ഗോവയെന്നാൽ മിക്കവർക്കും ബീച്ചും പബ്ബുകളും രാത്രികാല ആഘോഷങ്ങളും മാത്രമാണ്. എന്നാൽ ഇതൊന്നും അല്ലാതെ മറ്റൊരി മുഖവും ഗോവയ്ക്കുണ്ട്. പൗരാണിക കാലത്തേ ദേവാലയങ്ങളും ചരിത്ര സ്മാരകങ്ങളും പോർച്ചുഗീസ് ഭരണത്തിന്റെ മുന്നൂറോളം വർഷങ്ങളുടെ അവശേഷിപ്പുകളും ഒക്കെയുള്ള ഒരിടം കൂടിയാണിത്. പശ്ചിമഘട്ടത്തോടും കടൽത്തീരങ്ങളോടും ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഏറെ ആരാധകരുള്ള ഒരിടംകൂടിയാണ് ഗോവ.
ബീച്ചുകളെപ്പറ്റിയും ഇവിടുത്തെ രാത്രിജീവിതങ്ങളപ്പറ്റിയും ഒക്കെ കുറേ കേട്ടിട്ടുണ്ടെങ്കിലും ഗോവയിൽ എന്നും അപരിചിതമായിക്കിടക്കുന്നത് ഇവിടുത്തെ ഗുഹകളാണ്. പ്രകൃതിയുടെ മടിത്തട്ടിൽ സഞ്ചാരികളെയും കാത്തു കിടക്കുന്ന പ്രസിദ്ധമായ ഒരു ഗുഹ ഇവിടെയുണ്ട്. ബഹളങ്ങളുടെ നടുവിലും ശാന്ത കൈവിടാതെ കിടക്കുന്ന സിൻക്വേരിം ബീച്ചിലാണ് പാണ്ഡവരുടെ കാലത്ത് നിർമ്മിക്കപ്പെട്ട അർവാലിം ഗുഹകൾ സ്ഥിതി ചെയ്യുന്നത്. ചരിത്രത്തിലേക്കു വാതിൽ തുറക്കുന്ന അർവാലം ഗുഹകളുടെ വിശേഷങ്ങൾ...
എവിടെയാണിത്
അർവാലം ഗുഹകൾ
ചരിത്രം ഒത്തിരിയൊന്നും പറയാനില്ലെങ്കിലും ബഹളങ്ങൾ ഒഴിവാക്കി, ഗോവയുടെ മറ്റൊരു മുഖം കാണാനെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണിത്.
അജ്ഞാതരായ നിർമ്മാതാക്കൾ
ഇവിടുത്തെ അഞ്ച് ഗുഹകളിൽ നടുവിലുള്ള ഗുഹയിൽ കാണപ്പെടുന്ന ശിവലിംഗമാണ് അർവാലം ഗുഹകൾ ഹിന്ദു ഗുഹയാണെന്നു കരുതുവാൻ കാരണം. എന്നാൽ ചില ചരിത്രകാരൻമാർ പറയുന്നതനുസരിച്ച് ഇത് ബുദ്ധമത വിശ്വാസികളുടേതാണ്. അതിനു കാരണം ഗുഹയ്ക്കു സമീപത്തു നിന്നും ഖനനം ചെയ്തെടുത്ത ബുദ്ധന്റെ പ്രതിമയാണ്. നാലാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പ്രതിമയാണിത്. സംസ്കൃതത്തിൽ കൊത്തിയിരിക്കുന്ന ചില ലിഖിതങ്ങളും ഇവിടെ കാണാം. എന്തുതന്നെയായാലും ധാരാളം സഞ്ചാരികളും തീർഥാടകരും ഇവിടെ എത്താറുണ്ട്.
അർവാലം വെള്ളച്ചാട്ടം
സന്ദർശിക്കുവാൻ പറ്റിയ സമയം



Click it and Unblock the Notifications














