Search
  • Follow NativePlanet
Share
» »ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍

ദൈവങ്ങള്‍ വസിക്കുന്ന നാട്ടിലെ വിശേഷങ്ങള്‍

ദൈവങ്ങള്‍ വസിക്കുന്ന ഇടം എന്നറിയപ്പെടുന്ന കുളു ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് രഹസ്യങ്ങള്‍ വേറെയുമുണ്ട്.

ആകാശമേതാണ് മലയു‌‌ടെ അറ്റം ഏതാണ് എന്നൊന്നും തിരിച്ചറിയുവാന്‍ കഴിയാതെ കിടക്കുന്ന കുന്നുകള്‍, മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന പര്‍വ്വതങ്ങള്‍, ഹിമാലയത്തിനും ബിയാസ് നദിയ്ക്കും ഇടയിലായി കിടക്കുന്ന കുളു എത്ര പറഞ്ഞാലും തീരാത്ത ഒരു നാടാണ്. താഴ്വരകളു‌ടെ കൂട്ടവും പച്ചതിങ്ങിയ കാടുകളും കുന്നും പുല്‍മേടുകളും മഞ്ഞുവീഴുന്ന മലകളും ഒക്കെയായി എന്നും ഒരു നൂറായിരം കാഴ്ചകളിലേക്ക് സ‍ഞ്ചാരികളെ കൊണ്ടുചെല്ലുന്നിടം.
ദൈവങ്ങള്‍ വസിക്കുന്ന ഇടം എന്നറിയപ്പെടുന്ന കുളു ഒളിപ്പിച്ചിരിക്കുന്ന ഒരുപാട് രഹസ്യങ്ങള്‍ വേറെയുമുണ്ട്. ഏതൊരു സഞ്ചാരിയേയും തൃപ്ത്തിപ്പെടുത്തുവാന്‍ വേണ്ടതെല്ലാമുള്ള കുളുവിന്‍റെ വിശേഷങ്ങളിലേക്ക്

ദൈവത്തിന്‍റെ താഴ്വര

ദൈവത്തിന്‍റെ താഴ്വര

ദൈവത്തിന്‍റെ താഴ്വര അഥവാ ദൈവത്തിന്‍റെ നാട് എന്നറിയപ്പെടുന്ന പ്രദേശമാണ് കുളു. പുരാണങ്ങളോടും ഇതിഹാസങ്ങളോളും ചേര്‍ന്ന് കഥകള‍ുള്ള ഇവിടം വിശ്വാസങ്ങളാല്‍ സമ്പന്നവുമാണ്. ഇവിടുത്തെ നാ‌‌ടോടിക്കഥകളും മിത്തുകളും ഇതിഹാസങ്ങളുമെല്ലാം ചേര്‍ന്നാണ് കുളുവിനെ ദൈവത്തിന്‍റെ താഴ്വര ആക്കിയിരിക്കുന്നത്.

ഓരോ ഗ്രാമത്തിനും ഓരോ ദൈവം

ഓരോ ഗ്രാമത്തിനും ഓരോ ദൈവം

വിശ്വാസങ്ങളുടെ കാര്യത്തില്‍ മറ്റൊരു നാടിനും അവകാശപ്പ‌െ‌‌ടുവാന്‍ കഴിയാത്ത പലതും കുളുവിനുണ്ട്. ഇവിടെ ഓരോ ഗ്രാമത്തിനും സ്വന്തമായി ഓരോ ദൈവമുണ്ട്. ഒന്നിനൊന്നു വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇവിടെ കാണുകയും ചെയ്യാം. ചില ഗ്രാമങ്ങളിലാവട്ടെ, പൂര്‍ണ്ണമായും ശുദ്ധ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത വിഗ്രഹങ്ങളും കാണുവാന്‍ സാധിക്കും. ചില ഗ്രാമങ്ങളുടെ തലവന്‍ തന്നെ ഈ ദൈവങ്ങളാണ്. അവരുടെ നിത്യ ജീവിതത്തില്‍ സ്വാധീനിക്കുവാന്‍ കഴിയുന്നവരും കൂടിയാണ് അവര്‍ക്ക് ഈ ദൈവങ്ങള്‍.

ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമം

ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമം

ഹൈന്ദവ പുരാണങ്ങളും വിശ്വാസങ്ങളും അനുസരിച്ച് ആളുകള്‍ വസിക്കുന്ന അവസാന ഗ്രാമമാണിതെന്നാണ് പറയുന്നത്. അതിനു പിന്നിലൊരു കഥയുണ്ട്. ഒരിക്കല്‍ ഭൂമിയിലെ മഹാപ്രളയ സമയത്ത് മനു മഹര്‍ഷി ഇതുവഴി കടന്നു പോയിരുന്നുവത്രെ. എന്നാല്‍ ഈ ഗ്രാമത്തിലെത്തി കഴിഞ്ഞ് മനുവിന് പിന്നീട് മുന്നോട്ട് പോകുവാന്‍ സാധിച്ചില്ല. ഇന്നത്തെ റോത്താങ് പാസ് സ്ഥിതി ചെയ്യുന്ന ഇടം കഴിഞ്ഞ് മുന്നോ‌‌ട്ട് പോകുവാന്‍ അന്നത്തെ കാലാവസ്ഥ അദ്ദേഹത്തെ അനുവദിച്ചില്ലത്രെ. പിന്നീട് അദ്ദേഹം അവിടെ തന്നെ വിശ്രമിച്ചുവെന്നും കഥകള്‍ പറയുന്നു,

കുലന്ത് വാലി

കുലന്ത് വാലി

കുലന്ത് വാലി എന്നാല്‍ വാസയോഗ്യമായ ലോകം എന്നാണ് അര്‍ഥം. മനു ഇവിടെ കണ്ടെത്തിയ ഇടമാണ് കുലന്ത് പീഠ് എന്നറിയപ്പെടുന്നത്. പിന്നീട് ഇവിടം കുളു വാലി എന്നായി മാറുകയായിരുന്നു.

കുളുവിലെ അശോക സ്തൂപം

കുളുവിലെ അശോക സ്തൂപം

നിരവധി സഞ്ചാരികളും രാജവംശങ്ങളും കടന്നു പോയിട്ടുള്ള നാ‌ട് കൂടിയാണ് കുളു. പ്രശസ്ത ചൈനീസ് സഞ്ചാരിയായിരുന്ന ഹുയാങ് സാങ് എഡി 634 ലോ 635 ലോ ഇവിടം സന്ദര്‍ശിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിന്റെ വിവരണങ്ങളില്‍ അശോക ചക്രവര്‍ത്തി സ്ഥാപിച്ചു എന്നു കരുതപ്പെടുന്ന സ്തംഭത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇവി‌ടെകാണാം,

