Search
  • Follow NativePlanet
Share
» »തിരുവനന്തപുരം മുതൽ കാശ്മീർ വരെ 12 ദിവസത്തെ യാത്ര; അതും വെറും തുച്ഛമായ തുകയ്ക്ക്, വമ്പൻ ഓഫർ

തിരുവനന്തപുരം മുതൽ കാശ്മീർ വരെ 12 ദിവസത്തെ യാത്ര; അതും വെറും തുച്ഛമായ തുകയ്ക്ക്, വമ്പൻ ഓഫർ

രാജ്യം കറങ്ങിയൊരു യാത്ര.. ഡൽഹിയും ആഗ്രയും പഞ്ചാബും കാശ്മീരും കണ്ട്, അവിടുത്തെ വൈവിധ്യങ്ങൾ ആസ്വദിച്ച്, രുചികൾ പരീക്ഷിച്ച് ഒരു സഞ്ചാരം, അപൂർവ്വ വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടരുന്ന ക്ഷേത്രങ്ങളിലെ ദർശനം. ഏതൊരു സഞ്ചാരിയും ആഗ്രഹിക്കുന്ന 'ചെറിയ' കാര്യങ്ങൾ. ഒരാഗ്രഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ടെങ്കിൽ അത് പൂർത്തിയാക്കുവാനൊരു സുവർണ്ണാവസരം വന്നിരിക്കുകയാണ്.

ഇതാ കേട്ടു കൊതിച്ച, കേരളത്തിൽ നിന്ന് കാശ്മീർ വരെ പോയി, പടങ്ങളിൽ കൺനിറയെ കണ്ട ഇടങ്ങളൊക്കെ നേരിട്ടു പോയിക്കാണാനാഗ്രഹിക്കുന്നവർക്കായി ഐആർസിടിസി ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിനിൽ ഒരു യാത്ര സംഘടിപ്പിക്കുകയാണ്, മാ വൈഷ്ണോ ദേവി ദർശൻ യാത്ര- അതും നമ്മുടെ കൊച്ചുവേളിയിൽ നിന്ന്. ഹൈദരാബാദും ആഗ്രയും മഥുരയും അമൃത്സറും കത്രയും ഡല്‍ഹിയും സന്ദർശിക്കുന്ന ഈ യാത്ര കുറഞ്ഞ ചെലവിൽ ഒരു ഭാരതയാത്ര ചെയ്യുവാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച അവസരമാണ്.

IRCT Maa Vaishno Devi Darshan Yatra

മാ വൈഷ്ണോ ദേവി ദർശൻ യാത്ര

ഈ ജീവിതകാലത്ത് നിര്‍ബന്ധമായും സന്ദർശിക്കേണ്ട പൈതൃക, ചരിത്ര സ്ഥാനങ്ങളിലേക്കും ക്ഷേത്രങ്ങളിലേക്കും ഐആര്‍സിടിസി നടത്തുന്ന യാത്രയാണ് മാ വൈഷ്ണോ ദേവി ദർശൻ യാത്ര. 11 രാത്രിയും 12 പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ രാജ്യത്തെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും പൈതൃക സ്ഥലങ്ങളും ചരിത്രയിടങ്ങളും കാണാം. വ്യത്യസ്ത ടിക്കറ്റ് നിരക്കുകളിൽ ചെലവ് കുറഞ്ഞ യാത്രയാണ് ഇതിന്റെ പ്രത്യേകത.

സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങളും കാഴ്ചകളും

  • ഹൈദരാബാദ് - ചാർമിനാർ, ഗോൽക്കൊണ്ട കോട്ട, സമത്വ പ്രതിമ (രാമാനുജർ പ്രതിമ)
  • ആഗ്ര - താജ്മഹൽ
  • മഥുര - ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം
  • അമൃത്സർ - വാഗാ അതിർത്തി, സുവർണ്ണ ക്ഷേത്രം.
  • കത്ര - ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം
  • ന്യൂഡൽഹി - കുത്തബ് മിനാർ, ചെങ്കോട്ട, ഇന്ദിര മെമ്മോറിയൽ, ഇന്ത്യാ ഗേറ്റ്, ലോട്ടസ് ടെമ്പിൾ, അക്ഷർധാം.
Shri Mata Vaishno Devi Shrine Katra, Kashmir

PC:Raju hardoi/ Wikipedia

കൊച്ചുവേയിൽ നിന്നാരംഭിച്ച് ഹൈദരാബാദ് - ആഗ്ര - മഥുര - മാതാ വൈഷ്ണോ ദേവി കത്ര - അമൃത്സർ - ഡൽഹി എന്നിവിടങ്ങളിൽ സഞ്ചരിച്ച് തിരികെ കൊച്ചുവേളിയിലെത്തുന്ന ക്രമത്തിലാണ് ജൂലെ 1 മുതൽ 12 വരെ ഈ യാത്ര ക്രമീകരിച്ചിട്ടുള്ളത്.

