Search
  • Follow NativePlanet
Share
» »ട്രെയിനിൽ നേപ്പാളിലേക്ക്,ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ 10 ദിവസ യാത്രയുമായി ഐആർസിടിസി

ട്രെയിനിൽ നേപ്പാളിലേക്ക്,ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ 10 ദിവസ യാത്രയുമായി ഐആർസിടിസി

സഞ്ചാരികള്‍ക്കും തീർത്ഥാടകർക്കും എന്നും വ്യത്യസ്ത നല്കുന്ന പാക്കേജുകളാണ് ഐആർസിടിസിയുടെ പ്രത്യേകത. ചുരുങ്ങിയ ചിലവിൽ യാത്രാ മോഹങ്ങൾ സഫലീകരിക്കും എന്നതിനാൽ ഒരുപാട് ആളുകൾ ഐആർസിടിസി പാക്കേജുകളെ ആശ്രയിക്കുകയും ചെയ്യുന്നു. മുൻവർഷങ്ങളിൽ സംഘടിപ്പിച്ചതുപോലെ ഇത്തവണയും ഐആർസിടിസി ഭാരത് നേപ്പാൾ അസ്ത യാത്ര സംഘടിപ്പിക്കുന്നു. വിശദമായി വായിക്കാം

ഭാരത്-നേപ്പാൾ അസ്ത യാത്ര

ഭാരത്-നേപ്പാൾ അസ്ത യാത്ര

മാർച്ച് 30ന് ഈ വർഷത്തെ രാം നവമി ആഘോഷങ്ങളുടെ ഭാഗമായി ഐആർസിടിസി സംഘടിപ്പിക്കുന്ന ഭാരത്-നേപ്പാൾ അസ്ത യാത്ര ഇന്ത്യയിലെയും നേപ്പാളിലെയും ഏറ്റവും പ്രധാനപ്പെട്ട നാല് സ്ഥാനങ്ങള്‍ സന്ദർശിച്ചു കടന്നുപോകുന്ന യാത്രയാണ്. ദേഖോ അപ്നാ ദേശ് പദ്ധതിയുടെ ഭാഗമായി നടത്തുന്ന യാത്ര ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിൽ ആണ് പോകുന്നത്.

രാജ്യത്ത് അയോധ്യ, വാരണാസി പ്രയാഗ്രാജ്, എന്നീ സ്ഥലങ്ങളും നേപ്പാളിൽ കാഠ്മണ്ഡുവിലെ പശുപതിനാഥ ക്ഷേത്രവും ആണ് യാത്രയിൽ കാണുന്നത്. 9 രാത്രിയും പത്ത് പകലുമാണ് ഭാരത്-നേപ്പാൾ അസ്ത യാത്ര നീണ്ടുനിൽക്കുന്നത്.

PC:Raimond Klavins/Unsplash

തീർത്ഥാടന യാത്ര

തീർത്ഥാടന യാത്ര

അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രം, ഹനുമാൻ ഗർഹി, സരയുഘട്ട്, നന്ദിഗ്രാം എന്നിവിടങ്ങളും കാഠ്മണ്ഡുവിൽ പ്രസിദ്ധമായ പശുപതിനാഥ ക്ഷേത്രം, ദർബാർ സ്ക്വയർ, സ്വയംഭൂനാഥ് സ്തൂപം എന്നിവിടങ്ങളും തിരിച്ച് വാരണാസിയില്‌ വന്ന് തുളസി മാനസ് ക്ഷേത്രം, സങ്കടമോചൻ ക്ഷേത്രം, കാശി വിശ്വനാഥ ഇടനാഴിയും ക്ഷേത്രവും , വാരണാസി ഘാട്ടിലെ ഗംഗാ ആരതി, തുടര്‍ന്ന്
പ്രയാഗ്‌രാജിൽ ഗംഗ - യമുനാ സംഗമം, ഹനുമാൻ ക്ഷേത്രം എന്നിവിടങ്ങളുമാണ് സന്ദർശിക്കുന്നത്. വളരെ കുറഞ്ഞ ചിലവില്‍ ഇന്ത്യയിലെയും നേപ്പാളിലെയും ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുവാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഈ പാക്കേജ് പ്രയോജനപ്പെടുത്താം.

PC:Tasbirkarma

യാത്രാ തിയതിയും ബോർഡിങ്ങും

യാത്രാ തിയതിയും ബോർഡിങ്ങും

മാർച്ച് 31ന് ജലന്ധർ സിറ്റിയിൽ നിന്നും ആരംഭിക്കുന്ന യാത്രയിൽ ലുധിയാന ,ചണ്ഡീഗഡ്,അംബാല,കുരുക്ഷേത്ര,പാനിപ്പത്ത്,ഡൽഹി ,ഗാസിയാബാദ്, അലിഗഡ്, തുണ്ടല, ഇറ്റാവ,കാൺപൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും യാത്രയിൽ കയറുവാനും യാത്ര കഴിഞ്ഞ് ഇറങ്ങുവാനും സാധിക്കും. കേരളത്തിൽ നിന്നു പോകുന്നവർക്ക് ഡൽഹി ഡൽഹി സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്നും കയറാം

PC:Sanjay Hona/Unsplash

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

സ്റ്റാൻഡേർഡ്, സുപ്പീരിയർ എന്നീ രണ്ടു ക്ലാസുകളാണ് യാത്രക്കാർക്കായി ഉള്ളത്.
സുപ്പീരിയർ ക്ലാസിൽ സിംഗിള്‍ ഒക്യുപന്‍സിയ്ക്ക് 41090 രൂപയും ഡബിള്‍/ട്രിപ്പിൾ ഷെയറിന് 31610 രൂപയും
5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 28450 രൂപയുമാണ് നിരക്ക്. സ്റ്റാൻഡേർഡ് ക്ലാസിൽ സിംഗിള്‍ ഒക്യുപന്‍സിയ്ക്ക് 36160 രൂപയും ഡബിള്‍/ട്രിപ്പിൾ ഷെയറിന് 27815 രൂപയും
5-11 പ്രായത്തിലുള്ള കുട്ടികൾക്ക്25035 രൂപയും വരും.

PC:ADITYA PRAKASH/Unsplash

താമസവും ഭക്ഷണവും

താമസവും ഭക്ഷണവും

തേഡ് എസി ക്ലാസില്‌ ഭാരത് ഗൗരവ് സ്പെഷ്യല്‍ ടൂറിസ്റ്റ് ട്രെയിനാണ് യാത്ര. സ്റ്റാൻഡേർഡ്, സുപ്പീരിയർ എന്നീ രണ്ടു ക്ലാസുകളിലായി മുന്നൂർ പേര് വീതം ആകെ 600 പേർക്കാണ് യാത്രയിൽ പങ്കെടുക്കുവാൻ അവസരമുള്ളത്. യാത്രയിൽ വെജിറ്റേറിയൻ ഭക്ഷണം, രാത്രി താമസം, ഒരിടത്തു നിന്നും മറ്റൊരിടത്തേക്കുള്ള നോൺ എസി ബസ് യാത്രകൾ, ട്രാവൽ ഇൻഷുറൻസ് തുടങ്ങിയവ ടിക്കറ്റ് നിരക്കിൽ ഉൾപ്പെട്ടിട്ടുണ്ട്.
മാർച്ച് 31ന് ആരംഭിക്കുന്ന യാത്ര മാർച്ച് 9ന് മടങ്ങിയെത്തും.
PC:Raimond Klavins/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+