Search
  • Follow NativePlanet
Share
» »രണ്ടര കിലോമീറ്റർ വിസ്തൃതി, 255 ഏക്കർ! ഡൽഹിയിലെ അത്ഭുതമായ ചെങ്കോട്ട! തലകുനിക്കാത്ത ഇന്നലെകൾ

രണ്ടര കിലോമീറ്റർ വിസ്തൃതി, 255 ഏക്കർ! ഡൽഹിയിലെ അത്ഭുതമായ ചെങ്കോട്ട! തലകുനിക്കാത്ത ഇന്നലെകൾ

സ്വാതന്ത്ര്യ ദിനം എന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ഇടങ്ങളിലൊന്ന് ഡൽഹിയിലെ ചെങ്കോട്ട എന്ന റെഡ് ഫോർട്ട് ആണ്. മുഗൾ കാലഘട്ടത്തിലെ ഏറ്റവും മനോഹരവും അതിശയിപ്പിക്കുന്നതുമായ നിർമ്മിതികളിലൊന്നായ ചെങ്കോട്ടയ്ക്ക് സ്വാതന്ത്ര്യസമര ചരിത്രത്തിലും പോരാട്ടത്തിലും നിർണ്ണായക സ്വാധീനമാണുള്ളത്. കാലത്തിന്‍റെ പരീക്ഷണങ്ങളെ അതിജീവിച്ച് നിൽക്കുന്ന ചെങ്കോട്ട ഇന്നും ഒരത്ഭുതമാണ്.

ഒന്നാം സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ചെങ്കോട്ട അടിയറവ് പറഞ്ഞതോടെയാണ് പോരാട്ടം പരാജയപ്പെട്ടത്. ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ 1857 ൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ ബഹദൂർ ഷാ സഫർ എന്ന അവസാന മുഗൾ ചക്രവര്‍ത്തിയുടെ നേതൃത്വത്തിൽ സമരപോരാളികൾ താവളമാക്കിയത് ചെങ്കോട്ടയായിരുന്നു. ശക്തമായ അക്രമത്തില് ബ്രിട്ടീഷുകാർ ആദ്യം പരാജയത്തിലേക്ക് പോയെങ്കിലും പിന്നീട് ഇരട്ടി ശക്തിയിൽ മുന്നേറി വന്നപ്പോൾ ചെങ്കോട്ടയും ബ്രിട്ടീഷുകാരുടെ കൈയ്യിലാലെന്നാണ് ചരിത്രം. 1857 സെപ്റ്റംബർ 20 നായിരുന്നു ഇത്.

 Red Fort History

ഒരു പക്ഷേ, അന്ന് ബ്രിട്ടീഷുകാർക്ക് ചെങ്കോട്ട പിടിച്ചെടുക്കുവാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ചരിത്രം തന്നെ മറ്റൊന്നായേനേ. ഇന്ന് യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ചെങ്കോട്ട ഡൽഹി യാത്രയിൽ നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലമായി ഇന്നു മാറിയിട്ടുണ്ട്.

1639 മുതൽ 1648 വരെ പത്തുവർഷക്കാലമെടുത്ത് ചെങ്കോട്ട നിർമ്മിച്ചത് മുഗൾ ചക്രവർത്തിയായ ഷാജഹാനാണ്. ഉസ്താദ് അഹമദ് ലാഹോയിരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി നിർമ്മാണത്തിന് 375 വർഷത്തെ പഴക്കമുണ്ട്. തരിപോലും മങ്ങലേൽക്കാതെ മൂന്നര നൂറ്റാണ്ടു കഴിഞ്ഞു നിലനിൽക്കുന്ന ഈ സ്മാരകം ഇന്ത്യയുടെ അഭിമാന ഇടം കൂടിയാണ്.

ചുവന്ന കല്ലിൽ നിർമ്മിച്ചിരിക്കുന്നതിനാലാണ് ഇത് ചെങ്കോട്ട അഥവാ ചുവന്ന കോട്ട എന്നറിയപ്പെടുന്നത്. എന്നാല്‌ ഷാജഹാൻ ചക്രവർത്തി ഇതിനു പേരിട്ടത് കില ഇ മുഅല്ല എന്ന പേരാണ് ഉര്‍ദു ഭാഷയിൽ നല്കിയത്.
മുഗൾ ചക്രവർത്തിമാരുട കാലത്ത് പുരാതന ദില്ലിയുടെ കേന്ദ്രവും അവരുടെ വസതിയും എല്ലാം ചെങ്കോട്ട തന്നെയായിരുന്നു. രണ്ടര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കോട്ട ആകെ 255 ഏക്കർ സ്ഥലത്താണുള്ളത്. രണ്ടു പ്രധാന കവാടങ്ങളാണുള്ളത്, ലാഹോറി ഗേറ്റ്, ഡൽഹി ഗേറ്റ് എന്നിവയാണവ.

