ഇന്ത്യയും ചൈനയുമുള്ള തര്‍ക്കങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന സ്ഥലമാണ് അക്സായ് ചിന്‍. പേരു പോലെ തന്നെ അല്പം വിചിത്രം തന്നെയാണ് ഇവിടുത്തെ കാര്യങ്ങള്‍.
ചരിത്ര രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യ അക്സായ് ചിന്നിന് അവകാശവാദം ഉന്നയിക്കുമ്പോഴും തരിമ്പും വിട്ടു കൊടുക്കാതെ തങ്ങളുടേതായി നിലനില്‍ത്തുകയാണ് അക്സായ് ചിന്നിനെ. ലഡ്ക്കിന്റെ ഭാഗമായി കരുതുന്ന അക്സായ് ചിന്നിന്‍റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...
ലോകത്തിലെ ഏറ്റവും വലിയ തര്‍ക്ക പ്രദേശം
പുരാണങ്ങളിലെ അക്സായ് ചീന
ഇന്ത്യയുടേത്
അക്സായ് ചിന്‍ എന്നാല്‍
PC:Nicolai Bangsgaard
ചരിത്രം ഇങ്ങനെ
കിഴക്കന്‍ കാശ്മീരില്‍ സ്ഥിതി ചെയ്യുന്ന അക്സായ് ചിന്‍ ഇന്ന് ചൈനയുടെ അനധിതൃക നിയന്ത്രണത്തിലാണുള്ളത്. 1962 മുതലാണ് ഈ പ്രദേശം ചൈനയുടേതായി മാറിയത്.
1842 മുതലാണ് അക്സായ് ചിന്നിന്‍റെ രേഖപ്പടുത്തിയ കഥ തുടങ്ങുന്നത്. ഇതിനു മുന്‍പ് ടിബറ്റിന്‍റെ കീഴിലായിരുന്നു ഈ പ്രദേശം 1842 ല്‍ അക്കാലത്ത് കാശ്മീര്‍ ഭരിച്ചിരുന്ന ഗുലാബ് സിങ് രാജാവ് അക്രമിച്ചു കീഴടക്കി. ലഡാക്ക് ഉള്‍പ്പെടെയുള്ള ഭാഗമായിരു്നു അന്ന് കീഴടക്കിയത്. പിന്നീട് നാലു വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തന്നെ കാശ്മീരും കീഴടക്കി. അതോടെ അദ്ദേഹത്തിന്‍റെ സാമ്രാജ്യം ജമ്മു-കാശ്മീര്‍-ലഡാക്ക് എന്നീ വലിയ മൂന്നു പ്രവിശ്യകളിലായി വ്യാപിച്ചിരുന്നു. പിന്നീട് സ്വാതന്ത്ര്യ ലബ്ദിക്കു ശേഷം നാട്ടു രാജ്യങ്ങള്‍ ഇന്ത്യന്‍ യൂണിയന്‍റെ ഭാഗമാകുന്നതില്‍ അന്നത്തെ ഭരണാധികാരിയായ ഹരിസിങ് മഹാരാജാവ് തന്‍റെ പ്രദേശത്തെ ഇന്ത്യയുമായി ലയിപ്പിക്കുകയും തുടര്‍ന്ന് ഈ ഭാഗം ഇന്ത്യയുടേതായി മാറുകയും ചെയ്തു.
വിലയ്ക്കു നല്കിയ ഭൂമി
തര്‍ക്കം തുടങ്ങുന്നതിങ്ങനെ
1950 കളിൽ ചൈന ടിബറ്റിനെ സിൻജിയാങ്ങുമായി ബന്ധിപ്പിക്കുന്നതിനായി ഈ പ്രദേശത്തുകൂടി ഒരു സൈനിക റോഡ് നിർമ്മിക്കുകയുണ്ടായി. 1962 ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തര്‍ക്കത്തിനും ഇത് കാരണമായി. ഇവിടെയാണ് ഇന്നു കാണുന്ന രീതിയിലുള്ള പ്രശ്നങ്ങളുടെ ആരംഭം.
ഒടുവില്‍ വിഷയം യുദ്ധത്തില്‍ കലാശിക്കുകയും
യുദ്ധത്തിന്റെ അവസാനം അക്സായി ചിന്നിലെ 38,000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തിന്റെ നിയന്ത്രണം ചൈന നിലനിർത്തുകയും ചെയ്തു.
ഇന്നും ഈ പ്രദേശം ഇരു രാജ്യങ്ങളും തമ്മിലുള്ള തർക്കവിഷയമായി തുടർന്നു.
വലുപ്പത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിനൊപ്പം
അക്സായ് ചിന്‍ തര്‍ക്ക ഭൂമിയുടെ ആകെ പ്രദേശം സ്വിറ്റ്സര്‍ലന്‍ഡിനത്രയുമുണ്ട്. ഇവിടുത്തെ 38,000-ൽപ്പരം ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശം ആണ് ചൈനയുടെ കീഴിലുള്ളത്. മഴയായാലും മഞ്ഞ് ആയാലും വളരെ കുറച്ച് മാത്രമേ പ്രദേശത്തിന്റെ പ്രത്യേകതക കൊണ്ട് ഇവിടെ ലഭിക്കാറുള്ളു. ഹിമാലയവും മറ്റു മലനിരകളും ചേര്‍ന്നു ഇന്ത്യന്‍ മണ്‍സൂണിന്‍റെ വരവ് തടയുന്നതിനാലാണ് മഴയില്‍ കുറവ് അനുഭവപ്പെടുന്നത്. തരിശു മരുഭൂമിയെന്ന് വിളിക്കാവുന്ന തരത്തിലുള്ള ഭൂപ്രകൃതിയാണ് അക്സായ് ചിന്നിലേത്
കാരക്കോറം ഹൈവേ
ചൈനയുടെയും പാക്കിസ്ഥാന്റെയും നയതന്ത്ര ബന്ധങ്ങളുടെ ഭാഗമായി 1959 ൽ നിർമ്മാണം ആരംഭിച്ചതാണ് കാരക്കോറം ഹൈവേ. 1979 ൽ നിർമ്മാണം പൂർത്തീകരിച്ച് ഇത് തുറന്നുകൊടുത്തു. ഗിൽജിത്തിന്റെയും ബാൽട്ടിസ്ഥാനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാത ഏകദേശം 1300 കിലോമീറ്റർ ദൂരത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. ചൈനയിലെ കാഷ്ഗറിൽ നിന്നും പാക്കിസ്ഥാനിലെ അബ്ബോട്ടാബാദ് വരെയാണ് ഇതുള്ളത്.
PC:Szebkhan



Click it and Unblock the Notifications












