Search
  • Follow NativePlanet
Share
» »ഹൈദരാബാദ് വാരാന്ത്യ യാത്ര; കരിങ്കൽ അണക്കെട്ടായ നാഗാർജുനസാഗർ മുതൽ ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ വരെ...

ഹൈദരാബാദ് വാരാന്ത്യ യാത്ര; കരിങ്കൽ അണക്കെട്ടായ നാഗാർജുനസാഗർ മുതൽ ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ വരെ...

ഹൈദരാബാദിൽ നിന്നും പെട്ടന്ന് ഒരു യാത്ര പോകാൻ പറ്റിയ ഇടങ്ങൾ തിരയുമ്പോൾ മനസ്സിലെത്തുന്നത് ഗോൽകോണ്ട പോലെ സമീപത്തു തന്നെയുള്ള ഇടങ്ങളാണ്. ഇനി നിരവധി നീണ്ടവാരാന്ത്യങ്ങളും അവധികളും ഒക്കെ വരാനുള്ളതിനാൽ ചെറിയ യാത്രകൾക്ക് പകരം രണ്ടോ മൂന്നോ ദിവസം ദൈർഘ്യമുള്ള യാത്രകൾ പ്ലാൻ ചെയ്യാം. ചെന്ന് കണ്ട് തിരികെ വരുന്നതിനു പകരം സ്ഥലങ്ങൾ പരിചയപ്പെട്ട്, ആ നാടിനെ അറിഞ്ഞ് വരാൻ സാധിക്കുന്ന യാത്രകൾ..

സ്ഥിരം പോകുന്ന, കാണുന്ന ഇടങ്ങൾക്ക് പകരം ആളുകൾ അത്രയൊന്നും ശ്രദ്ധിക്കാത്ത, ചിലപ്പോൾ പോകാൻ തന്നെ സാധ്യതയില്ലാത്ത സ്ഥലങ്ങളാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് പരിചയപ്പെടുത്തുന്നത്. വാരാന്ത്യ കവാടങ്ങളായി തിരഞ്ഞെടുക്കുവാൻ പറ്റിയ ലക്ഷ്യസ്ഥാനങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. വാറങ്കൽ

ഹൈദരാബാദിൽ നിന്നും 145 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന വാറങ്കൽ അതിന്‍റെ ചരിത്രം കൊണ്ടും മനോഹാരിതയാലും സന്ദർശകരെ ആകർഷിക്കുന്നു. ഒരുഗല്ലു എന്നാണ് വാറങ്കല്ലിന്‍റെ യഥാർത്ഥത്തിലുള്ള പേര്. ഒറ്റക്കല്ല് എന്നാണതിനർത്ഥഷം. കാകതീയ രാജാന്മാര്‍ ഭരിച്ച ഇവിടം ഒറ്റക്കല്ലിൽ നിന്ന് രൂപപ്പെടുത്തിയ നഗരമാണെന്നും വിശ്വസിക്കപ്പെടുന്നു. ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറന്‍ ഭാഗത്തായി നിലകൊള്ളുന്ന വാറങ്കലിനെ പൊതുവേ സ‍ഞ്ചാരികളിൽ നിന്നകറ്റുന്നത് അതിന്‍റെ ചൂട് നിറഞ്ഞ കാലാവസ്ഥയാണ്.

19 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചുകിടക്കുന്ന വാറങ്കൽ കോട്ട , മേട്ടുഗട്ട, കാസിപേട്ട് ദർഗ, വാഡേപ്പള്ളി തടാകം, ധർമ്മസാഗർ തടാകം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന കാഴ്ചകൾ. ഹൈദരാബാദിൽ നിന്നും ഒന്നര മണിക്കൂർ യാത്ര ചെയ്താൽ ഇവിടേക്ക് എത്താം.

2. ഗണ്ടികോട്ട

ഒരു നല്ല റോഡ് ട്രിപ്പോട് കൂടിയ യാത്രയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഗണ്ടികോട്ട തിരഞ്ഞെടുക്കാം. ഇന്ത്യയുടെ ഗ്രാൻഡ് കാന്യൻ എന്നറിയപ്പെടുന്ന ഗണ്ടികോട്ട ആന്ധ്രാ പ്രദേശിലെ കടപ്പ ജില്ലയുടെ ഭാഗമാണ്. ചെത്തിവെച്ചപോലുള്ള മലയിടുക്കുകളാണ് ഇവിടുത്തെ ആകർഷണം. പെണ്ണാർ നദിയാൽ ചുറ്റപ്പെട്ട ഈ ഗ്രാമത്തിൽ എറമല കുന്നുകൾക്കിടയിലൂടെ ഒഴുകുന്ന നദി രൂപംകൊടുത്തതാണ് ഈ മനോഹരമായ മലയിടുക്കുകൾ. ഈ മലയിടുക്കുകള്‍ക്കിടയിലൂടെ പെണ്ണാ നദി വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന കാഴ്ച തന്നെ കൗതുകമുള്ള ഒന്നാണ്. ദുര്‍ഘടമായ കുന്നുകളും ഉരുളൻ കല്ലുകളും ചെങ്കല്ലും ഒക്കെ ഇവിടെ കാണാം. പ്രകൃതി സ്വയം ഒരുക്കിയ ഒരു സംരക്ഷിത പ്രദേശമെന്ന് വേണമെങ്കിൽ ഇതിനെ വിളിക്കാം.