കുളന്ത അസുരന്‍

കുളന്ത അസുരന്‍

മുന്‍പ് പറഞ്ഞതു പോലെ തന്നെ പലവിധ കഥകളാലും സമ്പന്നാമണ് ഈ പ്രദേശവും. കുളന്ത എന്നു പേരായ ഒരു അസുരനായിരുന്നുവത്രെ ഇവിടെ വസിച്ചിരുന്നത്. ഒരിക്കല്‍ ഒരു വലിയ പാമ്പിന്റെ രൂപത്തില്‍ ലാഹുല്‍ സ്പിതിയിലെ മാതന്‍ ഗ്രാമത്തില്‍ അസുരന്‍ എത്തിച്ചേരുകയുണ്ടായി. തന്റെ ദുഷ്‌‌ട ചിന്തകളു‌‌ടെ ഫലമായി ആ ഗ്രാമത്തില്‍ വെള്ളപ്പൊക്കമുണ്ടാക്കുവാനാണ് അസുരന്‍ തീരുമാനിച്ചത്. ഇതിനായി ബിയാസ് നദിയു‌‌ടെ ഒഴുക്കിനെ തടസ്സപ്പെ‌ടുത്തുന്ന വിധത്തില്‍ നദിയ്ക്ക് കുറുകെ അസുരന്‍ കിടന്നു. ഇതറിഞ്ഞ‍ ശിവന്‍ അസുരനുമായി യുദ്ധം പ്രഖ്യാപിച്ചു. ശക്തിയും വാശിയുമേറിയ യുദ്ധത്തിനൊ‌ടുവില്‍ ശിവന്‍ ജയിക്കുകയും അസുരനെ കൊല്ലുകയും ചെയ്തു. പാമ്പിന്റെ രൂപത്തിലായിരുന്നു അസുരന്‍ പോരാടുവാനെത്തിയത്. അതിനു ശേഷം അസുരന്റെ ശരീരം ഒരു വലിയ പര്‍വ്വതമായി മാറി. കുളന്തന്‍ അസുരനില്‍ നിന്നും രൂപം കൊണ്ടതിനാലാണ് കുളു വാലിക്ക് ഈ പേര് ലഭിച്ചത്. ജലാന്ധാര്‍ അസുരനെ കൊലപ്പെടുത്തിയ ഇടം എന്നും ഈ പ്രദേശത്തെ പുരാണങ്ങളില്‍ അടയാളപ്പെ‌‌ടുത്തിയിട്ടുണ്ട്.

കുളു ദസറ

കുളു ദസറ

ഇവിടുത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് കുളു ദസറ. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലാണ് ഇത് ആഘോഷക്കുന്നത്. സാധാരണ ഗതിയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഇവിടെ ആ ആഘോഷത്തില്‍ പങ്കെടുക്കുവാനായി എത്തിച്ചേരുന്നു. അന്നേ ദിവസം ഈ ഗ്രാമത്തിലെ ദേവതകളെയെല്ലാം പുറത്തെഴുന്നള്ളിക്കുന്ന ഒരു ചടങ്ങളും ഇവി‌ടെ ന‌‌ടക്കാറുണ്ട്. ഏഴു ദിവസമാണ് കുളു ദസറ നീണ്ടു നില്‍ക്കുന്നത്.

കുളു ഹോളി‌

കുളു ഹോളി‌

കുള ദസറ പോലെ തന്ന പ്രധാനപ്പെട്ടതാണ് ഇവിടുത്തെ കുളു ഹോളി. രണ്ടു ദിവസമാണ് ഇവിടുത്തെ ഹോളി ആഘോഷം. പ്രദേശത്തെ ആളുകളെല്ലാം ക്ഷേത്രത്തില്‍ ഒന്നിച്ചുകൂടി അവി‌ടെ നിന്നും നഗരത്തിലേക്ക് ഹോളി ആഘോഷത്തിനായി ഒരുമിച്ചിറങ്ങുകയാണ് ചെയ്യുന്നത്.

ദേവ ഭൂമി

ദേവ ഭൂമി

ദൈവങ്ങളുടെ താഴ്വര എന്ന പേരിനൊപ്പം തന്നെ ദേവഭൂമി എന്നും ഇവി‌ടം അറിയപ്പെടുന്നു. ഹിന്ദു, സിക്ക്, ബുദ്ധമതവിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുള്ള ഇ‌ടം കൂടിയാണിത്. എല്ലാ വിശ്വാസികളും ഇവിടെ എത്തിച്ചേരാറുണ്ട്.

കുളു കാഴ്ചകള്‍

കുളു കാഴ്ചകള്‍


ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്നതിനാല്‍ അതിമനോഹരമായ കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത. ചുറ്റോടു ചുറ്റും കിടക്കുന്ന നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്. മണികരണ്‍, മലാന, മണാലി, റോത്താങ് പാസ് കസോള്‍, ഷോജ തുടങ്ങിവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങള്‍.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kullu himachal pradesh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+