Search
  • Follow NativePlanet
Share
» »ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക്കിങ് ഇങ്ങനെ

ഇടുക്കി, ചെറുതോണി അണക്കെട്ട് മേയ് 31 വരെ സന്ദർശിക്കാം, ഫോട്ടോഗ്രഫി അനുവദിക്കില്ല, ഓണ്‍ലൈൻ ബുക്കിങ് ഇങ്ങനെ

ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ പ്രിയപ്പെട്ട രണ്ടിടങ്ങളാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ. ഓണം, ക്രിസ്തുമസ് പോലുള്ള തിരഞ്ഞെടുത്ത സമയത്ത് മാത്രമാണ് സന്ദര്‍ശനം എന്നതിനാൽ പലർക്കും ഇവിടം സന്ദർശിക്കാൻ സാധിക്കാറില്ല. ഇപ്പോഴിതാ, ഓണാവധിക്ക് മൂന്ന് മാസത്തേയ്ക്ക് പൊതുജനങ്ങൾക്കായി തുറന്ന ഇടുക്കി ഡാം സന്ദർശന കാലയളവ് വീണ്ടും നീട്ടിയിരിക്കുകയാണ്. ക്രിസ്മസ്, പുതുവർഷ യാത്രകളില്‍ ഇടുക്കി, ചെറുതോണി അണക്കട്ടുകളും കൂടി ഉൾപ്പെടുത്താമെന്ന് ചുരുക്കം.

2025 മേയ് 30 വരെയാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകളിലേക്കുള്ള സന്ദർശനാനുമതി ദീർഘിപ്പിച്ചിരിക്കുന്നത്. ഓൺലൈൻ ബുക്കിങ്ങിലെ പ്രവേശനം നിയന്ത്രിക്കുന്നതിനാൽ പെട്ടന്നു പ്ലാൻ ചെയ്തു വന്നാൽ ചിലപ്പോൾ പ്രവേശനം കിട്ടിയെന്നു വരില്ല. രണ്ട് അണക്കെട്ടുകളിലും സാങ്കേതിക പരിശോധന നടക്കുന്ന ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും സന്ദര്‍ശനാനുനമതി ഉണ്ട്.

Idukki Water flows from the gates of Cheruthoni Dam

ഇടുക്കി, ചെറുതോണി ഡാം സന്ദർശന സമയം, നിരക്ക്

ബുധൻ ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 10.00 മണി മുതൽ
വൈകിട്ട് 6.15 വരെ 12 സ്ലോട്ടുകളാണുള്ളത്. ഓരോ സ്ലോട്ടിലും 30 മിനിറ്റാണ് സമയം. 91 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത് . മുതിർന്നവർക്ക് 150 രൂപയും കുട്ടികൾക്ക് 100 രൂപയുമാണ് നിരക്ക്. ഡാമിനുള്ളിൽ ബഗ്ഗി കാറിലെ യാത്ര കൂടി ഉൾപ്പെടെയാണ് ഈ നിരക്ക്. 12 വയസ്സിന് താഴെയുള്ളവരെയാണ് കുട്ടികളായി നിർവചിച്ചിരിക്കുന്നത്. 12 ന് മുകളിലുള്ളവർ മുഴുവൻ ടിക്കറ്റും എടുക്കേണ്ടതാണ്. ഡാമിനുള്ളിൽ നടന്നു കാണാൻ അനുവദിക്കുന്നതല്ല എന്ന കാര്യം പ്രത്യേകം ഓർമ്മിക്കുക.

ഇടുക്കി, ചെറുതോണി അണക്കെട്ടുകളിൽ ഓണ്‍ലൈൻ ടിക്കറ്റ് വഴിയാണ് പ്രവേശനം. https://www.keralahydeltourism.com/ എന്ന സൈറ്റ് വഴി വേണം ടിക്കറ്റ് ബുക്ക് ചെയ്യുവാൻ. അതേ സമയം
ഓൺലൈൻ ബുക്കിങ്ങ് കഴിഞ്ഞ ശേഷം സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുക്കാം. ചെറുതോണി ഡാമിന്റെ പ്രവേശന കവാടത്തിൽ ആണ് ഹൈഡൽ ടൂറിസം വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറുള്ളത്.
ഇടുക്കി - കട്ടപ്പന റോഡിൽ വെള്ളാപ്പാറയിൽ നിന്നാണ് സഞ്ചാരികൾക്ക് ഡാമിലേക്ക് പ്രവേശനമുള്ളത്.

സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സുരക്ഷ കണക്കിലെടുത്ത് ഡാമിനുള്ളിൽ ഫോട്ടോഗ്രാഫി അനുവദിക്കുന്നതല്ല. കൂടാതെ, മൊബൈൽ ഫോൺ, ക്യാമറ, പവർ ബാങ്ക്, പെൻ ഡ്രൈവ്, ചാർജർ, ബീഡി, സിഗരറ്റ്, മദ്യം, തുടങ്ങിയ ലഹരി വസ്തുക്കളും ഡാമിനുള്ളിലേക്ക് കടത്തി വിടുന്നതല്ല.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: idukki dam travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+