Search
  • Follow NativePlanet
Share
» »ഇടുക്കി ഡാം തുറന്നു, ഇക്കോ ലോഡ്ജിൽ താമസിച്ച് കാണാം.. പ്ലാൻ ചെയ്യാം ക്രിസ്മ് പുതുവർഷ യാത്ര

ഇടുക്കി ഡാം തുറന്നു, ഇക്കോ ലോഡ്ജിൽ താമസിച്ച് കാണാം.. പ്ലാൻ ചെയ്യാം ക്രിസ്മ് പുതുവർഷ യാത്ര

ക്രിസ്മസ് പുതുവർഷ യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ഇത്തവണത്തെ യാത്രകൾ ഇടുക്കിയിലേക്ക് വിടാം. നീണ്ട മൂന്നു മാസങ്ങൾക്കു ശേഷം വീണ്ടും ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍
സന്ദര്‍ശകർക്കായി തുറന്നിരിക്കുകയാണ്. കർശനമായ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് അണക്കെട്ട് തുറന്നിരിക്കുന്നത്.

ക്രിസ്മസ് പുതുവത്സര സീസണിൽ പൊതുവേയുള്ള സന്ദർശക പ്രവാഹം കണക്കിലെടുത്ത് ഡിസംബർ 31 വരെയാണ് ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ സന്ദര്‍ശകർക്കായി തുറന്നു നല്കിയിരിക്കുന്നത്. സുരക്ഷാ ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി അണക്കെട്ടിലേക്ക് സന്ദർശകർക്ക് പ്രവേശന വിലക്ക് അനുവദിച്ചിരുന്നില്ല.

Idukki Dam Visit And Stay At Eco Lodge

ഇടുക്കി അണക്കെട്ട്- സന്ദർശന സമയം

അടുത്ത ഞായറാഴ്ച വരെ രാവിലെ 9.30 മുതൽ വൈകുന്നേരം 5.00 മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുക. അണക്കെട്ടിന്‍റെ സുരക്ഷ പരിഗണിച്ച് മൊബൈല്‍ ഫോണ്‍, ക്യാമറ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുമായി പ്രവേശിക്കാൻ കഴിയില്ല. സന്ദർശകർക്ക് അവർ വരുന്ന വാഹനങ്ങളിൽ തന്നെ ഇവ സൂക്ഷിക്കുകയോ അല്ലെങ്കിൽ കൗണ്ടറിൽ ടോക്കൺ എടുത്ത് അവിടെ സൂക്ഷിക്കാനും പറ്റും.

ബുധനാഴ്ചകളിൽ പ്രവേശനമില്ല

അണക്കെട്ടിന്‍റെ പതിവ് സാങ്കേതിക പരിശോധനകൾ നടത്തുന്ന ബുധനാഴ്ച ദിവസങ്ങളിൽ സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇടുക്കി അണക്കെട്ട് സന്ദർശിക്കാൻ വരുന്നവർ ഇതിനനുസരിച്ച് തങ്ങളുടെ യാത്ര ക്രമീകരിക്കാൻ മറക്കരുത്.

ഇടുക്കി അണക്കെട്ട്- പ്രവേശന ഫീസ്

ഇടുക്കി ചെറുതോണി അണക്കെട്ട് സന്ദർശനത്തിനുള്ള പ്രവേശന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. പ്രവേശനത്തിന് അഞ്ച് മുതല്‍ 12 വരെ പ്രായമുള്ള കുട്ടികള്‍ക്ക് 100 രൂപയും മുതിര്‍ന്നവര്‍ക്ക് 150 രൂപയുമാണ് ഇപ്പോഴത്തെ ചാർഡ്. നേരത്തേ ഇത് 20 ഉം 40 ഉം ആയിരുന്നു. അതുപോലെ ബഗ്ഗി കാറിൽ അണക്കെട്ട് കാണാനുള്ള ചാർജും വർധിപ്പിച്ചു.സന്ദര്‍ശകർക്ക് ഡാം നടന്ന് കാണാൻ അനുമതിയുണ്ടായിരിക്കില്ല. എട്ട് ബഗ്ഗി കാറുകളിലായി സന്ദർശകരെ ഡാം കാണിക്കും. ഒരു ബഗ്ഗിക്കാറിൽ 13 പേർക്ക് വരെ യാത്ര ചെയ്യാനാകും.

ഇടുക്കി അണക്കെട്ട്- ടിക്കറ്റ് കൗണ്ടർ

അണക്കെട്ടിന്റെ പ്രവേശനകവാടത്തിന് പുറത്തായാണ് ടിക്കറ്റ് കൗണ്ടർ. തിരിച്ചറിയിൽ രേഖ കൊടുത്ത് ടിക്കറ്റുകൾ വാങ്ങി ഡാമിലേക്ക് പ്രവേശിക്കാം. ടിക്കറ്റ് കൗണ്ടറിനുസമീപം സന്ദര്‍ശകരുടെ മൊബൈല്‍ ഫോണ്‍, ക്യാമറ, ബാഗുകള്‍ തുടങ്ങിയവ സൂക്ഷിക്കുവാനുള്ള ക്ലോക്ക് റൂം സ്ഥാപിച്ചിട്ടുണ്ട്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ സന്ദർശകരെ അകത്തേക്ക് കയറ്റിവിടുകയുള്ളൂ.

ഇക്കോ ലോഡ്ഡിൽ താമസിക്കാം

ഇടുക്കി ഡാം സന്ദർശനത്തിന് വരുമ്പോൾ ഒന്നോ രണ്ടോ ദിവസം കണക്കാക്കി വരുമ്പോൾ എവിടെ താമസിക്കും എന്നായിരിക്കും മിക്കവരുടെയും സംശയം. ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ഡ് ഇടുക്കി യാത്രയിലെ താമസത്തിന് ഒരുത്തരമാണ്. . ആകെ 12 കോട്ടേജുകളുള്ള ഇടുക്കി ഇക്കോ ലോഡ്ജില്‍ കേരളീയത തുളുമ്പി നില്‍ക്കുന്ന ഒന്നിനൊന്നു മെച്ചമായ അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും തടികൊണ്ടാണു നിര്‍മാണം.

ഇക്കോ ലോഡ്ജ് ഓൺലൈൻ ആയി ബുക്ക് ചെയ്യാൻ സാധിക്കും.കേരള വിനോദ സഞ്ചാര വകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴിയാണ് ബുക്കിങ്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം 4130 രൂപയാണ് ഒരു കോട്ടേജിന് ഈടാക്കുന്നത്

ഇക്കോ ലോഡ്ജ് ഇടുക്കി- എങ്ങനെ എത്തിച്ചേരാം

എറണാകുളത്തു നിന്നും തൊടുപുഴയില്‍ നിന്നും വരുന്നവര്‍ക്ക് ചെറുതോണിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുന്‍പോട്ടു പ്രധാനപാതയില്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം. ഇക്കോ ലോഡ്ജിലെ പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും ഇവിടുന്ന് എളുപ്പത്തിൽ സന്ദർശിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+