Search
  • Follow NativePlanet
Share
» »സാന്തോം ബസിലിക്ക ചരിത്രത്തിലും വിശ്വാസത്തിലും

സാന്തോം ബസിലിക്ക ചരിത്രത്തിലും വിശ്വാസത്തിലും

ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ കബറിടത്തിന് മുകളി‌ലായാണ് ‌ചെ‌ന്നൈ മൈലാ‌പ്പൂരിലെ സാന്തോം ബസിലിക്ക സ്ഥിതി ചെയ്യുന്നതെന്നാ‌ണ് പറയപ്പെടുന്നത്

By Maneesh

‌ചെന്നൈ‌യിലെ മൈലാപ്പൂരിൽ ബംഗാൾ ഉൾക്കടലിന്റെ തീരത്ത് തല ഉയർത്തി നിൽക്കുന്ന വിഖ്യാ‌തമായ സാ‌ന്തോം ബസിലിക്ക, അതിന്റെ പുറംമോടി കണ്ട് അക‌ത്തേ‌ക്ക് പ്രവേശിക്കുന്നവരേയും നിരാശപ്പെടുത്തുന്നില്ല. 1893ൽ കോളനി ഭരണികാലത്ത് നിർമ്മി‌ക്കപ്പെട്ട ഈ വിശേ‌ഷപ്പെട്ട ദേ‌വാലയത്തിന് ച‌രിത്ര‌വും വിശ്വാസവും ചേർന്ന് കിടക്കുന്ന നിരവധി ക‌ഥകൾ പറയാനുണ്ട്.

യേശുവിന്റെ സന്ദേ‌ശവുമായി ഇന്ത്യയിലേക്ക് വന്ന ക്രിസ്തുശിഷ്യനായ തോമാശ്ലീഹായുടെ കബറിടത്തിന് മുകളി‌ലായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നതെന്നാ‌ണ് പറയപ്പെടുന്നത്. ‌പതിനാറാം നൂറ്റാണ്ടിൽ പോർചുഗീസുകാരാണ് ആദ്യമായി ഇവിടെ പള്ളി പണിതത്.

തോമാശ്ലീഹ

കത്തോലിക്കരുടെ ഇടയിൽ പ്രചാരത്തിലുള്ള വിശ്വാസം അനു‌സരിച്ച് ക്രിസ്തു‌വർഷം 52ൽ യേശുവിന്റെ സന്ദേശം പ്രചരിപ്പിക്കാൻ യൂദയായിൽ നിന്ന് കേരളത്തിൽ എത്തിച്ചേർന്ന ക്രിസ്തു ശിഷ്യനാണ് തോമാശ്ലീഹ. കേരളത്തിൽ നിന്ന് ‌ഇപ്പോൾ ചെന്നൈയുടെ ഭാഗമായ കടൽത്തീരത്ത് ചെന്ന് സുവിശേഷം പ്രചരിപ്പി‌ച്ച തോമാസ്ലീഹ അവിടെ വച്ച് രക്തസാക്ഷി ആയെന്നാണ് കത്തോലിക്കാ വിശ്വാസം.

തെളിവുകൾ ഇല്ല

സെയിന്റ് തോമസ് ഇന്ത്യ സന്ദർശിച്ചു എന്ന വിശ്വാസത്തിന് ചരിത്രപരമായ തെളിവുകളോ ഇത് പ്രതി‌പാതിക്കുന്ന ഗ്രന്ഥ‌ങ്ങളോ ഒന്നും തന്നെ ഇല്ല. എങ്കിലും കേരളത്തിലെ ക്രിസ്ത്യാനികൾ ഈ വിശ്വാസം മുറുകേ പിടിക്കുന്നു. സെയിന്റ് തോമസ് ക്രിസ്ത്യൻ എന്നാണ് കേരള‌ത്തി‌ലെ ക്രിസ്ത്യാനികൾ അറിയപ്പെടുന്നത്.

ബസിലിക്ക

രക്ത‌സാക്ഷിയായ തോമാ‌സ്ലീഹായെ കബറടക്കം ചെയ്ത സ്ഥല‌ത്തിന് മുകളിലായാണ് ബസിലിക്ക സ്ഥിതി ‌ചെയ്യുന്നത്. തോമാസ്ലീഹായുടെ തിരുശേഷിപ്പുകൾ ഇറ്റലി‌യിലും മെസോപൊട്ടാമിയയിലേക്കും കൊണ്ടുപോയെങ്കിലും അദ്ദേഹത്തിന്റെ കൈയുടെ എല്ലിൻ കക്ഷണവും അദ്ദേ‌ഹത്തെ കുത്തികൊല്ലാൻ ഉപയോഗിച്ച കുന്തവും ഇപ്പോഴും ദേവാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

