സന്തോഷിന്‍റെ നഗരമാണ് കൊൽക്കത്ത. ഓരോ സഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമായി കൂട്ടിചേർത്തിരിക്കുന്ന സ്ഥലം. ഹൗറാ പാലം മുതൽ വിക്ടോറിയ മെമ്മോറിയൽ സയൻസ് സിറ്റി,ഇന്ത്യൻ മ്യൂസിയം, നേതാജി ഭവൻ, ഫോര്‍ട്ട് വില്യം, കൊൽക്കത്തയിലെ തെരുവുകൾ, ഇരുണ്ട നിറമുള്ള വൈകുന്നേരങ്ങൾ, മഞ്ഞ നിറത്തിലുള്ള ടാക്സികൾ എന്നിങ്ങനെ കാണേണ്ട കാഴ്ചകള്‍ ഇഷ്ടംപോലെയുണ്ട് കൊൽക്കത്തയില്‍. ഈ സ്ഥലങ്ങൾക്കൊപ്പം തന്നെ പ്രാധാന്യമുള്ളവയാണ് കൊൽക്കത്തയിലെ ഹിൽ സ്റ്റേഷനുകൾ.
ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ ചില ഹിൽ സ്റ്റേഷനുകൾ കൊൽക്കത്തയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്. നീണ്ട വാരാന്ത്യങ്ങളിലെ യാത്രകൾക്ക് നിങ്ങൾ കൊൽക്കത്ത തിരഞ്ഞെടുത്താൽ യാത്ര ഹിൽസ്റ്റേഷനുകൾ കൂടി കാണുന്ന വിധത്തിൽ ക്രമീകരിക്കാം. ആഹ്ലാദവും മികച്ച യാത്രാനുഭവവും നല്കുന്ന കൊൽക്കത്തയിലെ പ്രധാന ഹിൽസ്റ്റേഷനുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

ഡാർജലിങ്
പ്രകൃതി സൗന്ദര്യം കൊണ്ടും മനസ്സു നിറയ്ക്കുന്ന കാഴ്ചകളാലും സഞ്ചരികൾ നെഞ്ചോടു ചേർത്തുവയ്ക്കുന്ന ഇടമാണ് ഡാർജലിങ്. ബ്രിട്ടീഷുകാരുടെ കാലം മുതൽ ഹിൽ സ്റ്റേഷനുകളിൽ നമ്പർ വൺ ആയി നിൽക്കുന്ന ഡാര്‍ജലിങ് അവരുടെ അഭിപ്രായത്തിൽ ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഇടമാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്നും വേനൽക്കാലത്തെ ചൂട് ഒഴിവാക്കി അവധി ആഘോഷിക്കാൻ അവർ തിരഞ്ഞെടുത്തതും പശ്ചിമ ബംഗാളിലെ ഡാർജലിങ് ആണ്.
കാഞ്ചൻജംഗയുടെയും എവറസ്റ്റിന്‍റെയും അകലക്കാഴ്ചകൾ, തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കൃഷിയിടങ്ങൾ, ആകാശത്തിന് അതിരുവരച്ചെന്ന പോലെ നിൽക്കുന്ന പർവ്വതങ്ങൾ, പച്ചപ്പിന്‍റെ നിറഭേദങ്ങളുമായി ആകർഷിക്കുന്ന തേയിലത്തോട്ടങ്ങൾ, വീടുകൾ തുടങ്ങി ഒരുപാട് കാഴ്ചകൾ കാണാനുണ്ട്. എത്ര പോയാലും മതിവരാതെ വീണ്ടും വീണ്ടും ഡാർജലിങും അതിനപ്പുറത്തെ കാഴ്ചകളും തേടിയെത്തുന്നവരെ ആകർഷിക്കുന്നത് ഈ ഭംഗിയാണ്. ഡാര്‍ജലിങ്ങിന്‍റെ മറ്റൊരു പ്രത്യേകത ഇവിടുത്തെ ചായ ആണ്. ഡാർജലിങ്ങിന്‍റെ മലനിരകളിൽ തണുപ്പും മഴയും കൃത്യമായേറ്റ് വളരുന്ന രുചികരമായ ഈ ചായക്ക് ലോകമെങ്ങും ആരാധകരുണ്ട്.

