Search
  • Follow NativePlanet
Share
» »ആറു ദിവസത്തെ 'കുഞ്ഞു' നോർത്ത് ഈസ്റ്റ് യാത്ര, വേഗത്തിൽ കണ്ടു വരാൻ ഐആർസിടിസി പാക്കേജ്

ആറു ദിവസത്തെ 'കുഞ്ഞു' നോർത്ത് ഈസ്റ്റ് യാത്ര, വേഗത്തിൽ കണ്ടു വരാൻ ഐആർസിടിസി പാക്കേജ്

സഞ്ചാരികളെ വ്യത്യസ്തമായ കാഴ്ചകളിലൂടെ നയികക്കുന്ന ഐആർസിടിയുടെ വടക്കു കിഴക്കൻ എയർ ട്രാവൽ പാക്കേജിനെക്കുറിച്ച് വായിക്കാം

വടക്കു കിഴക്കൻ ഇന്ത്യ... യാത്രാമോഹികളെ ഓരോ തവണയും കൊതിപ്പിക്കുന്ന ഇടം. സ്വർഗ്ഗത്തിന്‍റെ ഒരു തുണ്ട് മുറിച്ചുവെച്ചതുപോലെ മനോഹരമായ സ്ഥലം. ഭംഗി ഇരട്ടിയാക്കുവാൻ പച്ചപ്പും മഞ്ഞും വെള്ളച്ചാട്ടങ്ങളും എല്ലാം വേറെയും... ഇതൊക്കെയുള്ളപ്പോൾ എങ്ങനെയാണ് വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് ഒരു യാത്ര പോകാതിരിക്കുന്നത്. നോർത്ത് ഈസ്റ്റ് ഇന്ത്യൻ യാത്ര എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ ഐആർസിടിസി ഒരു പാക്കേജ് പുറത്തിറക്കിയിട്ടുണ്ട്. സഞ്ചാരികളെ വ്യത്യസ്തമായ കാഴ്ചകളിലൂടെ നയികക്കുന്ന ഐആർസിടിയുടെ വടക്കു കിഴക്കൻ എയർ ട്രാവൽ പാക്കേജിനെക്കുറിച്ച് വായിക്കാം

വടക്കു കിഴക്ക് ഇന്ത്യ കാണാം ഐആർസിടിസിയ്ക്കൊപ്പം

വടക്കു കിഴക്ക് ഇന്ത്യ കാണാം ഐആർസിടിസിയ്ക്കൊപ്പം

വടക്കു കിഴക്കൻ ഇന്ത്യയിലേക്ക് ഈ ശൈത്യകാലത്ത് ഒരു യാത്ര സ്വപ്നം കാണുന്നവർക്ക് പ്രയോജനപ്പെടുത്തുവാൻ കഴിയുന്ന പാക്കേജാണ് ഐആർസിടിയുടെ നോർത്ത് ഈസ്റ്റ് എയർ ടൂർ. വടക്കു കിഴക്കൻ ഇന്ത്യയുടെ കാഴ്ചകൾക്കൊപ്പം സംസ്കാരവും പാരമ്പര്യവും കൂടി മനസ്സിലാക്കുവാൻ കഴിയുന്ന രീതിയിലുള്ള യാത്രയാണ് ഇത് .

PC: Sayli Satpute/Unsplash

യാത്രാ തിയതി

യാത്രാ തിയതി

ഡൽഹിയിൽ നിന്നും പുറപ്പെടുന്ന യാത്ര അഞ്ച് രാത്രിയും ആറ് പകലും ഉൾപ്പെടുന്നതാണ്. നിലവിൽ മൂന്നു തിയതികളാണ് ഐആർസിടിയുടെ നോർത്ത് ഈസ്റ്റ് എയർ ടൂറിനായി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആദ്യത്തേത് 2023 ഫെബ്രുവരി27നും രണ്ടാമത്തേത് മാർച്ച് 21നും മൂന്നുനാമത്മാതെ യാത്ര മാർച്ച് 28നും ആണ് പുറപ്പെടുന്നത്. ബാഗ്ദോഗ്ര, കലിംപോങ് ഗാംഗ്ടോക്ക്, ഡാർജലിങ് തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

PC: Joy Amed/Unsplash

ഒന്നാം ദിവസം

ഒന്നാം ദിവസം

ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചേരുന്നതോടു കൂടി യാത്ര ആരംഭിക്കും, ഡൽഹിയിൽ നിന്നും ബാഗ്ദോഗ്രയിലേക്ക് രാവിലെ 11.20 നാണ് വിമാനം പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.25ന് വിമാനം ബാഗ്ദോഗ്രയിലെത്തും. വിമാനമിറങ്ങിയ ഉടനെ കലിംപോങ്ങിലേക്കാണ് ആദ്യ യാത്ര. 85 കിലോമീറ്റർ ദൂരം ഏകദേശം മൂന്നു മണിക്കൂർ സമയമെടുക്കും എത്തിച്ചേരുവാൻ. ഈ ദിവസം യാത്രകളോ സൈറ്റ് സീയിങോ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. രാത്രി ഭക്ഷണവും താമസവും ഹോട്ടലിൽ.

