Search
  • Follow NativePlanet
Share
» »ദീപാവലിക്ക് നാട്ടിൽ വരുന്നവർ ശ്രദ്ധിച്ചോ.. പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തി, നിയന്ത്രണം

ദീപാവലിക്ക് നാട്ടിൽ വരുന്നവർ ശ്രദ്ധിച്ചോ.. പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തി, നിയന്ത്രണം

റെയില്‍വേ സ്റ്റേഷനുകളിലെ തിരക്കും ആൾക്കൂട്ടവും ഒഴിവാക്കുവാൻ പ്ലാറ്റ്ഫോം ടിക്കറ്റില്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഇന്ത്യൻ റെയിൽവേ. ദീപാവലി ആഘോഷവും ഛത്ത് പൂജയും കണക്കിലെടുത്ത് ഏറെ യാതാത്തിരക്ക് അനുഭവപ്പെടുന്ന സമയത്ത് തിരക്ക് നിയന്ത്രിക്കുന്നതിനും യാത്രക്കാരുടെ വേഗത്തിലുള്ള സഞ്ചാരം ഉറപ്പാക്കുന്നതിനുമായാണ് പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചത്.

ദക്ഷിണ റെയിൽവേ ഉൾപ്പെടെ എല്ലാ റെയില്‍വേ സോണുകളും പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പനയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ദക്ഷിണ റെയിൽവേയുടെ കീഴിലുള്ള ചെന്നൈ സെന്‍ട്രൽ, ചെന്നൈ എഗ്മോർ, താംബരം, പേരമ്പൂർ സ്റ്റേഷനുകളിൽ ഒക്ടോബർ 29, 30 ചൊവ്വ, ബുധൻ ദിവസങ്ങളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് ലഭിക്കില്ല. ദീപാവലി, ഛത്ത് പൂജ തുടങ്ങിയവയ്ക്കായി ഏറെ ആളുകൾ നാട്ടിലേക്ക് യാത്ര ചെയ്യുന്ന സമയമാണി്. ചെന്നൈയിൽ നിന്നും രാജ്യത്തിലെ പ്രധാന ഇടങ്ങളിലേക്ക് ഇത് പ്രമാണിച്ച് സ്പെഷ്യൽ സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രാ ടിക്കറ്റ് ഉള്ളവർക്ക് മാത്രമായിരിക്കും ഈ ദിവസങ്ങളിൽ സ്റ്റേഷനിൽ പ്രവേശനം.

Here is Why Southern Railway Has Temporarily Stopped Platform Ticket Sale

എന്നാൽ മുതിർന്ന പൗരന്മാരെയും ചികിത്സാ ആവശ്യങ്ങൾക്കായും സഞ്ചരിക്കുന്നവരെയും ഇതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അധിക സഹായമോ പ്രവേശനമോ ആവശ്യമുള്ളവർക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തിലാണ് ക്രമീകരണം. സുഗമമായ യാത്രയക്ക് നിയന്ത്രണങ്ങളുമായി സഹകരിച്ച് യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

ഗുജറാത്തിൽ ആറ് സ്റ്റേഷനുകൾ

ദീപാവലി, ഛത്ത് പൂജ ആഘോഷവേളയിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പശ്ചിമ റെയിൽവേ ഗുജറാത്തിലെ ആറ് പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. അഹമ്മദാബാദ് (കലുപൂർ),
സബർമതി, അസർവ, വഡോദര, ബറൂച്ച്, ഛായപുരി എന്നീ സ്റ്റേഷനുകളിൽ ഒക്ടോബർ 27 മുതൽ നവംബർ 6 വരെ സാധുവായ യാത്രാ ടിക്കറ്റുള്ള യാത്രക്കാർക്ക് മാത്രമേ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം അനുവദിക്കൂ.

ഡൽഹി റെയിൽവേ നിയന്ത്രണങ്ങൾ

നോർത്തേൺ റെയിൽവേ ന്യൂഡൽഹി, ഓൾഡ് ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ, ഡൽഹി സരായ് റോഹില്ല എന്നിവയുൾപ്പെടെ തലസ്ഥാനത്തെ പ്രധാന സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നവംബർ 6 ബുധനാഴ്ച വരെ ഈ നിയന്ത്രണം തുടരും.

അതേസമയം തിരക്ക് നിയന്ത്രിക്കുന്നതിനായി ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ താൽക്കാലിക ടിക്കറ്റ് കൗണ്ടറുകൾ, ഹെൽപ്പ് ഡെസ്കുകൾ, ഭക്ഷണശാലകൾ, കുടിവെള്ള സൗകര്യങ്ങൾ, ടോയ്‌ലറ്റുകൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: train diwali indian railway
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+