Search
  • Follow NativePlanet
Share
» »ഉഷ്ണതരംഗം; യാത്രയ്ക്കിറങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കാം, വസ്ത്രം മുതൽ ഭക്ഷണം വരെ വേണം കരുതൽ

ഉഷ്ണതരംഗം; യാത്രയ്ക്കിറങ്ങുന്നതിനു മുൻപ് ശ്രദ്ധിക്കാം, വസ്ത്രം മുതൽ ഭക്ഷണം വരെ വേണം കരുതൽ

ഒരു ദയയും ദാക്ഷിണ്യവുമില്ലാത്ത ഒരു വേനൽക്കാലമാണിത്. ധൈര്യത്തോ ഒന്നു പുറത്തിറങ്ങുവാൻ പോലും കഴിയാത്ത അവസ്ഥ. വീടിനകത്താണെങ്കിലും പുറത്തായാലും ചുട്ടുപൊള്ളുന്ന ചൂട്. ഇതുപോലൊരു ചൂട് കാലം ഇതിനുമുൻപ് വന്നിട്ടുണ്ടോ എന്നു പോലും അറിയില്ല. അവധിക്കാലത്ത് യാത്രകൾ പ്ലാൻ ചെയ്തവർക്കാണ് വലിയ അടി കിട്ടിയത്. പ്ലാൻ ചെയ്ത പല യാത്രകളും പലർക്കും ഒഴിവാക്കേണ്ടി വന്നു. രാജ്യത്ത് പലയിടത്തും ഉഷ്ണതരംഗം ആണ്.. എന്നാലും യാത്ര പോകുന്നവർ ഇല്ലാതില്ല. ഇതാ, ഈ കനത്തചൂടിൽ യാത്ര പോകുമ്പോൾ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നു നോക്കാം..

 Heatwave In India:

ആദ്യം നോക്കണം താപനില
നിങ്ങൾ ഈ വേനൽക്കാലത്ത് യാത്ര പോകുവാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം അന്വേഷിക്കേണ്ടത് പോകുന്ന സ്ഥലത്തെ താപനിലയാണ്. താപനിലയ്ക്ക് നിങ്ങളുടെ യാത്രയെ വളരെ സ്വാധീനിക്കുവാൻ കഴിയും. ഈ സമയത്ത് അത് പരമാവധി എത്രവരെ ഉയരുവാൻ സാധ്യതയുണ്ടെന്ന് മനസ്സിലാക്കി അതനുസരിച്ചു വേണം യാത്ര പ്ലാൻ ചെയ്യുവാൻ. നിങ്ങൾക്ക് ആ ചൂടിൽ അവിടെ യാത്ര ചെയ്യുവാനും സ്ഥലങ്ങൾ കാണുവാനും സാധിക്കുമോ എന്നുകൂടി ആലോചിച്ചു തീരുമാനിച്ചു മാത്രമേ പോകാവൂ. ഓർമ്മിക്കുക, നാട്ടിലെ ചൂടിൽ നിന്നും ചൂട് കൂടിയ മറ്റൊരിടത്തേയ്ക്ക് പോകുന്നതിലും നല്ലത് തണുപ്പുള്ള ഒരു സ്ഥലം തിരഞ്ഞെടുക്കുന്നതാണ്.

 Heatwave In India

സ്ഥലം തിരഞ്ഞെടുക്കുമ്പോൾ
താപനിലയിൽ പറഞ്ഞ കാര്യങ്ങൾ സ്ഥലം തിരഞ്ഞെടുക്കുമ്പോഴും ബാധകമാണ്. ഒരു പ്രത്യേക സ്ഥലത്തേയ്ക്ക് യാത്ര പോകുവാനുള്ള ആഗ്രഹം എത്ര ശക്തമാണെങ്കിലും അവിടുത്തെ ചൂട് പരിഗണിക്കുക. ഈ ചുട്ടുപൊള്ളുന്ന ചൂട് കാലത്ത് ഹിൽ സ്റ്റേഷനുകളോ ബീച്ചുകളോ ഒക്കെയാണ് യാത്രയ്ക്ക് ഏറ്റവും നല്ലത്. കൊടുചൂടിലും കുളിരു നല്കുവാൻ ഇത്തരം ഇടങ്ങൾക്കു മാത്രമേ സാധിക്കുകയുള്ളൂ. എന്നാൽ ഇതേ ലക്ഷ്യത്തിൽ തന്നെയാണ് മറ്റു യാത്രികരും വരുന്നതെന്നതിനാൽ, നേരത്തെ ബുക്കിങ് നടത്തുവാനും റൂമുകൾ ഉറപ്പാക്കുവാനും ശ്രദ്ധിക്കണം.

വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ
സ്ഥലവും അവിടുത്തെ ചൂടും അറിഞ്ഞു കഴിഞ്ഞാൽ അടുത്തത് ബാഗ് പാക്കിങ്ങാണ്. ചൂട് ശരീരത്തെ തളർത്താത്ത തരത്തിലുള്ള വസ്ത്രങ്ങളാണ് എടുക്കേണ്ടത്. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതിൽ നിന്നും ശരീരത്തെ തടയുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് ഈ യാത്രയിൽ എടുക്കേണ്ടത്. തൊപ്പി, കൂളിങ് ഗ്ലാസ്, മാസ്ക് മുതലായവ ധരിക്കാം. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതാണ് വേനൽക്കാല യാത്രകളിൽ ഏറ്റവും മികച്ചത്. യാത്രയിൽ ഒരു കൂടി കയ്യിൽ കരുതുക.

 Heatwave In India

ആവശ്യത്തിനു വിശ്രമിച്ച് യാത്ര ചെയ്യാം
യാത്രയിൽ പരമാവധി സ്ഥലങ്ങൾ കണ്ടുതീർക്കുവാനാണ് ആളുകൾ ഇഷ്ടപ്പെടുന്നതെങ്കിലും വേനല്‍യാത്രയിൽ ആവശ്യത്തിനു വിശ്രമമെടുക്കുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കനത്ത ചൂടുള്ളപ്പോള്‍ യാത്ര ഒഴിവാക്കി വിശ്രമിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ ക്ഷീണത്തിലേക്കെ നയിക്കുകയുള്ളൂ. രാത്രിയിലെ ഉറക്കം ഒഴിവാക്കാതിരിക്കുക. നടന്നു കാണേണ്ട സ്ഥലങ്ങള്‌ ഈ സമയത്ത് ഒഴിവാക്കുന്നത് തന്നെയാവും നല്ലത്.

ഭക്ഷണം
ഭക്ഷണം മാത്രം നോക്കി പോകുന്ന യാത്രകളുണ്ടെങ്കിലും ഈ വേനലിൽ അത്തരം ചില ശീലങ്ങൾ തത്കാലത്തേയ്ക്ക് മാറ്റിവെക്കാം.പ്രത്യേകിച്ച് സ്ട്രീറ്റ് ഫൂഡും മസാല കലർന്ന, എരിവും എണ്ണയുമുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കാം. ചൂടും ഈ ഭക്ഷണങ്ങളും തമ്മിൽ ഒട്ടും യോജിക്കില്ല. മാത്രമല്ല, നിങ്ങൾ പ്രതീക്ഷിക്കുന്ന ഒരു ശുചിത്വത്തിൽ ഇവ ലഭിക്കുവാനും സാധ്യതയില്ല. പകരം വെള്ളം അധികമുള്ള തണ്ണിമത്തൻ, കക്കരിക്ക പോലുള്ളവ ഉപയോഗപ്പെടുത്താം. ധാരാളം വെള്ളം കുടിക്കുക. പലപ്പോഴും വെള്ളം കുടിക്കുന്നത് ഒരു ആവശ്യകതയായി തോന്നില്ലെങ്കിൽപ്പോലും നിർബന്ധമായും കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുവാനും വെള്ളം കുടിക്കുവാനും ശ്രമിക്കണം.

 Heatwave In India

മരുന്നുകൾ
യാത്രയിൽ നിർബന്ധമായും കരുതേണ്ടവയാണ് നിങ്ങളുടെ മരുന്നുകൾ. പകർച്ചവ്യാധികളും പനിയുമെല്ലാം എപ്പോൾ വേണമെങ്കിലും പിടികൂടുന്ന സമയമാണിത്. അതുകൊണ്ടുതന്നെ അത്യാവശ്യം വേണ്ട മരുന്നുകളും, നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകളും എടുക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+