വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറ്റവും പ്രധാന്യമുള്ള ഇടങ്ങളിലൊന്നാണ് അയോധ്യ. ഹിന്ദു-മുസ്ലീം മതവിഭാഗങ്ങള്‍ ഒരുപോലെ പ്രാധാന്യമുള്ളതായി കണക്കാക്കുന്ന ഇവിടം നിരവധി തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്. തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ ഇടങ്ങളിലൊന്നായാണ് അയോധ്യ അറിയപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും പുരാതന ഇടങ്ങളിലൊന്നായി രേഖപ്പെടുത്തിയിട്ടുള്ള അയോധ്യ സഞ്ചാരികള്‍ക്ക് ഒരുപാട് കാഴ്ചകള്‍ സമ്മാനിക്കുന്ന പ്രദേശമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള ഇവിടെ ക്ഷേത്രങ്ങളും ഘാട്ടുകളും ഒക്കെയായി കാഴ്ചകള്‍ നീണ്ടു കിടക്കുകയാണ്. നിരവധി തീര്‍ത്ഥാടകരും സഞ്ചാരികളുമാണ് ഓരോ വര്‍ഷവും ഇവിടെ എത്തുന്നത്.
ഇതാ അയോധ്യയുടെ പ്രത്യേകതകളും സഞ്ചാരികള്‍ ഇവിടെ കണ്ടിരിക്കേണ്ട പ്രധാന ഇടങ്ങളും പരിചയപ്പെടാം...
അയോധ്യ
അഥര്‍വ വേദത്തില്‍ ദൈവങ്ങള്‍ നിര്‍മ്മിച്ച നഗരമായി വിശേഷിപ്പിച്ച അയോധ്യയെ സ്വര്‍ഗ്ഗത്തോളം തന്നെ മനോഹരമാണെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഹിന്ദു മതത്തിന്റെ മാത്രമല്ല, ജൈനമതത്തിന്‍റെയും ഇസ്ലാം മതത്തിന്‍റെയും സ്വാധീനം ഇവിടെ കാണുവാന്‍ സാധിക്കും.
ഹനുമാന്‍ ഗര്‍ഹി
PC:Vishwaroop2006
കനക് ഭവന്‍
ഇവിടെ ഉത്സവകാലത്ത് ധാരാളം സംഗീതജ്ഞര്‍ വന്ന് തങ്ങളുടെ ഭക്ത കൃതികള്‍ ആലപിക്കുന്ന ചടങ്ങ് നടക്കാറുണ്ട്.
രാംകോട്ട്
PC:PP Yoonus
തേത്രാ കീ താകൂര്‍
പഴയ ക്ഷേത്രത്തിനു പകരമായി ഇവിടെ തന്നെ പുതിയൊരു ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. രാമന്‍റെയും ലക്ഷ്മണന്‍റെയും ഭരതന്‍റെയും ശത്രുഘനന്‍റെയും പ്രതിഷ്ഠകള്‍ ഇവിടെ കാണാം.
PC:vijay chennupati
ഗുപ്താര്‍ ഘാട്ട്
നാഗേശ്വര്‍നാഥ് ക്ഷേത്രം
രാമന്റെ മകനായ കുശന്‍ നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് നാഗേശ്വര്‍നാഥ് ക്ഷേത്രം. ഒരിക്കല്‍ കുശന്‍റെ കൈവള സരയൂ നദിയില്‍ നഷ്ടപ്പെട്ടപ്പോള്‍ ഒരു നാഗ കന്യയാണ് ഇത് തിരികെ എടുത്തു നല്കിയത്. കുശനോട് കടുത്ത അനുരാഗത്തിലായിരുന്ന നാഗകന്യയ്ക്ക് ഇതിനു പകരമായി കുശന്‍ ഒരു ക്ഷേത്രം നിര്‍മ്മിച്ചു നല്കി. ശിവന്റെ കടുത്ത ഭക്തയായ മത്സ്യ കന്യകയ്ക്ക് നാഗരാജേശ്വര ക്ഷേത്രമാണ് കുശന്‍ നല്കിയത്. പിന്നീട് കാലങ്ങളോളം ഒറ്റപ്പെട്ടു പോയ അയോധ്യയില്‍ കാലത്തെ അതിജീവിച്ച് നിന്നത് ഈ ക്ഷേത്രം മാത്രമായിരുന്നു. കാടു പിടിച്ച് മൂടിക്കിടന്ന അയോധ്യയെ തിരിച്ചറിയുവാന്‍ വിക്രമാധിത്യ മരാരാജാവിനെ സഹായിച്ചത് ഈ ക്ഷേത്രമായിരുന്നുവത്രെ. ശിവരാത്രിയായാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.
രാം കി പൈദി
ദശരഥ് ഭവന്‍



Click it and Unblock the Notifications













