ളത്. ഏറ്റവും ഭംഗി മഞ്ഞുകാലത്തെ കൂർഗിനാണ്. മലയിറങ്ങി വരുന്ന കോടമഞ്ഞാണ് ഈ സമയത്തെ ആകർഷണം. മഴക്കാലത്താണമെങ്കിൽ പറയേണ്ട, അല്പം വന്യമായ ഭംഗിയാണ് ഈ സമയത്തെ കൂര്‍ഗിനുള്ളത്. കാപ്പിത്തോട്ടങ്ങൾക്കു നടുവിലെ ഹോം സ്റ്റേയിൽ ഇവിടുത്തെ മഴയും ആസ്വദിച്ചിരിക്കുന്നത് ഓര്‍ത്താൽ തന്നെ ഒരു മഴ പെയ്ത ഫീൽ ആണ്. ഇനി വേനൽ ആയാലോ? പച്ചപുതച്ചു കിടക്കുന്ന കുന്നുകളുടെ നിറം ഒന്നു ചെറുതായി മങ്ങുകയേയൂള്ളൂ. കാഴ്ചകൾക്കും അനുഭവങ്ങള്‍ക്കും ഒരു മാറ്റവും സംഭവിക്കില്ല.

coorg 2

PC:Priyanka Neve/Unsplash

മടിക്കേരി കോട്ട, മടിക്കേരി കൊട്ടാരം, രാജാ സീറ്റ്, അബ്ബെ ഫാൾസ്, ഇരുപ്പു വെള്ളച്ചാട്ടം, മല്ലപ്പള്ളി വെള്ളച്ചാട്ടം എന്നിവയും മടിക്കേരിയിൽ നിന്നും പാണത്തൂർ റൂട്ടിലേക്ക് വന്നാൽ ഭാഗമണ്ഡല, തലക്കാവേരി, ടിബറ്റന്‍ ആരാധനാലയമായ ഗോള്‍ഡന്‍ ടെംപിള്‍, ഓംകാരേശ്വര ക്ഷേത്രം എന്നിവയും കാണാം. ചെലവറ വെള്ളച്ചാട്ടം, മണ്ഡൽപെട്ടി ഓഫ് റോഡിങ്, ഇരുപ്പു വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളും കൂർഗ് യാത്രയിൽ കാണാ.
റിവർ റാഫ്ടിങ് പോലുള്ള സാഹസിക പ്രവർത്തനങ്ങളും കൂർഗില്‍ ആസ്വദിക്കാം.

നേരത്തെ പറഞ്ഞതുപോലെ വർഷത്തില്‌ ഏചു സമയത്തും വരാമെങ്കിലും നവംബർ മുതൽ ഏപ്രിൽ വരെയുള്ള സമയമാണ് കൂർഗ് സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. റോഡ് മാർഗ്ഗമാണ് ഇവിടേക്ക് വരുവാൻ ഏറ്റവും നലല്ത്. ഇവിടേക്ക് ട്രെയിൻ സർവീസുകളില്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+