ഹോളി 2025: നിറങ്ങള് വാരിയെറിയുന്ന ഹോളി ബെംഗളൂരുവിലെ ഏറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ്. നാടും നഗരവും ഒരുപോലെ ആഹ്ലാദിക്കുന്ന ദിവസങ്ങൾ. എന്നാൽ ചിലപ്പോഴെങ്കിലും ഹോളി അവധിയിൽ ഈ തിരക്കിൽ നിന്നും ബഹളങ്ങളിൽ നിന്നും മാറി ശാന്തമായ ഒരിടത്തേയ്ക്ക് പോകാൻ ആഗ്രഹിച്ചിട്ടുണ്ടോ? എങ്കിൽ അതിനു പറ്റിയ ഒരു അവസരം വന്നിരിക്കുകയാണ്. മറ്റെങ്ങോട്ടുമല്ല, ബീച്ചുകളുടെയും കടൽത്തീരങ്ങളുടെയും നാടായ വിശാഖപട്ടണത്തേയ്ക്ക്!
ബെംഗളൂരുവിനേക്കാൾ വലിയ ഹോളി ആഘോഷമൊന്നും ഇവിടെ നടക്കാനില്ലെങ്കിലും അവധി ആഘോഷിക്കാനും ചൂടിൽ നിന്ന് രക്ഷപെട്ട് ബീച്ചിൽ ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനും വിശാഖപട്ടണം കാണാനും പറ്റിയ വിധത്തിൽ ഇത്തവണത്തെ ഹോളി പ്ലാൻ ചെയ്താലോ.. എങ്ങനെ പോകുമെന്നോർത്ത് വിഷമിക്കേണ്ട, ബെംഗളൂരു- വിശാഖപട്ടണം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് റെയിൽവേ ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവിലെ ഹോളി
തെക്കേ ഇന്ത്യയിൽ ഏറ്റവും വലിയ ഹോളി ആഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് ബെംഗളൂരു. പാർട്ടികളും കൂടിച്ചേരലുകളും പഴയ രീതിയിലുള്ള ആഘോഷങ്ങളും സംഗീത കച്ചേരികളും ഒക്കെയായി വലിയ പരിപാടികളണ് ഇവിടെ നടക്കുന്നത്. ഓഫീസുകളിലും വീടുകളിലും ഫ്ലാറ്റുകളിലും മറ്റു കമ്യൂണിറ്റികളിലുമെല്ലാം വലിയ ഹോളി ആഘോഷങ്ങൾ കാണം.
വിശാഖപട്ടണത്തെ ഹോളി
കടൽത്തീരത്തിന്‍റെ ഭംഗിയോട് ചേർന്നു നില്‍ക്കുന്ന ഹോളി ആഘോഷങ്ങളാണ് വിസാഗിലേത്. ക്ഷേത്രങ്ങളും പ്രാദേശിക സംഘടനകളും ഒക്ക ഇവിടെ പരിപാടികൾ സംഘടിപ്പിക്കുന്നു. തിരക്കില്ലാതെ, ഹോളി ദിവസങ്ങൾ ചെലവഴിക്കാനും വെക്കേഷനു വരാനും ഒക്കെ പറ്റിയ അന്തരീക്ഷമാണ് വിശാഖപട്ടണത്തിൽ ഉള്ളത്.

വിശാഖപട്ടണം- ബെംഗളൂരു സ്പെഷ്യൽ ട്രെയിൻ
ഹോളി സീസണിലെ തിരക്ക് പരിഗണിച്ച് വിശാഖപട്ടണത്തിനും ബെംഗളൂരുവിനും ഇടയിൽ ഈസ്റ്റ് കോസ്റ്റ് റെയിൽവേ സർവീസ് നടത്തും. ട്രെയിൻ നമ്പർ 08549
വിശാഖപട്ടണം- ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ മാർച്ച് 9, 16, 23 എന്നീ ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് 3.30 ന് വിശാഖപട്ടണത്ത് നിന്ന് പുറപ്പെട്ട് പിറ്റേന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 12.45 ന് എസ്എംവിടി ബെംഗളൂരുവിലെത്തും. ആകെ മൂന്ന് സർവീസുകളാണുള്ളത്.
സ്ലീപ്പറിന് 675 രൂപ, എസി ത്രി എക്കോണമിക്ക് 1675 രൂപ, എസി ടൂ ടയറിന് 2445 രൂപ എന്നിങ്ങനെയാണ് നിരക്ക്. നാല് എസി ടൂ ടയർ കോച്ച്, 2 എസി ത്രീ ടയർ എക്കോണമി, 8 സ്ലീപ്പർ ക്ലാസ് കോച്ച്, 4 ജനറൽ സെക്കൻഡ് ക്ലാസ് കോച്ച്, ഭിന്നശേഷിക്കാർക്കുള്ള 1 സെക്കൻഡ് ക്ലാസ് കോച്ച്, 1 ലഗേജ് കം ബ്രേക്ക് വാൻ എന്നിവയാണ് ഇതിനുള്ളത്,
വിശാഖപട്ടണം - 15:30
ദുവ്വാഡ - 16:00
അനകപ്പള്ളെ - 16:15
സമൽക്കോട് ജംങ്ഷന്‍ - 17:30
രാജമുണ്ട്രി - 18:35
ഏലൂരു - 19:28
വിജയവാഡ ജം - 21:15
ഓംഗോൾ - 01:30
നെല്ലൂർ - 02:50
ഗുദൂർ ജം - 04:00
പെരമ്പൂർ - 07:00
അരക്കോണം ജം - 08:00
കാട്പാടി ജം - 09:00
ജോളാർപേട്ട ജം - 10:00
കുപ്പം - 10:24
ബംഗാരപേട്ട - 10:50
കൃഷ്ണരാജപുരം - 11:33
എസ്.എം.വി.ടി. ബംഗളൂരു - 12:45
ബെംഗളൂരു- വിശാഖപട്ടണം സ്പെഷ്യൽ ട്രെയിൻ
ട്രെയിൻ നമ്പർ 08550 ബെംഗളൂരു- വിശാഖപട്ടണം ഹോളി സ്പെഷ്യൽ ട്രെയിൻ മാർച്ച് 10, 17, 24 എന്നീ തിങ്കളാഴ്ചകളിൽ ഉച്ചയ്ക്ക് 3.50 ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12.30 ന് വിശാഖപട്ടണത്ത് എത്തും. ആകെ മൂന്ന് സർവീസുകളാണുള്ളത്.
എസ്എംവിടി ബംഗളൂരു - 15:50
കൃഷ്ണരാജപുരം - 16:03
ബംഗാരപേട്ട - 16:38
കുപ്പം - 17:04
ജോളാർപേട്ട ജം - 18:50
കാട്പാടി ജം - 20:08
അരക്കോണം ജം - 21:10
പെരമ്പൂർ - 21:55
ഗുദൂർ ജം - 00:50
നെല്ലൂർ - 01:50
ഓംഗോൾ - 03:23
വിജയവാട ജം - 06:00
ഏലൂരു - 07:00
രാജമുണ്ട്രി - 08:40
സമൽക്കോട് ജം - 09:25
അനകപ്പള്ളെ - 11:10
ദുവ്വാട - 11:25
വിശാഖപട്ടണം - 12:30
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