യാത്രയുടെ മൂന്നാം ദിവസം ഹൈദരാബാദിലെ ചാർമിനാർ, ഗോൽകോണ്ട കോട്ട സ്റ്റാച്യൂ ഓഫ് ഇക്വാലിറ്റി, അഞ്ചാം ദിവസം ആഗ്ര, താജ്മഹൽ, ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം, ആറാം ദിവസം ശ്രീ മാതാ വൈഷ്ണോ ദേവി ക്ഷേത്രം, എട്ടാം ദിവസം വാഗാ അതിർത്തി, അമൃത്സർ, സുവർണ്ണ ക്ഷേത്രം, ഒൻപതാം ദിവസം ഡല്‍ഹി, കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, ചെങ്കോട്ട, ഇന്ദിരാ മ്യൂസിയം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും. പത്താം ദിവസം അക്ഷർധാം ക്ഷേത്രം, ലോട്ടസ് ക്ഷേത്രം എന്നിവ സന്ദർശിച്ച് കൊച്ചുവേളിയിലേക്ക് യാത്ര തിരിക്കും.

മാ വൈഷ്ണോ ദേവി ക്ഷേത്രം ദർശനിക്കാൻ യാത്രക്കാർ സ്വയം ബുക്കിങ് നടത്തേണ്ടതാണ്.

Red Fort Delhi

കൊച്ചുവേളി (KCVL) - നാഗർകോവിൽ (NCJ) -തിരുനെൽവേലി (TEN) - വിരുദുനഗർ (VPT) - മധുര (MDU) - ഡിണ്ടിഗൽ (DG) - ട്രിച്ചി (TPJ) - ചിദംബരം (CDM) - വില്ലുപുരം (VM) - ചെങ്കൽപട്ട് (CGL) - താംബരം (TBM) - ചെന്നൈ എഗ്മോർ (MS) - ചെന്നൈ എഗ്മോർ (എംഎസ്) എന്നീ സ്റ്റേഷനുകളിൽ നിന്ന് യാത്രയിൽ കയറുവാനും ഇറങ്ങുവാനും കഴിയും.

വൈഷ്ണോ ദേവി ദർശൻ യാത്ര ടിക്കറ്റ് നിരക്ക്, സീറ്റ്

ഈ ഭാരത് ഗൗരവ് സ്പെഷ്യൽ ടൂറിസ്റ്റ് ട്രെയിൻ യാത്രയിൽ ആകെ 768 സീറ്റുകളാണ് ലഭ്യമായിട്ടുള്ളത്. ഇതിൽ 560 സീറ്റുകൾ എക്കണോമി ക്ലാസിസും 208 സീറ്റുകൾ കംഫർട്ട് ക്ലാസിലുമാണ് ഉള്ളത്. എക്കണോമി ക്ലാസിൽ സ്ലീപ്പര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 22,350 /- രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 21,010 /- രൂപയുമാണ് നിരക്ക്. കംഫോർട്ട് ക്ലാസിൽ 3 എസിയിൽ 40,380 /- രൂപയും 5-11 പ്രായത്തിലുള്ള കുട്ടിക്ക് 38,490 /- രൂപയുമാണ് നിരക്ക്. എക്കണോമി ക്ലാസില്‍ 22,350 രൂപയ്ക്ക് രാജ്യത്തെ പ്രധാന ഇടങ്ങളെല്ലാം തന്നെ സന്ദർശിക്കുവാൻ സാധിക്കും എന്നതാണ് ഈ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത.

ട്രെയിന്‍ യാത്ര, യാത്രയിലെ താമസം, മൂന്നു നേരം വെജിറ്റേറിയൻ ഭക്ഷണം, ടൂർ എസ്കോർട്ട് സൗകര്യം, ട്രെയിനിലെ സെക്യൂരിറ്റി, ഐആർസിടിസി ടൂർ മാനേജർമാര്‍ തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടുണ്ട്. വിവിധ ഇടങ്ങളിലേക്കുള്ള പ്രവേശന നിരക്ക്, റൂം സർവീസുകൾ, മുൻകൂട്ടി തീരുമാനിച്ച മെനുവിന് പുറത്തുള്ള ഭക്ഷണങ്ങൾ തുടങ്ങിയ പാക്കേജിൽ ഉൾപ്പെടുന്നതല്ല.

Golden Temple Amritsar, Punjab

യാത്രയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ചെന്നൈയിലെ ഐആർസിടിസി സൗത്ത് സോൺ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ- 044-28363726/27
Mob.: 9003140682 / 8287931964
ബുക്കിങ് ലിങ്ക്- ഇവിടെ ക്ലിക്ക് ചെയ്യുക

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+