മൂന്ന് ദേവാലയങ്ങളിൽ ഒന്ന്

അ‌പ്പസ്തോലന്മാരുടെ കബറിടത്തിന് മുകളിൽ നിർമ്മിക്കപ്പെട്ട ലോകത്തിലെ മൂന്ന് ദേവാലയങ്ങളിൽ ഒന്നാണ് ചെ‌ന്നൈയിലെ മൈലാപ്പൂരിലെ സാന്തോം ബസിലിക്ക. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയും സ്പെയിനിലെ സാന്റിയാഗോ ദെ കമ്പോസ്തേല കത്തീഡ്രലുമാണ് മറ്റു ദേവാലയങ്ങൾ. ക്രിസ്തു ശിഷ്യനായ യാക്കോബിന്റെ കബറിടത്തിന് മുകളിലായാണ് സ്പെയിനിലെ ഈ ദേവാലയം നിർമ്മിച്ചിട്ടു‌ള്ളത്.

ദേവാലയ ഗോപുരം

ദേവാലയ ഗോപുരം

ചെന്നൈയിലെ സാന്തോ കത്തീഡ്രലിന്റെ മുൻഭാഗം. ചെ‌ന്നൈ മൈലാപ്പൂരിൽ അറബിക്കടലിന്റെ തീരത്തായാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: PlaneMad

കബറിടം

കബറിടം

തോമാ സ്ലീഹായുടെ കബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം. ബസലിക്കയുടെ അടിയി‌ലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സഞ്ചാരികൾക്ക് ഇവിടേക്ക് സന്ദർശിക്കാനാവും.

Photo Courtesy: Mathen Payyappilly Palakkappilly (User:Achayan)

അൾത്താര

അൾത്താര

ചെന്നൈയിലെ സാൻ തോം ബസിലിക്കയുടെ പ്രധാന അൾത്താര. ഗോഥിക് ശൈലിയിൽ വളരെ മനോഹരമായിട്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്.

Photo Courtesy: Arulraja

മേരി

മേരി

സാ‌ൻ തോം ‌പള്ളിയിലെ മദർ മേരിയുടെ ചുവർ ചിത്രം

Photo Courtesy: Arulraja

യേശു ക്രിസ്തു

യേശു ക്രിസ്തു

ചെന്നൈ സാ‌ൻ തോം ‌പള്ളിയിലെ അൾത്താരയിൽ സ്ഥാപിച്ചിട്ടുള്ള യേശുക്രിസ്തു‌വിന്റെ പ്രതിമ.
Photo Courtesy: Arulraja

ജാലകം

ജാലകം

ചെന്നൈ സാ‌ൻ തോം ‌പള്ളിയിലെ ചിത്ര പണികൾ ചെയ്ത ജനൽ ചില്ലുകൾ
Photo Courtesy: Arulraja

ഗ്രോട്ടോ

ഗ്രോട്ടോ

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിക്ക് മുന്നിലെ മാതാവിന്റെ ഗ്രോട്ടോ
Photo Courtesy: Aravind Sivaraj

സായാഹ്ന കാഴ്ച

സായാഹ്ന കാഴ്ച

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിയുടെ സായാഹ്ന കാഴ്ച

Photo Courtesy: RodrigoFonseca

പഴയ ചിത്രം

പഴയ ചിത്രം

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിയുടെ പഴയ കാല ചിത്രം. 1905ൽ ‌പകർത്തിയതാണ് ഈ ചിത്രം.
Photo Courtesy: India Illustrated

പഴയ അൾത്താര

പഴയ അൾത്താര

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിയുടെ പഴയ അൾത്താര
Photo Courtesy: Prince Roy from Taipei

പുതിയ അൾത്താര

പുതിയ അൾത്താര

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിയുടെ പുതിയ അൾത്താര
Photo Courtesy: PlaneMad.

ഉൾവശം

ഉൾവശം

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻതോം ‌പള്ളിയുടെ ഉൾവശം
Photo Courtesy: Joe Ravi

ആമ്പ‌ൽപൊയ്ക

ആമ്പ‌ൽപൊയ്ക

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിക്ക് മുന്നിലെ ആമ്പ‌ൽപൊയ്ക
Photo Courtesy: Aravind Sivaraj

പുറംകാഴ്ച

പുറംകാഴ്ച

ചെന്നൈ മൈലാപ്പൂരിലെ സാ‌ൻ തോം ‌പള്ളിയുടെ പുറത്ത് നിന്നുള്ള കാഴ്ച
Photo Courtesy: Indyblue

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: chennai churches tamil nadu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+