Search
  • Follow NativePlanet
Share
» »ഇടുക്കിയിലേക്ക് അടിച്ചുകയറി വാ.. ഇടുക്കി, ചെറുതോണി ഡാമുകൾ കാണാം, നിയന്ത്രണങ്ങളോടെ മൂന്നു മാസം സന്ദർശിക്കാം

ഇടുക്കിയിലേക്ക് അടിച്ചുകയറി വാ.. ഇടുക്കി, ചെറുതോണി ഡാമുകൾ കാണാം, നിയന്ത്രണങ്ങളോടെ മൂന്നു മാസം സന്ദർശിക്കാം

ഓണം വരികയാണ് ഒപ്പം ഇഷ്ടംപോലെ അവധികളും. ഓണക്കാലത്തും വരുന്ന മാസങ്ങളിലും എവിടെയൊക്കെ പോകണം എന്ന് ആലോചിച്ചിരിക്കുകയാണെങ്കിൽ അതിലൊരിടം ഇടുക്കി ആയിക്കോട്ടെ... ഇടുക്കിയിലെ സ്ഥിരം കാഴ്ചകള്‍ക്കു പുറമേ അത്ര എളുപ്പത്തിലൊന്നും കാഴ്ച സാധ്യല്ലാത്ത ഒരിടം സഞ്ചാരികൾക്കായി തുറക്കുകയാണ്. പ്രത്യേക നിബന്ധനകളോടെ ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാൻ അനുമതി നല്കി.

എല്ലാ ബുധനാഴ്ചകളിലും വെള്ളം തുറന്നുവിടേണ്ട ദിവസങ്ങളിലും ഒഴികെ ഇടുക്കി, ചെറുതോണി ഡാമുകൾ സന്ദർശിക്കുന്നതിന് നിബന്ധനകളോടെയാണ് പൊതുജനങ്ങൾക്ക് അനുമതി. മൂന്നു മാസത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്. സന്ദർശനത്തിനായി ഒരു സമയം പരമാവധി 20 പേർക്ക് മാത്രമായിരിക്കും പ്രവേശനം.

Idukki and Cheruthoni Dam Opened For Public For 3 Months

ജില്ലാ കളക്ടർ മുൻപ് നടത്തിയ യോഗത്തിൽ നിർദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചായിരിക്കും പ്രവേശനം. ശക്തമായ മഴയുള്ള കാലാവസ്ഥ മുന്നറിയിപ്പുകൾ (ഓറഞ്ച്, റെഡ് അലെർട്ടുകൾ) നിലനിൽക്കുന്ന ദിവസങ്ങളിലും ജില്ല ദുരന്ത നിവാരണ അതോറിറ്റി വിനോദസഞ്ചാരത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം ഒഴിവാക്കും. പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി എടുക്കേണ്ട ഇൻഷുറൻസുകളുടെ ഇനത്തിലെ ചെലവ് ഹൈഡൽ ടൂറിസം സെന്റർ വഹിക്കും.

പൊതുജനങ്ങളുടെ സുരക്ഷയുടെയും അണക്കെട്ടുകളുടെയും പരിസരപ്രദേശങ്ങളുടെയും സുരക്ഷയുടെയും പൂർണ ഉത്തരവാദിത്തം കേരള ഹൈഡൽ ടൂറിസം സെന്ററും പോലീസും ഏറ്റെടുക്കണമെന്ന് ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിന്റെ പരിസര പ്രദേശങ്ങളിൽ പ്ലാസ്റ്റിക് നിക്ഷേപിക്കരുത്. ജൈവമാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യും. ഗ്രീൻ പ്രോട്ടോക്കോൾ ഉറപ്പുവരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഡാമിലും പരിസര പ്രദേശങ്ങളിലും മാലിന്യ സംസ്കരണം നടത്തുന്നതിനു മതിയായ സജ്ജീകരണങ്ങളും താൽക്കാലിക ശുചിമുറി സംവിധാനങ്ങളും ഏർപ്പെടുത്തും.

ഇടുക്കി അണക്കെട്ട്

ഏഷ്യയിലെ ആദ്യത്തെ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് പെരിയാർ നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവുംവലിയ ജലസംഭരണിയായ ഇവിടെ പൊതുജനങ്ങള്‍ക്ക് എല്ലായ്പ്പോഴും പ്രവേശനം അനുവദിക്കാറില്ല. 60 ചതുരശ്രകിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയാണു ഡാമിനുള്ളത്.കുറവൻമലയേയും കുറത്തിമലയേയും ബന്ധിപ്പിച്ച് നിർമ്മിച്ച അണക്കെട്ട് രാജ്യത്തെ ഏറ്റവുംശക്തമായ അണക്കെട്ടുകളിലൊന്നു കൂടിയാണ്. ഡാമിന് 550 അടി ഉയരവും 650 അടി വീതിയുമുണ്ട്

ചെറുതോണി അണക്കെട്ട്

ഇടുക്കി അണക്കെട്ടിനോട് ചേർന്നാണ് ചെറുതോണി അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ അണക്കെട്ടിന്‍റെ നിർമ്മാണം 1976 - ൽ ആണ് പൂർത്തിയാക്കുന്നത് .വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: idukki dam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+