നാട് എത്ര പൊള്ളിയാലും പച്ചപ്പ് വിട്ടൊരു കളിയുമില്ല കൂർഗിന്. എപ്പോൾ പോയാലും മലമുകളിൽ നിന്നിറങ്ങി വരുന്ന കോടമഞ്ഞും കാപ്പിയുടെയും ഓറഞ്ചിന്‍റെയും സുഗന്ധവുമൊക്കെയായി മത്തു പിടിപ്പിക്കുന്ന നാട്. ഒറ്റക്കാഴ്ചയിൽ തന്നെ അല്ലെങ്കിൽ ആദ്യ യാത്രയിൽ തന്നെ ആരും ഈ നാടിനെ അഗാധമായി തന്നെ പ്രണയിച്ചു പോകും. ഇത്രയും വശ്യമാർന്ന കാഴ്ചകൾ മറ്റൊരിടത്തും കാണാനാവില്ല എന്നതു തന്നെ കാര്യം. മടിക്കേരി മുതൽ കൊടകു നാടിന്റെ കാഴ്ചകൾ തുടങ്ങുകയാണ്. പ്രകൃതിയുടെ ഉള്ളിലേക്കിറങ്ങിയുള്ള വെള്ളച്ചാട്ടങ്ങളും അങ്ങിങ്ങായി കാണുന്ന ക്ഷേത്രങ്ങളും വ്യൂ പോയിന്റുകളും നല്ല കുടക് കാപ്പിയും പിന്നെ സുവർണ്ണ ക്ഷേത്രവും സന്യാസിമാരുമാണ് കുടക് കാഴ്ചകളിലുള്ളത്. ഇതിലെല്ലാം ഉപരിയായി ഹൈക്കിങ്ങിനു പേരുകേട്ട ഇടം കൂടിയാണ് കൂർഗ്. മിക്കപ്പോഴും തിരക്കുള്ള യാത്രകളിൽ വിട്ടു പോകുന്ന, കൂർഗിലെ ട്രക്കിങ്ങ് ട്രയലുകളെ പരിചയപ്പെടാം...
തടിയന്‍റമോൾ
തടിയന്‍റമോൾ ഹൈക്കിങ്ങ്
മൈസൂരിൽ നിന്നും 140 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. വിരാജ്പേട്ട-മടിക്കേരി റോഡിലൂടെ തലക്കാവേരി റോഡിലേക്ക് കയറി കാക്കബെ വഴിയിലേക്ക് തിരിഞ്ഞാണ് ഇവിടേക്ക് പോകേണ്ടത്. ഇവിടെ പാലസ് റോഡ് എന്ന സ്ഥലത്തു നിന്നു വേണം തടിയന്റമോളിലേക്കുള്ള യാത്ര തുടങ്ങുവാൻ. ബസിൽ വരുന്നവർക്ക് ഇവിടെ നിന്നും യാത്ര തുടങ്ങാം. വണ്ടിയുമായാണ് വരുന്നതെങ്കിൽ മുകളിലേക്ക് 4 കിലോമീറ്റർ ദൂരം കൂടി പോകാം. റോഡൊക്കെ ഉണ്ട് എന്നു പറയുവാൻ മാത്രമേ സാധിക്കു. മുകളിലെത്തി വണ്ടി പാർക്കു ചെയ്ത് കൊടുമുടിയിലേക്ക് യാത്ര തുടങ്ങാം. ഷോല കാടുകളും പുൽമേടുകളും വെള്ളച്ചാട്ടങ്ങളും കണ്ടും കയറിയും യാത്ര ചെയ്യണം. മുകളിലെത്തി അവിടെ നിന്നുള്ള കാഴ്ച മറ്റെല്ലാ കാഴ്ചകളെയും അതുവരെയുള്ള യാത്രയുടെ ക്ഷീണത്തെയും മാറ്റുന്ന ഒന്നാണ്.
പാടി ഇഗ്ഗുത്തപ്പ ക്ഷേത്രം
കൊപ്പാട്ടി
കൊപ്പാട്ടി ഹൈക്കിങ്ങ്
വ്യത്യസ്തമായ ഭൂപ്രകൃതികൾ കടന്നുള്ള യാത്രയാണ് കൊപ്പാട്ടി ഹൈക്കിങ്ങിന്റെ പ്രധാന ആകർഷണം. പ്ലാന്‍റേഷൻ, പുൽമേടുകൾ. കാട്, കന്യാവനങ്ങൾ ഒക്കെ താണ്ടി വേണം ഇവിടെ എത്തുവാൻ.



Click it and Unblock the Notifications














