Search
  • Follow NativePlanet
Share
» »സ്വാതന്ത്ര്യ ദിന വാരാന്ത്യം യാത്രകൾക്ക്.. മതേരാൻ മുതൽ മഹാബലേശ്വർ വരെ.. മുംബൈയിൽ നിന്ന് പോകാം

സ്വാതന്ത്ര്യ ദിന വാരാന്ത്യം യാത്രകൾക്ക്.. മതേരാൻ മുതൽ മഹാബലേശ്വർ വരെ.. മുംബൈയിൽ നിന്ന് പോകാം

ഓഗസ്റ്റ് മാസം എത്തി. സ്വാതന്ത്ര്യ ദിനം ഉൾപ്പെടെയുള്ള നീണ്ട വാരാന്ത്യങ്ങളാണ് വരുന്നത്. യാത്രകൾ പോകാൻ ഒരു നല്ല നേരം കാത്തിരിക്കുകയാണെങ്കിൽ ഇതാണ് അതിനു പറ്റിയ സമയം. കുറഞ്ഞത് മൂന്നും നാലും ദിവസം അവധിയുള്ളതിനാല്‍ ഇത്തവണ ചെറിയ യാത്രകളിൽ ഒതുക്കേണ്ട ആവശ്യവുമില്ല. മുംബൈയിൽ നിന്നും സ്വാതന്ത്ര്യ ദിന നീണ്ട വാരാന്ത്യത്തിൽ പോകാൻ പറ്റിയ യാത്രകളാണ് ഇന്ന് മലയാഴം നേറ്റീന് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്.

2024 ലെ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15 വ്യാഴാഴ്ചയാണ് വരുന്നത്. വെള്ളിയാഴ്ച അവധി എടുക്കാൻ സാധിച്ചാൽ തുടർന്നുള്ള ശനിയും ഞായറും കൂടി കൂട്ടിയാൽ ആകെ നാല് ദിവസത്തെ അവധി. ബുധനാഴ്ച വൈകിട്ട് ഓഫീസിൽ നിന്നിറങ്ങിയാൽ പിന്നെ തിങ്കളാഴ്ച രാവിലെ കയറിയാൽ മതി. ഇത്രയും നീണ്ട അവധി കിട്ടുമ്പോൾ പോയി വരാൻ പറ്റിയ സ്ഥലങ്ങൾ നിരവധിയുണ്ട് മുംബൈയ്ക്ക് ചുറ്റിലും.

Mtheran

മഹാബലേശ്വർ

മുംബൈയിൽ നിന്നും ഒരു കിടിലൻ വാരാന്ത്യം ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് മഹാബലേശ്വർ. മുംബൈയിൽ നിന്നും 231 കിലോമീറ്റര്‍ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന മഹാബലേശ്വർ മഹാരാഷ്ട്രയുടെ മിനി കാശ്മീർ എന്നാണ് പറയുന്നത്. മുംബൈയുടെ ബഹളങ്ങളിൽ നിന്നും രക്ഷപെട്ട് പച്ചപ്പും പ്രകൃതി ഭംഗിയും നിറഞ്ഞു നിൽക്കുന്ന, മനസ്സിലെ ശാന്തമാക്കുന്ന ഒരിടമാണിത്. മടങ്ങിയെത്തുമ്പോൾ മഹാബലേശ്വർ യാത്ര നിങ്ങളെ പുതിയൊരാളാക്കും എന്ന കാര്യത്തിൽ ലവലേശം സംശയം വേണ്ട.

ഏതുസീസണിൽ വന്നാലും ഇവിടെ ആസ്വദിക്കാൻ കാഴ്ചകളുണ്ടാവും. പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ മഹാബലേശ്വർ അതിന്‍റെ പച്ചപ്പു നിറഞ്ഞ കാഴ്ചകൾ കൊണ്ടാണ് നമ്മളെ വിളിക്കുന്നത്. എവിടെ തിരിഞ്ഞാലും ഏറ്റവും മികച്ച ദൃശ്യങ്ങൾ നല്കുന്ന വ്യൂ പോയിന്‍റുകളാണ് ഇവിടെയുള്ളത്. മഹാബലേശ്വര്‍‌ ക്ഷേത്രം, ആർതര്‍ പോയിന്‍റ്, എലിഫന്‍റ് പോയിന്‍റ്, പ്രതാപ്ഗഡ് കോട്ട, ലിംഗ്മല വെള്ളച്ചാട്ടം,തപോല, മഹാബലേശ്വർ മാർക്കറ്റ്, മലമുകളലെ പള്ളി, വാക്സ് മ്യൂസിയം, സ്ട്രോബറി ഫാം തുടങ്ങിയവയാണ് ഇവിടെ കാണേണ്ടത്.