കൊൽക്കത്തയിൽ നിന്നും ഡാർജലിങ്ങിലേക്ക് 636.5 കിലോമീറ്റർ ദൂരമുണ്ട്. ഏകദേശം 14 മണിക്കൂറിനടുത്ത് സമയം വേണം ഇവിടെ എത്താൻ. കൊൽക്കത്തയിൽ നിന്ന് സിലിഗുരിയിലേക്ക് വിമാനമാർഗം എത്തി അവിടുന്ന് ടാക്സി പിടിച്ച് പോകുന്നതാണ് ഏറ്റവും എളുപ്പവും സമയലാഭമുള്ളതും. കൊൽക്കത്തയിൽ നിന്ന് ഡാർജലിങ്ങിലേക്ക് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ന്യൂ ജൽപൈഗുരി റെയിൽവേ സ്റ്റേഷൻ ആണ്. സിലിഗുരിയും അടുത്താണ്.
ദൂവാർ
കൊൽക്കത്ത യാത്രയിൽ വാരാന്ത്യ ലക്ഷ്യസ്ഥാനമായി തിരഞ്ഞെടുക്കാൻ പറ്റിയ മറ്റൊരു ഹിൽ സ്റ്റേഷനാണ് ദൂരാസ്. കിഴക്കൻ ഹിമാലയത്തിൻ്റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന വിശാലമായ പ്രദേശമായ ദൂരാസ്. ഇടതൂര്‍ന്ന് കിടക്കുന്ന കാടുകളാണ് ഇവിടുത്തെ ആകർഷണം. ഡാര്‍ജിലിങ്ങിലെ മലനിരകളിലേക്കുള്ള കവാടം എന്നാണ് ദൂരാസിനെ വിശേഷിപ്പിക്കുന്നത്. ശാന്തമായ ഗ്രാമങ്ങൾ, ക്ഷേത്രങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിവയ്ക്കും ഡോർസ് അറിയപ്പെടുന്നു.
കൂടാതെ, ഭൂട്ടാനിലേക്കുള്ള ഇന്ത്യയുടെ കവാടം എന്നും ദൂരാസ് അറിയപ്പെടുന്നു. ഭൂട്ടാന് ചുറ്റും സ്ഥിതി ചെയ്യുന്ന വടക്കു കിഴക്കൻ ഇന്ത്യയിലെ വെള്ളപ്പൊക്ക പ്രദേശങ്ങളുടെ പ്രാദേശിക നാമമാണ് ഡോർസ്.
ഗൊരുമാര ദേശീയോദ്യാനം, ജദല്‍പാറ വന്യജീവി സങ്കേതം, ബുക്സാ ദേശീയോദ്യാനം, മാനസ് നാഷണല്‍ പാര്‍ക്ക് തുടങ്ങിയ വന്യജീവി സങ്കേതങ്ങൾ ദൂരാസിൽ കാണേണ്ടതുണ്ട്.
കൊൽക്കത്തയിൽ നിന്ന് ഡോർസിലേക്ക് നേരിട്ട് ട്രെയിനിന് എത്തിച്ചേരാം. സീൽദാ സ്റ്റേഷനിൽ നിന്ന് ദിവസവും പുറപ്പെടുന്ന കാഞ്ചൻകന്യ എക്‌സ്പ്രസ് അതിലൊന്നാണ്. ബക്സയ്ക്കും ജയന്തിക്കും (ഡോർസിൻ്റെ ഭാഗം) കൊൽക്കത്തയിൽ നിന്ന് ട്രെയിൻ വഴി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു. ദൂരസിന് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ ന്യൂ അലിപുർദുർ ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ ആണ്.
കലിംപോങ്
കൊൽക്കത്തയിൽ നിന്ന് പോരാൻ സാധിക്കുന്ന ഹിൽ സ്റ്റേഷനുകളിലൊന്നാണ് കലിംപോങ്. വർഷത്തിൽ ഏതു സമയത്തും സന്ദർശിക്കാൻ സാധിക്കുന്ന കലിംപോങ് സമുദ്രനിരപ്പിൽ നിന്നും 5,590 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മഞ്ഞു പൊതിഞ്ഞു നിൽക്കുന്ന മലനിരകളും പുരാതന ആശ്രമങ്ങളും ദേവാലയങ്ങളും ക്ഷേത്രങ്ങളും ഒക്കെയാണ് ഇവിടെ കാണേണ്ടത്. കൊൽക്കത്തയിൽ നിന്ന് കലിംപോങ്ങിലേക്ക് 644 കിലോമീറ്റർ ദൂരമുണ്ട്. പതിമൂന്നര മണിക്കൂറാണ് യാത്രാ സമയം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















