Search
  • Follow NativePlanet
Share
» » ഇന്ത്യൻ വിദ്യാർത്ഥിയാണോ? സ്റ്റുഡന്‍റ് ഐഡി കാർഡുണ്ടേൽ ജപ്പാൻ വിസ, ഒന്നു ശ്രമിച്ചാലോ

ഇന്ത്യൻ വിദ്യാർത്ഥിയാണോ? സ്റ്റുഡന്‍റ് ഐഡി കാർഡുണ്ടേൽ ജപ്പാൻ വിസ, ഒന്നു ശ്രമിച്ചാലോ

സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞാൽ നാടു വിടാൻ കാത്തു നിൽക്കുകയാണ് ഇന്നത്തെ കുട്ടികൾ. ബിരുദാനന്തന ബിരുദം കഴിഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നതായിരുന്നു ഒരുകാലത്ത് ട്രെൻഡെങ്കിൽ ഇപ്പോൾ പ്ലസ് ടു കഴിഞ്ഞാൽ അടുത്തത് വിദേശത്താണ് പഠനം എന്ന രീതിയിൽ കാര്യങ്ങൾ മാറിയിരിക്കുകയാണ്. യുകെയും കാനഡയും മാത്രമല്ല, ജർമ്മനിയും ജപ്പാനും പോലെ നിരവധി രാജ്യങ്ങൾ വിദ്യഭ്യാല ലക്ഷ്യസ്ഥാനായി മാറുകയും ചെയ്തിട്ടുണ്ട്.

ഇപ്പോഴിതാ ജപ്പാനിലേക്ക് ഉന്നത വിദ്യാഭ്യാസത്തിനായി പോകാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സന്തോഷ വാർത്തയുമായി വന്നിരിക്കുയാണ് ജപ്പാൻ. ജപ്പാനിലെ വിദ്യാഭ്യാസ അവസരങ്ങൾ പര്യവേക്ഷണം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ ഹിരോഷി എഫ് സുസുക്കി വലിയ വാഗ്ദാനങ്ങളാണ് മുന്നോട്ട് വെച്ചിരിക്കുന്നത്.

India Students Can Get Japan Visa With Their Student ID

വിദ്യഭ്യാസത്തിന് ജപ്പാൻ സ്റ്റുഡന്‍റ് വിസ വേണ്ടി വരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ ഐഡി കാർഡ് മാത്രം മതി രേഖയെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. യുട്യൂബർ മായോ സാനുമായുള്ള അഭിമുഖത്തിലാണ് ഹിരോഷി എഫ് സുസുക്കി ഇക്കാര്യം അറിയിച്ചത്.

വിദ്യാർത്ഥികളെ സംബന്ധിച്ചെടുത്തോളം വിശാലമായ അവസരങ്ങളാണ് ഇവിടെ കാത്തിരിക്കുന്നത്. വൈവിധ്യമാർന്ന പഠന മേഖലകള്‍ മാത്രമല്ല, തൊഴിൽ സാധ്യതകളും ജീവിതം കരുപ്പിടിപ്പിക്കാനുള്ള അവസരങ്ങളും തരുന്ന രാജ്യമാണ് ജപ്പാൻ. അതിനാൽ സുഗമമാകുന്ന വിസ പ്രക്രിയ കൂടുതൽ വിദ്യാർത്ഥികളെ ഇവിടേക്ക് ആകർഷിക്കുമെന്നാണ് കരുതുന്നത്. ഇത് യുവാക്കളെ ജപ്പാനിൽ പഠിക്കുന്നതും ജോലി ചെയ്യുന്നതും പരിഗണിക്കാൻ അവരെ പ്രേരിപ്പിക്കുന്നു .

ജപ്പാൻ സ്റ്റുഡന്‍റ് വിസ നേടുന്നത് വളരെ എളുപ്പമാണെന്നും വിസ നേടുന്നത് വളരെ ലളിതമാണെന്നും ഒരു സ്റ്റുഡന്‍റ് ഐഡിയുടെ ആവശ്യം മാത്രമേ വരുന്നുള്ളുവെന്നും അംബാസിഡ‍ർ അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വിസാ നയങ്ങൾ സുതാര്യമാക്കിയതിനൊപ്പം മറ്റു ചില മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട്.

ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ ചട്ടങ്ങളിലെ മാറ്റവും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
ഇന്ത്യൻ സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയതിന് ശേഷം മൂന്ന് വർഷത്തിനുള്ളിൽ വിദ്യാർത്ഥികൾക്ക് സിംഗിൾ എൻട്രി വിസയ്ക്ക് അപേക്ഷിക്കുമ്പോൾ സാമ്പത്തിക ശേഷി രേഖപ്പെടുത്തുന്നതിന് പകരം വിദ്യാർത്ഥി സ്റ്റാറ്റസിൻറെയോ ബിരുദത്തിന്‍റെയോ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ കഴിയുന്നതാണിത്.

ഉദയ സൂര്യന്‍റെ നാട് എന്നറിയപ്പെടുന്ന ജപ്പാൻ അതിന്‍റെ സംസ്കാരങ്ങളും പാരമ്പര്യവും കൊണ്ട് ലോകപ്രസിദ്ധമായ നാടാണ്. സുനാമിയും ഭൂകമ്പങ്ങളും പാടേ തകർത്തെറിഞ്ഞെങ്കിലും അതില്‍ നിന്നെല്ലാം കരകയറി വളര്‍ന്നു കരുത്താർജിച്ച ജപ്പാൻ പ്രസിദ്ധിയാർജിച്ച അന്താരാഷ്ട്ര ലക്ഷ്യസ്ഥാനം കൂടിയാണ്. വിനോദസഞ്ചാരം മാത്രമല്ല, ഉന്നത വിദ്യാഭ്യാസത്തിനായും തൊഴിൽ ആവശ്യങ്ങള്‍ക്കായും ധാരാളം ഇന്ത്യക്കാർ ഇവിടം സന്ദർശിക്കുന്നു.

ജപ്പാനിലെ കെട്ടിടങ്ങളും രാത്രി ജീവിതവും സഞ്ചാരികളെ എന്നും ആകർഷിച്ചിട്ടേയുള്ളൂ. കേട്ടറിഞ്ഞ ഈ നാടിനെ പരിചയപ്പെടുവാൻ എത്തുന്നവരെ ഏറെ ആഥിത്യ മര്യാദയോടുകൂടിയാണ് ഇവിടെ സ്വീകരിക്കുന്നത്. ഇവിടുത്തെ പുരാതനങ്ങളായ ക്ഷേത്രങ്ങളാണ് മറ്റൊരു ആകർഷണം. ഷിന്‍റോ മതവും സംസ്കാരവും ജപ്പാന്‍റെ സംസ്കാരത്തോളം വ്യാപിച്ചു കിടക്കുന്നു.

ജപ്പാൻ ഡിജിറ്റൽ നൊമാഡ് വിസ

ജപ്പാനിൽ സന്ദർശകർക്കായി ഡിജിറ്റൽ നൊമാഡ് വിസ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. റിമോട്ട് ജോലി ചെയ്യുന്നവർക്ക് ലോകം കാണാനുള്ള സൗകര്യമാണ് നൊമാഡ് വിസ നല്കുന്നത്. ആറു മാസം സാധുതയുള്ള ഡിജിറ്റൽ നോമാഡ് വിസയായിരിക്കും ജപ്പാന്‍റേത്. റിമോര്‍ട്ട് വർക്ക് ചെയ്യുന്നവർക്ക് ¥10 മില്യൺ (ഏകദേശം $66,400) വാർഷിക വരുമാനം നേടുന്നവരായിരിക്കണം എന്നതാണ് ഒന്നാമത്തേത്.അപേക്ഷകർ യുണൈറ്റഡ് സ്റ്റേറ്റ്സ്, സിംഗപ്പൂർ, ഓസ്‌ട്രേലിയ എന്നിവയുൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ളവരായിരിക്കണം എന്നും ജപ്പാൻ നിര്‍ദ്ദേശിക്കുന്നു. സ്വയം തൊഴിൽ ചെയ്യുന്നവരാണ് നിങ്ങളെങ്കിൽ സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഡിജിറ്റൽ നൊമാഡ് വിസയ്ക്ക് അപേക്ഷിക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: visa travel
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+