ഇന്ത്യൻ റെയിൽവേ എന്നും മാറ്റങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. അമൃത് ഭാരത് എക്സ്പ്രസും വന്ദേ ഭാരതും മാത്രമല്ല, പുതിയ സർവീസുകളും സൗകര്യങ്ങളും എന്നും യാത്രക്കാർക്കായി നിലകൊള്ളുന്നതാണ്. കാലം മാറിയിനൊപ്പം ഇന്നും റയിൽവേയ്ക്ക് ഓടിയെത്താൻ കഴിയുന്നതും ഇതുകൊണ്ടു തന്നെ. ഇപ്പോഴിതാ, ജനറൽ ടിക്കറ്റ് എടുക്കുന്നതിനുള്ള പണമിടപാടും സുഗമമാക്കുവാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ.
രാജ്യത്ത് ഏറ്റവും സ്വീകാര്യതയുള്ള യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റ്ഫേസ് (യുപിഐ) പേയ്‌മെന്‍റ് പ്ലാറ്റ്‌ഫോം വഴി ജനറൽ ടിക്കറ്റുകൾക്ക് പണമടയ്ക്കുവാനുള്ള സൗകര്യമാണ് റെയിൽവേ ഒരുക്കുന്നത്. ഇത്തരത്തിൽ ക്യു ആർ കോഡ് വഴിയായിരിക്കും ടിക്കറ്റിന് പണമടയ്ക്കാൻ കഴിയുകയെന്നാണ് റിപ്പോർട്ട്.

കൗണ്ടറിൽ ക്യൂ നിന്ന് ചില്ലറ പെറുക്കി സമയം കളയുന്നതിനേക്കാൾ എളുപ്പത്തിൽ ടിക്കറ്റ് ബുക്കിങ് നടത്താൻ സാധിക്കും എന്നതാണ് ഇതിന്‍റെ പ്രധാന മെച്ചം. റിപ്പോർട്ടുകളനുസരിച്ച് ഏപ്രിൽ 1 തിങ്കളാഴ്ച മുതൽ ഏപ്രിൽ 1 മുതൽ, യുപിഐ വഴിയുള്ള പണമിടപാടിലൂടെ ഇന്ത്യൻ റെയിൽവേ ജനറൽ ക്ലാസ് ട്രെയിൻ ടിക്കറ്റുകൾക്ക് നിങ്ങൾക്ക് പണമടയ്ക്കാനാകും. ഗൂഗിൽ പേ, ഫോൺപേ, പേടിഎം, പോലുള്ള ക്യു ആർ അധിഷ്ഠിത ആപ്പുകൾ ഇതിനായി നിങ്ങൾക്ക് ഉപയോഗിക്കാം.
പുതിയ മാറ്റം വരുന്നതോടെ ജനറൽ ട്രെയിൻ ടിക്കറ്റ് എടുക്കു്നവർക്ക് ഡിജിറ്റൽ പേയ്മെന്‍റ് നടത്തുവാൻ യുപിഐ പണമിടപാട് സേവനവും റെയിൽവേ നല്കും. റെയിൽവേ സ്റ്റേഷനുകളിലെ റിസർവ് ചെയ്യാത്ത ടിക്കറ്റ് കൗണ്ടറുകളിൽ ഓൺലൈൻ ടിക്കറ്റ് സൗകര്യം റെയിൽവേ ഒരുക്കുമെന്നും അറിയിച്ചിച്ചതായി മലയാളം ഡ്രൈവ് സ്പാർക്ക് റിപ്പോർട്ട് ചെയ്തു.
സാധാരണക്കാർക്ക് പ്രയോജനം
ടിക്കറ്റ് കൗണ്ടറിൽ ജനറൽ ടിക്കറ്റ് വാങ്ങാൻ പോകുന്നവർക്ക് ഏറെ ആശ്വസകരമായിരിക്കും റെയിൽവേയുടെ ഡിജിറ്റൽ പേയ്‌മെൻറ് പദ്ധതി. യുപിഐ വഴിയുള്ള ഡിജിറ്റൽ പേയ്‌മെന്‍റിലൂടെ ജനങ്ങൾക്ക് പണമില്ലാത്ത പ്രശ്‌നത്തിൽ നിന്ന് മോചനം ലഭിക്കും. മാതമല്ല, കൗണ്ടറിൽ ഇരിക്കുന്ന ജീവനക്കാരന് പണമിടപാടിൽ ചെലവഴിക്കുന്ന സമയം ലാഭിക്കുകയും ചെയ്യാം. കൂടാതെ ഡിജിറ്റൽ പേയ്‌മെൻ്റിലൂടെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ ആളുകൾക്ക് ടിക്കറ്റ് ലഭിക്കുകയും ചെയ്യും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