Importance of Red fort In Freedom Struggle

ഇതിന്റെ രൂപത്തിനും ഇതിനുള്ളിലെ നിർമ്മിതികൾക്കും മാത്രമല്ല, ചെങ്കോട്ടയുടെ കിഴക്കു കൂടിയൊഴുകുന്ന യമുനയ്ക്ക് വരെ വല്ലാത്ത ഭംഗിയാണ്. ഇസ്‌ലാമിക്, ഹിന്ദി, തിമൂറിഡ്, പേർഷ്യൻ വാസ്തുവിദ്യകളുടെ സങ്കലനമാണ് ചെങ്കോട്ട.

കോട്ടയുടെ ഉള്ളിലെ കാഴ്ചകൾ
ഒരുപാട് കൊട്ടാരങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ നിരവധി കാഴ്ചകൾ ഇതിനുള്ളിലുണ്ട്.
ഛത്ത ചൗക്ക് ചന്ത
ദിവാൻ ഇ ഈം
ഷാ ബുർജ്,
ഹീരാ മഹൽ
ഹമ്മം,
ദിവാൻ ഇ ഖാസ്,
ഖാസ് മഹൽ
മുംതാസ് മഹൽ,
രംഗ് മഹൽ
നോബത്ഖാന എന്ന വാദ്യസംഘക്കാരുടെ കെട്ടിടം,
നഹർ ഇ ബിഹിഷ്ട്
മോത്തി മസ്ജിദ്
ഹയാത് ബക്ഷ് പൂന്തോട്ടം തുടങ്ങിയവ ഇതിൽ ചിലത് മാത്രമാണ്.

Independence Day 2023

ഡൽഹി യാത്രയിൽ ചെങ്കോട്ട സന്ദർശിക്കുമ്പോൾ വെറുതേ കണ്ടു പോരാതെ അതിന്റെ ചരിത്രും പ്രാധാന്യവും കൂടി മനസ്സിലാക്കി കാണാം. മാത്രമല്ല, ഇവിടെ വിട്ടുപോകാതെ കണ്ടിരിക്കേണ്ട മൂന്ന് കാര്യങ്ങൾ കൂടി നോക്കാം.

റെഡ് ഫോര്‍ട്ട് സെന്‍റർ

റെഡ് ഫോര്‍ട്ട് സെന്‍ററിൽ സന്ദർശകർക്ക് കോട്ടയുടെ ചരിത്രം വിശദീകരിക്കുന്ന ടൂർ നല്കുന്നു. ഇതിൽ മ്യൂസിയവും 360-ഡിഗ്രി ഇമ്മേഴ്‌സീവ് ഷോയും ഉൾപ്പെടുന്നു. രണ്ടു നിലകളിലായി കിടക്കുന്ന ഈ സെന്‍റർ പത്തൊൻപതാം നൂറ്റാണ്ടിൽ സ്ഥാപിച്ച ഒരു ബ്രിട്ടീഷ് ബാരക്കിലാണിതുള്ളത്.
അത് കൂടാതെ താഴത്തെ നിലയിൽ താഴത്തെ നിലയിൽ ഒരു ഓഗ്മെന്റഡ് റിയാലിറ്റി ഫോട്ടോഗ്രാഫി റൂമും ഉണ്ട്. ഇതും സന്ദർശകർക്ക് പ്രയോജനപ്പെടുത്താം.

ജയ് ഹിന്ദ് സൗണ്ട് ആൻഡ് ലൈറ്റ് ഷോ

17-ാം നൂറ്റാണ്ടു മുതൽ ഇന്നു ഇന്നു വരെയുള്ള ഇന്ത്യയുടെ ചരിത്രം കാണിച്ചു തരുന്ന ഷോ ആണിത്. 60 മിനിറ്റാണ് ഇതിന്റെ ദൈർഘ്യം. ഇത് കൂടാതെ മാതൃഭൂമി പ്രോജക്ഷൻ മാപ്പിങ് ഷോയും ഇവിടെ കാണാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+