ദക്ഷിണ റെയിൽവേയുടെ ഏറ്റവും ഉപകാരപ്രദമായ സര്‍വീസുകളിലൊന്നാണ് ആലപ്പുഴയെയും കണ്ണൂരിനെയും ബന്ധിപ്പിച്ച് ഓടുന്ന ആലപ്പുഴ -കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസ് ട്രെയിൻ (Alappuzha-Kannur Executive Express 16307/16308). കണ്ണൂരിൽ നിന്നും അതിരാവിലെ പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട്, തൃശൂർ, എറണാകുളം തുടങ്ങിയ ഇടങ്ങളിലേക്ക് പോകണ്ടുന്നവർക്ക് ഏറ്റവും പ്രയോജനകരമായ ട്രെയിനാണ്.
ആഴ്ചയിൽ ഏഴു ദിവസവും സർവീസ് നടത്തുന്ന കണ്ണൂർ - ആലപ്പുഴ എക്‌സിക്യുട്ടീവ് എക്‌സ്‌പ്രസിന് 20 കോച്ചുകളാണുള്ളത്. 2 എസി ചെയർ കാർ, 2 സെക്കൻഡ് സിറ്റിംഗ് എന്നിവയ്ക്കു പുറമേ 14 ജനറൽ അൺ റിസർവ്ഡ് കോച്ചുകളും 2 സീറ്റിംഗ് കം ലഗേജ് റേക്കുകളും ഇതിനുണ്ട്. ദിവസവും നൂറുകണക്കിന് സഞ്ചാരികളെ ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഈ സര്‍വീസ് മലബാർ മേഖലയിലേക്കും തിരികെയുമുള്ള യാത്രകൾക്ക് യോജിച്ച സർവീസാണ്.

ദിവസവും രാവിലെ 5.10ന് കണ്ണൂരിൽ നിന്നാരംഭിക്കുന്ന ട്രെയിൻ 08 മണിക്കൂർ 10 മിനിറ്റ് സഞ്ചരിച്ച് ഉച്ചയ്ക്ക് 1.20ന് ആലപ്പുഴയിൽ എത്തിച്ചേരും. സെക്കൻഡ് സിറ്റിങ്ങിൽ 135 രൂപയും എസി ചെയർ കാറിൽ 485 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 339 കിലോമീറ്ററാണ് ട്രെയിൻ സഞ്ചരിക്കുന്ന ദൂരം. ഈ യാത്രയിൽ 27 സ്റ്റോപ്പുകളിൽ നിർത്തുകയും ചെയ്യുന്നു. ഏറെക്കുറെ സമയം പാലിക്കുന്ന ട്രെയിനുകളിലൊന്നും കൂടിയാണിത്.
എറണാകുളം ജംങ്ഷനിൽ 5 മിനിറ്റ്, ഷൊർണൂർ ജംങ്ഷൻ, കോഴിക്കോട് എന്നിവിടങ്ങളിൽ 3 മിനിറ്റ് നേരവും
ആലുവ, തൃശൂർ,സ്റ്റേഷനുകളിൽ 2 മിനിറ്റ് നേരവും നിർത്തിയിടും. ബാക്കി സ്റ്റേഷനുകളിൽ 1 മിനിറ്റ് സമയമാണ് നിർത്തിയിടുന്ന സമയം.
കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ് 16308 സമയം
കണ്ണൂർ -5.10 am
തലശ്ശേരി- 5.29 am
മാഹി -5.38 am
വടകര-5.49 am
പയ്യോളി 5.56 am
കൊയിലാണ്ടി 6.09 am
കോഴിക്കോട് 6.37 am
ഫറോഖ് 6.54 am
വെള്ളികുന്ന് 7.02 am
താനൂർ 7.22 am
തിരുനാവായ- 7.44 am
കുറ്റിപ്പുറം 7.54 am
പട്ടാമ്പി- 8.09 am
ഷൊർണൂർ- 8.40 am
വടക്കാഞ്ചേരി- 9.14 am
തൃശൂർ 9.33 am
പുതുക്കാട് 9.50 am
ഇരിഞ്ഞാലക്കുട- 10.01 am
ചാലക്കുടി 10.7 am
അങ്കമാലി- 10. 23 am
ആലുവ- 10.36 am
എറണാകുളം ടൗണ്‍- 11.03 am
എറണാകുളം ജംങ്ഷൻ 11.20 am
തുറവൂർ 11.49 am
ചേർത്തല- 12.01 pm
ആലപ്പുഴ- 1.20 pm എന്നിങ്ങനെയാണ് എത്തിച്ചേരുന്ന സമയം.

ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് 16307 സമയം
ഉച്ചകഴിഞ്ഞ് 2.50ന് ആലപ്പുഴയിൽ നിന്നും എടുക്കുന്ന ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307) രാത്രി 11.10ന് കണ്ണൂരിലെത്തും. 8 മണിക്കൂർ 20 മിനിറ്റാണ് യാത്രാ സമയം
ആലപ്പുഴ 2.50 pm
ചേർത്തല- 3.09 pm
തുറവൂർ- 3.19 pm
എറണാകുളം ജംങ്ഷൻ- 3.50 pm
എറണാകുളം ടൗൺ- 4.02 pm
ആലുവ- 4.24 pm
അങ്കമാലി- 4.35 pm
ചാലക്കുടി- 4.48 pm
ഇരിഞ്ഞാലക്കുട- 4.56 pm
പുതുക്കാട്- 5.08 pm
തൃശൂർ- 5.38 pm
വടക്കാഞ്ചേരി- 6.04 pm
ഷൊര്‍ണൂർ- 7.12
പട്ടാമ്പി- 7.29 pm
കുറ്റിപ്പുറം- 7.49 pm
തിരുനാവായ- 7.59 pm
തിരൂര്‍-8.09 pm
താനൂര്‍- 8.17 pm
പരപ്പനങ്ങാടി-8.25 pm
ഫറൂഖ്- 8.44 pm
കോഴിക്കോട്- 9.07 pm
കൊയിലാണ്ടി- 9.29 pm
പയ്യോളി -9.42 pm
വടകര-9.54 pm
മാഹി- 10.07 pm
തലശ്ശേരി- 10.19 pm
കണ്ണൂർ -11.10 pm.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












