Search
  • Follow NativePlanet
Share
» »കവ്വായിക്കായലും കടപ്പുറവും പിന്നെ കണ്ടല്‍ക്കാടും... കുറഞ്ഞ ചിലവില്‍ ബോട്ട് യാത്ര ആസ്വദിക്കാം മടക്കാലില്‍

കവ്വായിക്കായലും കടപ്പുറവും പിന്നെ കണ്ടല്‍ക്കാടും... കുറഞ്ഞ ചിലവില്‍ ബോട്ട് യാത്ര ആസ്വദിക്കാം മടക്കാലില്‍

ഇതാ കായലിലൂടെ അടിപൊളി ബോട്ട് സവാരി ഒരുക്കിയിരിക്കുകയാണ് ഇവിടുത്തെ ഗ്രാന്മ ജനകീയ കമ്മിറ്റി...

മലബാറുകാരുടെ ആലപ്പുഴയെന്ന് വിളിക്കപ്പെടുന്ന കവ്വായിക്കായലിന്‍റെയും തുരുത്തുകളുടെയും കാഴ്ചകളെ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കായലിന്‍റെയും കടലിന്‍റെയും കാഴ്ചകള്‍ മാത്രമല്ല, മലയും കുന്നും തുരുത്തുകളും കണ്ടല്‍ക്കാടും പച്ചപ്പും എല്ലാം ചേര്‍ന്ന് പ്രകൃതിയൊരുക്കുന്ന മികച്ച ഒരു പാക്കേജാണ് ഇവിടെയുള്ളത്. ഈ കാഴ്ചകളെല്ലാം കുറഞ്ഞ തുകയില്‍ ആസ്വദിച്ചാലോ... ഇതാ കായലിലൂടെ അടിപൊളി ബോട്ട് സവാരി ഒരുക്കിയിരിക്കുകയാണ് ഇവിടുത്തെ ഗ്രാന്മ ജനകീയ കമ്മിറ്റി...

 കുറഞ്ഞ ചിലവ്

കുറഞ്ഞ ചിലവ്

ഗ്രാന്മ ജനകീയ കമ്മിറ്റിയ‌ു‌ടെ നേതൃത്വത്തില്‍ നടത്തുന്ന ബോട്ട് യാത്രകളുടെ ഏറ്റവും വലിയ പ്രത്യേകത കുറഞ്ഞ തുകയാണ്. 1500 രൂപയ്ക്ക് പത്ത് പേര്‍ക്ക് ഒരു മണിക്കൂര്‍ നേരത്തെ ബോട്ട് യാത്രയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ചിലവേറിയ ബോട്ട് യാത്രകള്‍ കാരണം യാത്രകള്‍ മാറ്റിവെച്ചിരിക്കുന്നവര്‍ക്ക് കവ്വായിക്കായലിന്‍റെ ഭംഗി ആസ്വദിക്കുവാന്‍ പറ്റിയ അവസരമാണിത്. പത്ത് പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യുവാനുള്ള സൗകര്യം ഇവിടുത്തെ ബോട്ടിനുണ്ട്.

ഇടവേളകളിലും ഞായറാഴ്ചകളിലും

ഇടവേളകളിലും ഞായറാഴ്ചകളിലും


വലിയപറമ്പ ഗ്രാമപഞ്ചായത്തിന്‍റെ കീഴിലാണ് ബോട്ട് സര്‍വ്വീസ് നടക്കുന്നത്. സാധാരണ ദിവസങ്ങളില്‍ കടത്തിന്‍റെ ഇടവേളകളിലാണ് ബോട്ട് ഈ സര്‍വ്വീസ് നടത്തുന്നത്. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ ഈ ഉല്ലാസ യാത്രയ്ക്ക് പോകുന്നവര്‍ കടത്തിന്‍റെ ഇ‌ടവേളകള്‍ വേണം തിരഞ്ഞെടുക്കുവാന്‍. എന്നാല്‍, ഞായറാഴ്ച മുഴുവന്‍ സമയവും സര്‍വ്വീസുണ്ടായിരിക്കും.

മാടക്കാലില്‍ നിന്നും തുടങ്ങി

മാടക്കാലില്‍ നിന്നും തുടങ്ങി

ബോട്ട് യാത്രയുടെ തുടക്കം മാടക്കാല്‍ എന്ന സ്ഥലത്തുനിന്നുമാണ്. കവ്വായിക്കായല്‍, രാമന്തളി പാണ്ട്യാല കടപ്പുഖം എന്നിവയാണ് യാത്രയിലെ പ്രധാന ഇടങ്ങള്‍. കവ്വായിക്കായലിലെ ചെറിയ ദ്വീപുകള്‍, കടലും കായലും ചേരുന്ന തൃക്കരിപ്പൂര്‍ കടപ്പുറത്തെ കടല്‍ക്കാഴ്ചകള്‍, മാടക്കാലിനടുത്തുള്ള കണ്ടല്‍ക്കാടുകളിലൂടെയുള്ള നടത്തം എന്നിയും യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പയ്യന്നൂരില്‍ നിന്നും മാടക്കാലിലേക്ക് 7 കിലോമീറ്ററും കവ്വായിലേക്ക് 2 കിലോമീറ്ററുമാണ് ദൂരം.

പ്രാദേശിക വികസന ഫണ്ടില്‍ നിന്നും

പ്രാദേശിക വികസന ഫണ്ടില്‍ നിന്നും

എം രാജഗോപാലന്‍ എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മാടക്കാല്‍, തൃക്കരിപ്പൂര്‍ കടപ്പുറം, വടക്കേവളപ്പ് കടവിലേക്ക് അനുവദിച്ച ബോട്ടാണിത്. ബോട്ട് യാത്രയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക്: 7012008513, 9947199797

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: backwaters travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+