ഹൈദരാബാദിൽ നിന്ന് ഗണ്ടിക്കോട്ടയിലേക്ക് 386 കിലോമീറ്റർ ദൂരമാണുള്ളത്. ഗണ്ടോക്കോട്ട മലയിടുക്ക് കൂടാകെ ഒരു പഴയ കോട്ടയും അതിനെ ചുറ്റിപ്പറ്റിയുള്ള കാഴ്ചകളും ഇവിടെയുണ്ട്. ഗണ്ടിക്കോട്ടയിലെ സൂര്യോദയവും സൂര്യാസ്തമയവുമാണ് പ്രധാന കാഴ്ചകൾ.

3. നാഗാർജുന സാഗർ

ഹൈദഹാബാദിൽ നിന്നും മനോഹര കാഴ്ചകളിലേക്കുള്ള യാത്രയാണ് നാഗാർജുന സാഗർ അണക്കെട്ട് ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കരിങ്കൽ നിർമിത അണക്കെട്ടാണ് ആന്ധ്രാപ്രദേശിലെ നൽഗോണ്ട ജില്ലയിടെ നാഗാർജുനസാഗർ അണക്കെട്ട്. കൃഷ്ണാ നദിയിൽ നിർമ്മിച്ചിരിക്കുന്ന ഈ അണക്കെട്ട് പച്ചപ്പു നിറഞ്ഞു നിൽക്കുന്ന മനോഹര കാഴ്ചകൾ ഒരുക്കുന്നു. 4864 മീറ്റർ നീളത്തിൽ നിർമ്മിച്ചിരിക്കുന്ന അണക്കെട്ട് കരിങ്കൽ ഭിത്തി 1450 മീറ്ററും ബാക്കി 3414 മീറ്റർ മണ്ണ് കൊണ്ട് നിർമിതവുമാണ്. 124 മീറ്റർ ഉയരമുള്ള അണക്കെട്ടിന്റെ ജലസംഭരണശേഷി ഏകദേശം 11,472 ദശലക്ഷം ഘനമീറ്ററാണ്. ഹൈദരാബാദിൽ നിന്നും നാഗാർജുന സാഗറിലേക്ക് 180 കിലോമീറ്ററാണ് ദൂരം.

4. അനന്തഗിരി ഹിൽസ്

ഹൈദരാബാദിൽ നിന്ന് നീണ്ട വാരാന്ത്യത്തിൽ ട്രെക്കിങ് ആണ് ലക്ഷ്യമങ്കിൽ അനന്തഗിരി ഹിൽസ് മികച്ച തിരഞ്ഞെടുപ്പാണ്. തെലുങ്കാനയിലെ ട്രെക്കേഴ്സിന്‍റെ സ്വർഗ്ഗം എന്നാണ് അനന്തഗിരി ഹിൽസ് അറിയപ്പെടുന്നത്. പൂർവ്വഘട്ടത്തിന്‍റെ ഭാഗമായ ഇവിടേക്ക് ഹൈദരാബാദിൽ നിന്ന് വെറും 90 കിമി ദൂരമേയുള്ളൂ. പുരാതന ഗുഹകൾ, ക്ഷേത്രങ്ങൾ, കോട്ട തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

5. ബിദാർ

വാരാന്ത്യ യാത്രകൾക്ക് ഹൈദരാബാദിൽ നിന്നും പോകാവുന്ന മറ്റൊരു സ്ഥലമാണ് കർണ്ണാടകയിലെ ബിദാർ. ചരിത്രനഗരമായ ബിദാറിലേക്ക് ഇവിടുന്ന് വെറും 145 കിലോമീറ്റർ ദൂരമേയുള്ളൂ. ഇന്നലെകളിലേക്കുള്ള ഒരു യാത്രയും അതിന്‍റെ സൗന്ദര്യവുമാണ് ബിദാറിലുള്ളത്. ബിദാർ കോട്ട, നരസിംഹ ജീര ഗുഹാക്ഷേത്രം, പാപ്നാഷ് ശിവക്ഷേത്രം, ഗുരുദ്വാര നാനക് ജീര സാഹിബ്, വിവിധ ശവകുടീരങ്ങൾ തുടങ്ങിയവയാണ് ബിദാറിൽ കാണാനുള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+