അതിസുന്ദരമായ നഗരത്തിന്റെ പ്രാന്തപ്രദേശം... അവിടുത്തെ മനോഹരവും ശാന്തസുന്ദരവുമായ റസിഡന്‍ഷ്യന്‍ ഏരിയ... നിറയെ വീടുകള്‍.. ഓരോ വീടുകള്‍ക്കും കാറുകളും അത് സൂക്ഷിക്കുവാനുള്ള ഗരേജുകളും... ഏത് നാട്ടില്‍ ചെന്നാലും കാണുവാന്‍ സാധിക്കുന്ന ഒരു കാഴ്ച മാത്രമാണിത്. എന്നാല്‍ കാറുകള്‍ക്ക് പകരം പ്രദേശത്തെ നൂറിലധികം വീടുകളിലും വിമാനമാണെങ്കിലോ... ഒപ്പം ഓരോ വീട്ടിലും വിമാനങ്ങള്‍ നിര്‍ത്തിയിടുവാനുള്ള ഹാംഗറുകളും!! ഇങ്ങനെ ഒരിടമുണ്ട്. അമേരിക്കയിലെ കാലിഫോര്‍ണിയയിലെ കാമറോണ്‍ പാര്‍ക്ക്! എല്ലാ വീട്ടുകാര്‍ക്കും സ്വന്തമായി എയ്റോപ്ലെയിനുള്ള ഈ നാടിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.
എയർപാർക്ക്
ലോകത്ത് 630-ലധികം റെസിഡൻഷ്യൽ എയർപാർക്കുകൾ ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു, അതിൽ 610-ലധികം എയർപാർക്കുകൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമാണുള്ളത്. അമേരിക്കയിലെ എയർപാർക്ക് ചരിത്രം രണ്ടാം ലോകമഹായുദ്ധവുമായി ബന്ധപ്പെട്ടു കിടക്കുന്നു. യുദ്ധത്തിനു ശേഷം രാജ്യത്ത് നിരവധി എയര്‍ഫീല്‍ഡുകള്‍ തുടര്‍ന്നുപോയിരുന്നു. പൈലറ്റുമാരുടെ എണ്ണത്തിലും ഗണ്യമായ വര്‍ധനവും ഉണ്ടായിരുന്നു. 1939-ൽ 34,000 ഉണ്ടായിരുന്ന പൈലറ്റുമാരുടെ എണ്ണം 1946 ആയപ്പോഴേക്കും 400,000 ആയി ഉയർന്നു. ഇതോടെ സിവിൽ ഏവിയേഷൻ അതോറിറ്റി രാജ്യത്തുടനീളം റെസിഡൻഷ്യൽ എയർഫീൽഡുകൾ നിർമ്മിക്കാൻ നിർദ്ദേശം നല്കി. വ്യോമയാനവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടിരുന്ന ആളുകളെ കൂട്ടിയാണ് ഈ കമ്യൂണിറ്റികള്‍ ഒരുക്കിയത്. അത്തരത്തിലൊന്നാണ് കാമറൂൺ എയർപാർക്ക്. കാലിഫോര്‍ണിയയിലെ തന്നെ ഫ്രെസ്‌നോയിലുള്ള സിയറ സ്കൈ പാർക്ക് ആണ് രാജ്യത്തെ ആദ്യത്തെ എയർപാർക്ക്. 1946 ല്‍ ആയിരുന്നു ഇത് സ്ഥാപിതമായത്.
PC:Pascal Meier
1963 ല്‍
കാറിനു പകരം വിമാനം
തീര്‍ത്തും സാധാരണം
വീതിയേറിയ വഴികള്‍
പേരും അടയാളങ്ങളും
മാത്രമല്ല, വിമാനം റോഡിലൂടെ പോകുന്നതിനാല്‍ ഇവിടുത്തെ സൈന്‍ ബോര്‍ഡുകളും ലെറ്റര്‍ ബോക്സുകളുമെല്ലാം സാധാരണയില്‍ നിന്നും വളരെ താഴെയാണ് സ്ഥാപിച്ചിരിക്കുന്നത്. മൂന്നടിയില്‍ താഴെ മാത്രമാണ് ഇവയുടെ ഉയരം. വിമാനത്തിന്‍റെ ചിറകുകളില്‍ തട്ടി തകരാതിരിക്കുവാനാണ് ഈ മുന്‍കരുതല്‍.



Click it and Unblock the Notifications












