ട്രെയിൻ യാത്രകള് ചെയ്യുന്നവർക്ക്, അത്രെത്ര ചെറിയ ദൂരം പോകുന്ന യാത്രയാണെങ്കിലും സന്തോഷം ലോവർ ബര്‍ത്ത് കിട്ടുമ്പോഴാണ്. കാഴ്ചകൾ കണ്ട്, കാറ്റുകൊണ്ട്, എത്രനേരം വേണമെങ്കിലും കാഴ്ചകൾ ആസ്വദിച്ച് പോകാം.. ജനറൽ കോച്ചിലാണെങ്കിൽപ്പോലും ലോവർസീറ്റ് കിട്ടാൻ കാത്തിരിക്കുന്ന യാത്രക്കാരെയും നമുക്ക് യാത്രകളിൽ കാണാം. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള് വേണമെങ്കിൽ ലോവർ ബർത്ത് ആവശ്യപ്പെടാനും സാധിക്കും.
എന്നാൽ റെയിൽവേയുടെ പുതിയ നിയമങ്ങളും മാറ്റങ്ങളും അനുസരിച്ച് ഇനി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ പ്രിഫറൻസിൽ ലോവര്‍ ടിക്കറ്റ് കൊടുത്താലും സീറ്റ് കിട്ടുവാനുള്ള സാധ്യതകൾ കുറയും. യാത്രക്കാർക്ക് ലോവര്‍ ബര്‍ത്ത് അനുവദിക്കുന്ന മുൻഗണനകളിൽ റെയിൽവേ മാറ്റം വരുത്തിയതിനാലാണിത്. ബുക്കിങ്ങിൽ ലോവർ ബര്‍ത്ത് ആവശ്യപ്പെട്ടവർക്ക് പകരം ഓട്ടോമാറ്റിക്ക് അലോക്കേഷൻ വഴി പ്രത്യേക വിഭാഗക്കാര്‍ക്ക് ള്ള ലോവര്‍ ബര്‍ത്ത് വിഹിതം വര്‍ധിപ്പിക്കുകയാണ് റെയില്‍വേ ചെയ്തത്.

മുതിര്‍ന്ന പൗരന്മാര്‍, വനിതകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കുള്ള ലോവര്‍ ബര്‍ത്ത് വിഹിതം വര്‍ധിപ്പിക്കുകയാണ് റെയിൽവേ ചെയ്തത്. മുതിർന്ന പൗരന്മാർ, 45 വയസ്സിനു മുകളിലുള്ള സ്ത്രീ യാത്രക്കാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് ബുക്കിംഗ് സമയത്ത് പ്രത്യേക തിരഞ്ഞെടുപ്പുകളൊന്നും സൂചിപ്പിച്ചിട്ടില്ലെങ്കിൽ പോലും, ലഭ്യതയ്ക്ക് വിധേയമായി ലോവർ ബെർത്തുകൾ അനുവദിക്കും.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്‍റിൽ നൽകിയ മറുപടിയനുസരിച്ച്, ലളിതമായി പറഞ്ഞാൽ ഈ വിഭാഗത്തിൽ പെടുന്ന യാത്രക്കാർക്കായിരിക്കും ഇനി മുതൽ ലോവർ ബെർത്ത് കിട്ടുവാനുള്ള അർഹത കൂടുതലും. ട്രെയിനിലെ ആകെ കോച്ചുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് ബർത്ത് റിസർവേഷൻ തീരുമാനിക്കുക.
സ്ലീപ്പർ ക്ലാസിൽ ഒരു കോച്ചിന് ആറ് മുതൽ ഏഴ് വരെ ലോവർ ബെർത്തുകളും, എസി 3 ടയർ (3എസി)യിൽ ഒരു കോച്ചിന് നാല് മുതൽ അഞ്ച് വരെ ലോവർ ബെർത്തുകളും, എസി 2 ടയർ (2എസി)യിൽ ഒരു കോച്ചിന് മൂന്ന് മുതൽ നാല് വരെ ലോവർ ബെർത്തുകളും അനുവദിച്ചിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അറിയിച്ചു.
ഇത് കൂടാതെ, യാത്ര ആരംഭിച്ച ശേഷം ലോവർ ബെർത്തുകളിൽ ഒഴിവുണ്ടാകുമ്പോഴെല്ലാം, യാത്രയുടെ തുടക്കത്തിൽ മിഡിൽ അല്ലെങ്കിൽ അപ്പർ ബെർത്തുകൾ അനുവദിച്ചിട്ടുള്ള മുതിർന്ന പൗരന്മാർ, വികലാംഗർ, ഗർഭിണികൾ എന്നിവർക്ക് ലോവർ ബർത്തിന് മുൻഗണന നൽകുന്നുണ്ടെന്ന് മന്ത്രി പാർലമെന്റിൽ മറുപടിയിൽ അറിയിച്ചു.
ഭിന്നശേഷിയുള്ളവർക്ക് പ്രത്യേക റിസർവേഷൻ
ഇത് കൂടാതെ ഭിന്നശേഷിയുള്ള യാത്രക്കാർക്ക് എല്ല ട്രെയിനുകളിലും പ്രത്യേക റിസർവേഷൻ നല്കും. പ്രീമിയം ട്രെയിനിനെന്നോ എക്സ്പ്രസ് ട്രെയിനെന്നോ വ്യത്യാസമില്ലാതെ, രാജധാനി, ശതാബ്ദി തരം ട്രെയിനുകൾ ഉൾപ്പെടെ എല്ലാ മെയിൽ/എക്സ്പ്രസ് ട്രെയിനുകളിലും വികലാംഗർക്ക് റിസർവേഷൻ ക്വാട്ട ബാധകമാണ്. സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ ബെർത്തുകൾ ഉൾപ്പെടെ), 3AC/3E-യിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ ബെർത്തുകൾ ഉൾപ്പെടെ), റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ (2S) അല്ലെങ്കിൽ AC (CC) നാല് സീറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












