ശാസ്ത്രം എത്രയേറെ പുരോഗമിച്ചു എന്നു പറഞ്ഞാലും അന്ധവിശ്വാസങ്ങൾക്കും പ്രേതകഥകൾക്കും ഒരു കുറവും നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടില്ല. ചില സമയങ്ങളിൽ പ്രത്യേകിച്ച് കാരണം ഒന്നുമില്ലെങ്കിൽ പോലും ഇത്തരം ശക്തികളിൽ നമ്മൾ വിശ്വസിച്ചു പോകും. അത്തരത്തിൽ ദുഷ്ടശക്തികളുടെ സാന്നിധ്യം ഉണ്ട് എന്നു വിശ്വസിക്കപ്പെടുന്ന ഒട്ടേറെ സ്ഥലങ്ങൾ നമ്മുടെ രാജ്യത്തുണ്ട്. അതിൽ ഏറ്റവും അധികം സ്ഥലങ്ങൾ സ്ഥിതി ചെയ്യുന്നത് മുഖ്യധാരയിൽ നിന്നും മാറിക്കഴിയുന്ന വടക്കു കിഴക്കൻ ഇന്ത്യയിലാണ്. പ്രകൃതി സൗന്ദര്യം മാത്രമാണ് വടക്കു കിഴക്കൻ ഇന്ത്യയെ പ്രശസ്തമാക്കുന്നത് എന്നു വിചാരിച്ചാൽ തെറ്റി. ഇത്തരത്തിലുള്ള നിഗൂഢതകൾ നിറഞ്ഞ സ്ഥലങ്ങളും തേടിയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ഇവിടെ എത്തുന്നത്. ഒരൊറ്റ മനുഷ്യജീവി പോലുമില്ലാതെ ദുരാത്മാക്കൾ മാത്രം വസിക്കുന്നുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളും ഇവിടെ കാണാം.
വടക്കു കിഴക്കൻ ഇന്ത്യയിലെ പേടിപ്പിക്കുന്ന ഇടങ്ങളെപ്പറ്റിയും അവിടുത്തെ കഥകളെക്കുറിച്ചും കൂടുതൽ അറിയാം...
ഭൂട്ടാൻ ലോഡ്ജ് ജോർഹട്ട്, ആസാം
രാത്രികാലങ്ങളിലെ കാൽപ്പെരുമാറ്റം മുതൽ പൊട്ടിച്ചിരികളും അട്ടഹാസങ്ങളും അകത്തെ സാധനങ്ങള്‍ പുറത്തേക്ക് വലിച്ചെറിയുന്നതുമെല്ലാം ഇവിടെ പതിവ് സംഭവങ്ങളാണെന്നാണ് നാട്ടുകാർ പറയുന്നത്. അതിനാൽ സന്ധ്യയായാൽ പ്രദേശവാസികൾ ഇതുവഴി വരാറുപോലുമില്ല. ഇവിടെ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നു ചോദിച്ചാൽ ആർക്കും കൃത്യമായ ഒരുത്തരം പറയുവാനില്ല. എന്തുതന്നെയായാലും ഇവിടുത്തെ ആത്മാക്കളെ കാണുവാനും ഈ കാര്യങ്ങൾ നേരിട്ട് അനുഭവിക്കാനുമായി ഒട്ടേറെ ആളുകൾ ഇവിടെ എത്താറുണ്ട്.
ഡോ ഹിൽസ് സ്കൂൾ, കുർസിയാംഗ്
ജോളി വില്ലേജ്, അരുണാചൽ പ്രദേശ്
ജെഐഎൻഎംഎസ് ആശുപത്രി മണിപ്പൂർ



Click it and Unblock the Notifications















