Search
  • Follow NativePlanet
Share
» »ഗുവാഹത്തി,ഷില്ലോങ്, കാസിരംഗ.. മനോഹര കാഴ്ചകളിലേക്ക് പാക്കേജ്, 7 ദിവസ യാത്രയുമായി ഐആർസിടിസി

ഗുവാഹത്തി,ഷില്ലോങ്, കാസിരംഗ.. മനോഹര കാഴ്ചകളിലേക്ക് പാക്കേജ്, 7 ദിവസ യാത്രയുമായി ഐആർസിടിസി

വടക്കു കിഴക്കൻ ഇന്ത്യ ,ഉറക്കംപോലും കെടുത്തുന്ന വിധത്തിൽ മനസ്സിൽ കയറിപ്പറ്റിയ ഇടം. മോഹിപ്പിക്കുന്ന ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും നിലയ്ക്കാതെ പെയ്യുന്ന മഴയും നദികളും അതിലെ ദ്വീപുകളും ഒക്കെ ചേരുന്ന ഈ സ്വര്‍ഗ്ഗഭൂമിയിലേക്ക് ഒരു യാത്ര എന്നത് നിങ്ങളുടെയും ഒരു സ്വപ്നമല്ല.. എങ്കിലിതാ തയ്യാറായിക്കോളൂ..

ഐആർസിടിസി ഒരുക്കുന്ന തിരുവനന്തപുരം - അസം- മേഘാലയ പാക്കേജിന്‍റെ ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഗുവാഹത്തി,ഷില്ലോങ്, കാസിരംഗ തുടങ്ങിയ ഇടങ്ങള് കണ്ട് മടങ്ങിയെത്തുന്ന യാത്ര വടക്കു കിഴക്കൻ ഇന്ത്യ കാണാൻ കാത്തിരിക്കുന്നവർക്ക് പറ്റിയ പാക്കേജ് കൂടിയാണ്. വിമാന ടിക്കറ്റും ഭക്ഷണവും ഉൾപ്പെടുന്ന പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം.

a North East India IRCTC Package From Trivandrum

ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന അസം-മേഘാലയ- എക്സ് തിരുവനന്തപുരം പാക്കേജ് മാർച്ച് 6 ബുധനാഴ്ച രാവിലെ 7.50ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും. ഇൻഡിഗോ എയർലൈനിൽ എക്കണോമി ക്ലാസിലുള്ള യാത്ര വൈകിട്ട് 5.55ന് ഗുവാഹത്തിയിൽ എത്തും. ആദ്യ ദിവസം വിശ്രമിച്ച് രണ്ടാം ദിവസം മുതൽ യാത്ര ആരംഭിക്കും. കാമാഖ്യ ക്ഷേത്രംകണ്ട് ഷില്ലോങ്ങിലേക്കുള്ള യാത്രയിൽ ഉമിയം തടാകം, ഡോൺ ബോസ്കോ മ്യൂസിയം, എന്നിവിടങ്ങൾ കാണും.

മഴയുടെ നാടായ ചിറാപുഞ്ചിയിലേക്കാണ് മൂന്നാം ദിവസ യാത്ര. ഷില്ലോങ് പീക്ക്, എലിഫന്‍റാ വെള്ളച്ചാട്ടം, ദുവാൻ സിങ് സിയം വ്യൂ പോയിൻ്റ്, നോഹ്കലികായ് വെള്ളച്ചാട്ടം, മൗസ്മൈ ഗുഹകൾ എന്നിവ കണ്ട് അന്നുതന്നെ ഷില്ലോങ്ങിലേക്ക് മടങ്ങും. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം എന്നറിയപ്പെടുന്ന മൗലിനോങ് കണ്ടാണ് നാലാമത്തെ ദിവസം ആരംഭിക്കുന്നത്. കൂടാതെ, ലിവിംഗ് റൂട്ട് ബ്രിഡ്ജ്, ഡാവ്കി തടാകം എന്നിവയും സന്ദർശിക്കും.

ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ ഇടമായ കാസിരംഗയിലേക്കാണ് അടുത്ത ദിവസ യാത്ര. ആറാം ദിവസമാണ് എലിഫന്‍റ് സഫാരിയും ജീപ്പ് ഒരുക്കിയിരിക്കുന്നത്. അതുകഴിഞ്ഞ് വൈകിട്ടോടെ ഗുവാഹത്തിയിലേക്ക് മടങ്ങും. പിറ്റേന്ന് ഏഴാം ദിവസം ഗുവാഹത്തിയിൽ നിന്നും എയർപോർട്ടിലേക്ക് യാത്ര. മാർച്ച് 12ന് രാവിലെ 11.45 നാണ് വിമാനം. രാത്രി 11.10ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്നതോടെ യാത്രയ്ക്ക് സമാപനം.

വിമാന ടിക്കറ്റ് കൂടാതെ, ആറു രാത്രി എസി ഹോട്ടലിൽ താമസം, രാവിലത്തെയും വൈകിട്ടത്തെയും ഭക്ഷണം, വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്ര, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവയാണ് നിരക്കിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ ഒക്യുപൻസിയിൽ ഒരാൾക്ക് 44,730 രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 47,030 രൂപാ, സിംഗിൾ ഒക്യുപൻസിയിൽ 56,000 രൂപാ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികൾക്ക് 28,500 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

അതേസമയം, ഉച്ചഭക്ഷണം, കാസിരംഗയിൽ ജീപ്പ് സഫാരി, എലിഫന്‍റ് സഫാരി ചാർജ്, സന്ദര്‍ശിക്കുന്ന ഇടങ്ങളിലെ പ്രവേശന ഫീസ്,ടൂർ ഗൈഡ് തുടങ്ങിയ നിരക്കുകൾ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടില്ല. ഇതിനുള്ള തുക യാത്രക്കാർ സ്വയം മുടക്കണം. ആകെ 29 പേർക്കാണ് യാത്ര ചെയ്യാൻ അവസരം.

കൂടുതൽ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്‍ർ, തിരുവനന്തപുരം 8287932095,ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്‍ർ, എറണാകുളം 8287932117, 8287932082, റീജിയണൽ ഓഫീസ് എറണാകുളം0484-2382991, 8287932064, ടൂറിസം ഇൻഫർമേഷൻ & ഫെസിലിറ്റേഷൻ സെന്‍ർ, കോഴിക്കോട് 8287932098 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+