വാലന്‍റൈൻസ് ദിനം ഇതാ ഇങ്ങെത്തിക്കഴിഞ്ഞു. അവസാന വട്ട പ്ലാനുകളും യാത്രകളും ഒക്കെയാണ് പ്രണയിതാക്കളുടെ മനസ്സിൽ. എന്തായാലും വാലന്‍റൈൻ ദിനത്തിൽ ഒരുമിച്ച് ഒരു യാത്രയില്ലെങ്കിൽ ആഘോഷങ്ങൾ അപൂര്‍ണ്ണമാണ്. എന്നെന്നും ഓർത്തിരിക്കുന്ന, അതിമനോഹരമായ ഒരു യാത്ര പോയാലോ. വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് തന്നെയാവട്ടെ ഈ വാലന്‍റൈൻസ് ദിന യാത്ര.
ഐആർസിടിസിയാണ് കൊച്ചിയിൽ നിന്ന് അസാം, മേഘാലയ ഉൾപ്പെടെയുള്ള, ഭൂമിയിലെ സ്വർഗ്ഗമെന്ന് കണ്ണൂപൂട്ടി വിളിക്കാൻ സാധിക്കുന്ന അതിമനോഹരമായ ഇടങ്ങളിലേക്ക് യാത്രകൾ പ്ലാന് ചെയ്തിരിക്കുന്നത്. പങ്കാളിക്കൊപ്പം ഈ പ്രണയദിനം ആഘോഷിക്കുവാൻ ഇതിനോളം മികച്ച യാത്രകൾ കാണില്ല.

ഫെബ്രുവരി 13 ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് ഗുവാഹത്തി, കാസിരംഗ, ഷില്ലോങ്, മൗലിനോങ് തുടങ്ങിയ സ്ഥലങ്ങൾ കണ്ടുവരുന്ന ആറ് രാത്രിയും ഏഴ് പകലും നീണ്ടു നിൽക്കുന്ന പാക്കേജാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. യാത്രയെക്കുറിച്ചും ഓരോ ദിവസത്തെയും സന്ദർശന സ്ഥലങ്ങള്, പ്ലാനുകൾ തുടങ്ങിയവ വിശദമായി അറിയാം.
കൊച്ചിയിൽ നിന്ന് വ്യാഴാഴ്ച പാവിലെ 6.50 ന് പുറപ്പടുന്ന യാത്ര ഉച്ചയ്ക്ക് 1.45 ന് ഗുവാഹത്തിൽ എത്തും. അന്ന് ഗുവാഹത്തിയിൽ താമസിക്കും. രണ്ടാം ദിവസം, അതായ്, വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14 ന് രാവിലെ കാമാഖ്യ ക്ഷേത്രത്തിൽ ദര്‍ശനം നടത്തും. അവിടുന്ന് ഷില്ലോങ്ങിലേക്ക് യാത്ര പോകും. ഈ റൂട്ടിൽ ഉമിയം തടാകവും സന്ദർശിക്കും, രാത്രി താമസം ഷില്ലോങ്ങിൽ.
മൂന്നാം ദിവസം മഴയുടെ നാടായ ചിറാപുഞ്ചി കാണാനാണ് പോകുന്നത്. ഇന്ത്യയിലെ ഏറ്റവും നനവാർന്ന ഇടങ്ങളിലൊന്നായ ചിറാപുഞ്ചി അതിന്റെ മഴയ്ക്കാണ് പേരുകേട്ടിരിക്കുന്നത്. ഷില്ലോങ് പീക്ക്, എലിഫൻ്റ വെള്ളച്ചാട്ടം, ദുവാൻ സിംഗ് സിയെം വ്യൂ പോയിൻ്റ്, നോഹ്കലികായ് വെള്ളച്ചാട്ടം, മൗസ്മൈ ഗുഹകൾ, സെവൻ സിസ്റ്റർ വെള്ളച്ചാട്ടം എന്നിവിടങ്ങൾ കാണും. അന്ന് രാത്രി താമസം ഷില്ലോങ്ങിൽ.
നാലാം ദിവസം ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മൗലിനോങ് കാണാനാണ് പോകുന്നത്. ലിവിംഗ് റൂട്ട് ബ്രിഡ്ജ്, ഡാവ്കി തടാകം എന്നിവിടങ്ങളും ണ്ട് വൈകിട്ടതോടെ ഷില്ലോങ്ങിന് മടങ്ങും. പിറ്റേന്ന് കാസിരംഗ ദേശീയോദ്യാനം കാണാൻ പോകും, ഷില്ലോങ്ങില് നിന്ന് 6-7 മണിക്കൂർ യാത്രയുണ്ട്. അത്താഴവും രാത്രി താമസവും കാസിരംഗയിൽ. പിറ്റേന്ന് രാവിലെ എലിഫന്‍റ് സഫാരി അല്ലെങ്കിൽ ജീപ്പ് സഫാരി ചെയ്യാം. ഇത് സ്വന്തം ചെലവിലാണ് ചെയ്യേണ്ടത്. പിന്നീട് ചെക്ക് ഔട്ട് ചെയ്ത് ഗുവാഹത്തിയിലേക്ക് പോകും.
പിറ്റേന്ന് 19 ന് രാവിലെ ഗുവാഹത്തിയിൽ നിന്നും കൊച്ചിയിലേക്ക് മടങ്ങും. ഉച്ചയ്ക്ക് 12.00 മണിക്കാണ് ഗുവാഹത്തി- കൊച്ചി വിമാനം. ഇത് രാത്രി 10.10 ന് കൊച്ചിയിൽ എത്തും.
കൊച്ചി- അസം- മേഘാലയ ടിക്കറ്റ് നിരക്ക്
എയർ ഇന്ത്യ എക്സ്പ്രസില്‍ കൊച്ചി- ഗുവാത്തി- കൊച്ചി യാത്ര, രാത്രി താമസം, എസി ബസില്‍ സൈറ്റ് സീയിങ്, ആറ് ബ്രേക്ക് ഫാസ്റ്റും ആറ് ഡിന്നറും ട്രാവൽ ഇൻഷുറൻസ് എന്നിവ ഉൾപ്പെടെ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 48850 രൂപ, ഡബിൾ ഷെയറിങ്ങില് ഒരാൾക്ക് 51750 രൂപ, സിംഗിൾ ഒക്യൂപൻസിക്ക് 68450 രൂപാ എന്നിങ്ങനെയാണ് നിരക്ക്. ആകെ 29 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്,
വിവരങ്ങൾക്കും ബുക്കിങ്ങിനും എറണാകുളം - 8287932024, 8287932082 കോഴിക്കോട് -8287932098 തിരുവനന്തപുരം - 8287932095 , 8287932042
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













