മലയാളികൾക്ക് ഗുരുവായൂർ ക്ഷേത്രം എന്നും ഒരു ആശ്രയ സങ്കേതമാണ്. ബാംഗ്ലൂരിൽ ജീവിച്ചാലും ലോകത്തിന്റെ ഏതു ഭാഗങ്ങളിലായാലും നാട്ടിൽ വരുമ്പോൾ ഒക്കെ ഗുരുവായൂരിലും ഒന്നു പോയി വരാൻ വിശ്വാസികൾ ശ്രമിക്കാറുണ്ട്. ബാംഗ്ലൂരിൽ നിന്നും
ബാംഗ്ലൂർ മലയാളികൾക്ക് ഗുരുവായൂർ സന്ദര്‍ശിച്ച് മടങ്ങാനും തൃശൂർ, മലപ്പുറം ഭാഗത്തു നിന്നുള്ളവര്‍ക്ക് ബാംഗ്ലൂരിലേക്ക് പോകാനും കെഎസ്ആർടിസി സ്ഥിരം ബസ് സർവീസ് നടത്തുന്നു.
ബാംഗ്ലൂർ മലയാളികളുടെ സൗകര്യാർത്ഥം ഗുരുവായൂർ നിന്നും ബാംഗ്ലൂരിലേക്കും
തിരിച്ചും മുടക്കമില്ലാതെ സ്വിഫ്റ്റ് ഡീലക്സ് എയർ ബസ് ആണ് സർവ്വീസ് നടത്തുന്നത്. ഗുരുവായൂർ-പെരിന്തൽമണ്ണ- നിലമ്പൂർ വഴിയാണ് ബസ് സർവീസ് നടത്തുന്നത്. സമയക്രമം, സ്റ്റോപ്പ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ കാര്യങ്ങൾ വിശദമായി വായിക്കാം.

ഗുരുവായൂര്‍ ഡിപ്പോയിൽ നിന്ന് എല്ലാ ദിവസവും വൈകിട്ട് 07.00 മണിക്ക് ആരംഭിക്കുന്ന സ്വിഫ്റ്റ് ഡീലക്സ് നോൺ എസി എയർ ബസ് സർവീസ് പിറ്റേന്ന് രാവിലെ 5.20 ന് ബാംഗ്ലൂർ സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനിൽ എത്തിച്ചേരും. 10 മണിക്കൂർ 20 മിനിറ്റാണ് യാത്രാ ദൈർഘ്യം. സാധാരണ ദിവസങ്ങളിൽ 658 രൂപയാണ് നിരക്ക്.
ഗുരുവായൂർ - 07.00PM
പെരിന്തൽമണ്ണ - 09:00 PM
നിലമ്പൂർ - 09:55 PM
ഗുണ്ടൽപേട്ട് -12.15 AM
മൈസ്സൂർ -04:35 PM
ബാംഗ്ലൂർ -05:20 AM എന്നിങ്ങനെയാണ് സമയക്രമം.
ബാംഗ്ലൂരിൽ നിന്നും തിരികെ ഗുരുവായൂരിലേക്ക് സാറ്റ്ലൈറ്റ് ബസ് സ്റ്റേഷനിൽ നിന്നും ഉച്ചകഴിഞ്ഞ് 2.00 മണിക്ക് ബസ് പുറപ്പെടും. 11 മണിക്കൂർ 4 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 1.05ന് ഗുരുവായൂരിൽ എത്തിച്ചേരും. 688 രൂപയാണ് ടിക്കറ്റ് നിരക്ക്.
ബാംഗ്ലൂർ -02:00 PM
മൈസ്സൂർ -01:40 PM
നിലമ്പൂർ -09:00 PM
പെരിന്തൽമണ്ണ -10:20 PM
ഗുരുവായൂർ -01.05 PM എന്നിങ്ങനെയാണ് സമയക്രമം.
യാത്രക്കാരുടെ സൗകര്യാർത്ഥം ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.
www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും. ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്.
കെ.എസ്.ആർ.ടി.സി
ഗുരുവായൂർ ഫോൺനമ്പർ- 0487 2556450, ഈമെയിൽ - [email protected]
ഗുരുവായൂർ ക്ഷേത്രം
ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കേറിയ, ഏറ്റവും കൂടുതൽ വിശ്വാസികൾ എത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണ് ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം. ആയിരക്കണക്കിന് വിശ്വാസികൾ എത്തിച്ചേരുന്ന ഇവിടെ മലയാള മാസം ഒന്നാം തിയതി ഗുരുവായൂരപ്പനെ കാണാന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ദിവസവും പുലർച്ചെ മൂന്നിന് ശ്രീകോവിൽ തുറക്കും. വൈശാഖമാസം, അക്ഷയതൃതീയ, അഷ്ടമി രോഹിണി, നവരാത്രി ദിവസങ്ങൾ, ചിങ്ങമാസത്തിലെ തിരുവോണം, മേടവിഷു, ഏകാദശി, ദ്വാദശി തുടങ്ങിയ തിയതികളിലാണ് ഗുരുവായൂരില് അധികവും തീർത്ഥാടകർ എത്തുന്നത്. അയ്യായിരത്തിലധികം വർഷം പഴക്കം ക്ഷേത്രത്തിനുണ്ട് എന്നാണ് വിശ്വാസം.
ഗുരുവായൂരിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്ന് വൃശ്ചികത്തിലെ ഗുരുവായൂർ ഏകാദശി ആണ്. എല്ലാ ഏകാദശികളും പ്രധാനമാണെങ്കിലും വൃശ്ചിതമാസത്തിലേതിന് പ്രാധാന്യം ഏറെയുണ്ട്. ഈ ദിവസം മഹാവിഷ്ണു ദേവഗണങ്ങൾക്കൊപ്പം ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളുമെന്ന് വിശ്വസിക്കപ്പെടുന്നു. പാപംമാറാന് ഇവിടെ ഏകദാശി ആചരിച്ചാൽ മതിയെന്നാണ് മറ്റൊരു വിശ്വാസം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













