Search
  • Follow NativePlanet
Share
» »ചൈനാ ഫോണ്‍ കിട്ടുന്ന സ്ഥലമല്ല ചൈന ടൗണ്‍

ചൈനാ ഫോണ്‍ കിട്ടുന്ന സ്ഥലമല്ല ചൈന ടൗണ്‍

By Anupama Rajeev

ഇന്ത്യയില്‍ ഒരു ചൈന ടൗണ്‍ ഉണ്ടെന്ന് പറഞ്ഞാല്‍ ഇറക്കുമതി ചെയ്യപ്പെടുന്ന ചൈനീസ് ഉ‌‌ത്പ്പന്നങ്ങള്‍ ലഭിക്കുന്ന ഏതെങ്കിലും ടൗണിനേക്കുറിച്ചായിരിക്കും നമ്മുടെ ചി‌ന്ത. എന്നാല്‍ ഈ ചൈന ടൗണ്‍ അങ്ങനെ ഒരു ടൗണേയല്ല. ത‌നി പത്തരമാറ്റ് ചൈന തന്നെ, ‌ചൈനീസ് ആചരങ്ങളൊടെ ചൈനക്കാര്‍ താമസിക്കുന്ന ഒരു ഇന്ത്യന്‍ ടൗണ്‍.

കല്‍ക്കട്ടയിലാണ് രണ്ടായി‌രത്തോളം ചൈനീസ് കുടിയേറ്റക്കാ‌ര്‍ തി‌ങ്ങിപ്പാര്‍ക്കുന്ന ചൈന ടൗണ്‍ സ്ഥിതി ചെയ്യുന്നത്.

ചരിത്രത്തിലേക്ക്

ബ്രിട്ടീഷ് ഭരണകാലത്ത് ടോങ് ആചി എന്ന ചൈനീസ് വ്യാപാരി കല്‍ക്കട്ടയില്‍ ഒരു ഷുഗര്‍ മില്ല് സ്ഥാപിച്ചതോടെയാണ് കല്‍ക്കട്ടയിലെ ചൈന ടൗ‌ണിന്റെ ചരിത്രം ആരംഭിക്കുന്നത്. ഈ സ്ഥ‌ലം പിന്നീട് ആചിപൂര്‍ എന്ന് അറിയപ്പെട്ടു, ഇവിടെ തൊഴിലാളികളായി എത്തിയതും ചൈനക്കാരായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടോടെ നിരവ‌ധി ചൈനക്കാര്‍ ഇവിടേയ്ക്ക് കുടിയേറി. പിന്നീട് ഈ സ്ഥലം ചൈന ടൗണ്‍ എന്ന് അറിയപ്പെടുകയായിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് ശേഷവും ചൈനീസ് കുടിയേറ്റക്കാര്‍ ചൈനയിലേക്ക് തിരികേ പോയില്ല. അവര്‍ ഇപ്പോഴും ചൈ‌ന ടൗണില്‍ തന്നെ ഇന്ത്യ‌ക്കാരായി താമസിക്കുന്നു.

ചൈന ടൗണിലെ കാഴ്ചകൾ കാണാം

ക്വാന്‍ - തായ് - ക്വോന്‍ (Kwan-Tai Kwon)

ക്വാന്‍ - തായ് - ക്വോന്‍ (Kwan-Tai Kwon)

ചൈന ടൗണിലെ ചൈനീസ് ദേവലയമാണ് ഇത്. ചൈനയിലെ ഒരു സൈനീക മേധാവി‌യാണ് ഇവിടുത്തെ പ്രതിഷ്ഠ

Photo Courtesy: Thebrowniris

ചൈനീസ് ഡ്രാഗണ്‍

ചൈനീസ് ഡ്രാഗണ്‍

ചൈനീസ് ഡ്രാഗണോടൊപ്പം പുതുവത്സരം ആഘോഷിക്കുന്ന ചൈന ടൗണിലെ കുട്ടിക്കള്‍
Photo Courtesy: Rangan Datta Wiki

എഴുത്തുകുത്തുകള്‍

എഴുത്തുകുത്തുകള്‍

ചൈന ടൗണിലെ ദേവലയങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ചൈനീസ് ലിപിയില്‍ എഴുതിയ ചില കടലാസുകള്‍. വര്‍ഷങ്ങളുടെ പഴക്കമുണ്ട് ഈ കടലാസിന്.

Photo Courtesy: Thebrowniris

ചൈനീസ് പത്രം

ചൈനീസ് പത്രം

കല്‍ക്കട്ടയില്‍ നിന്ന് പ്രസിദ്ധികരിക്കുന്ന ചൈനീസ് പ‌‌ത്രം

Photo Courtesy: Biswarup Ganguly

ആഘോഷം

ആഘോഷം

ക‌ല്‍ക്ക‌ട്ടയിലെ ആച്ചിപൂരിലെ ചൈനാ ടൗണില്‍ ചൈനീസ് പുതുവത്സ‌‌രം ആഘോഷിക്കുന്ന യുവാക്കള്‍

Photo Courtesy: Rangan Datta Wiki

കൂടുത‌ല്‍ ചിത്രങ്ങള്‍

കൂടുത‌ല്‍ ചിത്രങ്ങള്‍

ചൈന ടൗണിലെ ന്യൂയര്‍ ആഘോഷങ്ങളുടെ കൂടുതല്‍ ചിത്രങ്ങള്‍

Photo Courtesy: jliptoid

നാം സൂണ്‍ ചര്‍ച്ച്

നാം സൂണ്‍ ചര്‍ച്ച്

ചൈന ടൗണി‌ലെ ഒരു ചൈനീസ് ദേവലയമായ നാം സൂണ്‍ ചര്‍ച്ചിന്റെ കവാടം

Photo Courtesy: Biswarup Ganguly

ഘോഷയാത്ര

ഘോഷയാത്ര

ചൈനാ ടൗണിലെ പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍.

Photo Courtesy: Indrajit Das

വര്‍ണപ്പകിട്ട്

വര്‍ണപ്പകിട്ട്

ചൈനാ ടൗണിലെ പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ നിന്നുള്ള കാഴ്ച

Photo Courtesy: Rangan Datta Wiki

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kolkata west bengal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+