mahabaleshwar

നാസിക്

രണ്ടോ മൂന്നോ ദിവസം അവധി കിട്ടിയാൽ വിശാലമായ എക്സ്പ്ലോർ ചെയ്യാൻ പറ്റിയ സ്ഥലമാണ് മഹാരാഷ്ട്രയിലെ നാസിക്. മുംബൈയിൽ നിന്നും നാസിക്കിലേക്ക് 166 കിലോമീറ്ററാണ് ദൂരം. ഏകദേശ നാല് മണിക്കൂറിൽ കുറയാതെയുള്ള യാത്ര വേണം റോഡ് മാർഗ്ഗമാണ് പോകുന്നതെങ്കിൽ. ഇന്ത്യയിൽ അതിവേഗം വളർന്നു വരുന്ന നഗരങ്ങളിലൊന്നായ നാസിക് ഗോദാവരി നദിയുടെ തീരത്താണ് നിലകൊള്ളുന്നത്. ഇന്ത്യയുടെ വൈൻ കാപ്പിറ്റല്‍ എന്നറിയപ്പെടുന്ന ഇവിടെ ധാരാളം മുന്തിരിത്തോപ്പുകളും വൈൻ നിർമ്മിക്കുന്ന ഇടങ്ങളുമുണ്ട്.

പശ്ചിമഘട്ടമലനിരകളുടെ താഴെയായി സ്ഥിതി ചെയ്യുന്ന നാസിക്കിൽ നാസിക് ഗുഹകൾ, തപോവൻ, കാലാറാം ക്ഷേത്രം, കോയിൻ മ്യൂസിയം, സീതാ ഗുഫാ, രാംഷേജ് കോട്ട, സോമേശ്വർ വെള്ളച്ചാട്ടം തുടങ്ങിയ സ്ഥലങ്ങളാണ് കാണാനുള്ളത്. മുംബൈയിൽ നിന്നും കുറഞ്ഞ ദൂരമേയുള്ളൂ എന്നതും അധിക ചെലവില്ലാതെ പോയി വരാം എന്നതുമാണ് നീണ്ട വാരാന്ത്യ യാത്രയിൽ നാസിക്ക് തിരഞ്ഞെടുക്കാനുള്ള കാരണം.

മതേരാൻ

മുംബൈയിൽ നിന്നു ഒരു വാരാന്ത്യ യാത്ര പ്ലാൻ ചെയ്യുമ്പോൾ അതിൽ ഒട്ടും മാറ്റിനിർത്താൻ കഴിയാത്ത ഇടമാണ് മതേരാൻ. പച്ചപ്പും കോടമഞ്ഞും പെയ്തു തീരാത്ത മഴയും ഒക്കെയായി സഞ്ചാരികളെ ഹൃദയപൂർവ്വം സ്വീകരിക്കുന്ന ഇടമാണിത്. മുംബൈയിൽ നിന്നും വെറും 83 കിലോമീറ്റർ ദൂരമേയുള്ള മതേരാനിലേക്ക് എന്നതാണ് ഹൈലൈറ്റ്. മഴക്കാലമാണ് ഇവിടുത്തെ സീസൺ എങ്കിലും എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരാം.

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹിൽ സ്റ്റേഷനാണ് മതേരാൻ. മുംബൈയ്ക്കും പൂനെയ്ക്കും ഇടയിലായി, അതിന്‍റേതായ യാതൊരു ബഹളങ്ങളുമില്ലാതെ, പശ്ചിമഘട്ടത്തോട് ചേർന്നാണ് മതേരാൻ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാരുടെ കാലത്താണ് മതേരാൻ ഒരു വിനോദസഞ്ചാര ഹിൽ സ്റ്റേഷൻ എന്ന നിലയിലേക്ക് മാറുന്നത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലാണ് മഥേരാനുള്ളത്. ടോട് ട്രെയിനിലുള്ള യാത്രയും നടത്തവും മഴയും എല്ലാം ചേരുന്നതാണ് മതേരാൻ നല്കുന്ന യാത്രാനുഭവം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+