PC: Boudhayan Bardhan/Unsplash

രണ്ടാം ദിവസം

രണ്ടാം ദിവസം

യാത്രയിലെ രണ്ടാമത്തെ ദിവസം രാവിലെ പ്രഭാതഭക്ഷണം കഴിഞ്ഞ് ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്യും. കലിംപോങ്ങിലെ പ്രാദേശിക കാഴ്ചകൾ കാണുവാനാണ് ഈ ദിവസത്തിന്റെ ആദ്യ പകുതി പ്രയോജനപ്പെടുത്തുന്നത്. പൈൻ വ്യൂ ഫ്ലവർ നഴ്സറി, ഗോൾഫ് കോഴ്സ്, ഡർബിൻ ധാരാ ഹിൽസ്, എന്നിവിടങ്ങൾ സന്ദർശിക്കും. ഉച്ച കഴിഞ്ഞ് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിലേക്ക് പോകും. കലിംപോങ്ങിൽ നിന്നും ഗാംഗ്ടോക്കിലേക്ക് (Kalimpong - Gangtok) 80 കിലോമീറ്റർ ദൂരമാണുള്ളത്. മൂന്നു മണിക്കൂറാണ് യാത്രാ സമയം. വൈകിട്ടെത്തി, ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് അന്ന് രാത്രി വിശ്രമം.

PC: Boudhayan Bardhan/Unsplash

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാം ദിവസം രാവിലെ തന്നെ യാത്രകൾ ആരംഭിക്കും. പ്രഭാതഭക്ഷണം കഴിച്ച് 7.30 ഓടു കൂടി ഹോട്ടലിൽ നിന്നിറങ്ങി സോംഗോ തടാകം സന്ദർശിക്കും. സമുദ്രനിരപ്പിൽ നിന്നും 12,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം, ബാബാ ഹർഭജൻ സിംങ് മെമ്മോറിയൽ എന്നിവിടങ്ങൾ സന്ദര്‍ശിക്കും. സോംഗോ തടാകം വിന്‍റർ സീസണിൽ പൂർണ്ണമായും തണുത്തുറയുന്ന തടാകം പ്രദേശവാസികൾ വിശുദ്ധമായാണ് കണക്കാക്കുന്നത്.

PC: Huzefa Bagwala/Unsplash

നാലാം ദിവസം

നാലാം ദിവസം

യാത്രയിലെ നാലാമത്തെ ദിവസം സിറ്റി ടൂറിനു വേണ്ടി മാറ്റിവെച്ചിരിക്കുകയാണ്. എൻചെയ് ആശ്രമം, ഹനുമാൻ ടോക്ക്,ഗണേഷ് ടോക്ക്, ടാഷി വ്യൂ പോയിന്റ്, പുഷ്പ പ്രദർശനം, തുടങ്ങിയ സ്ഥലങ്ങൾ കണ്ട ശേഷം ഡാർജലിങ്ങിലേക്ക് പോകും. കുന്നുകളുടെ റാണി എന്നറിയപ്പെടുന്ന ഡാർജലിങ്ങിൽ എത്തണമെങ്കിൽ ഗാംഗ്ടോക്കിൽ നിന്നും മൂന്നര മണിക്കൂർ യാത്രയുണ്ട്.119 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കുവാനുള്ളത്. ഡാർജലിങ് മാൾ, മാൾ റോഡ് തുടങ്ങിയ ഇടങ്ങൾ കാണാം. ഇവിടുത്തെ വ്യൂ പോയിന്റിൽ നിന്നുള്ള കാഴ്ച ഒരിക്കലും മിസ് ചെയ്യരുത്.

PC: Boudhayan Bardhan/Unsplash

അഞ്ചാം ദിവസം

അഞ്ചാം ദിവസം

ഡാർജലിങ്ങിലെ ലോക്കല്‍ സൈറ്റ് സീയിങ്ങിനായി ഈ ദിവസം മാറ്റിവെച്ചിരിക്കുന്നു. ഈ ദിവസം പുലർച്ചെ നാലു മണിക്കുണർന്ന് പ്രസിദ്ധമായ ടൈഗർ ഹില്ലിലേക്ക് യാത്ര പോകും. ലോകത്തിലെ മൂന്നാമത്തെ ഉയർന്ന കൊടുമുടിയായ കാഞ്ചൻജംഗയിലെ സൂര്യോദയം ഇവിടെ നിന്ന് ആസ്വദിക്കാം. തിരികെ വരുമ്പോൾ ഗൂം മൊണാസ്ട്രി, ബതാസിയാ ലൂപ്പ്, എന്നിവിടങ്ങളും കാണും. തിരികെ ഹോട്ടലിൽ വനന് പ്രഭാത ഭക്ഷണം കഴിച്ച ശേഷം ജാ്നീസ് ക്ഷേത്രം, സൂവോളജിക്കൽ പാർക്ക്, ഹിമാലയൻ മൗണ്ടെയ്നറിങ് ഇൻസ്റ്റിറ്റ്യൂട്ട്, ടിബറ്റൻ ഹാൻഡി ക്രാഫ്റ്റ് സെന്‍റർ തുടങ്ങിയ സ്ഥലങ്ങൾ കാണും. ഡാർജലിങ്ങിലെ ഹോട്ടലിൽ തന്നെയാണ് ഈ ദിവസവും രാത്രി താമസം.

PC: Boudhayan Bardhan/Unsplash

ആറാം ദിവസം

ആറാം ദിവസം

യാത്രയുടെ അവസാന ദിവസമായ ഈ ദിവസം കാഴ്ചകളൊന്നും കാണുന്നില്ല. പകരം രാലിലെ ഹോട്ടലിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് വിമാനത്താവളത്തിലേക്ക് പോകും. ഡാർജലിങ്ങിൽ നിന്നും 119 കിമീ അകലെയാണ് ബാഗ്ദോഗ്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. വിമാനം ഉച്ചയ്ക്ക് 1.30ന് പുറപ്പെട്ട് 4.05ന് ഡൽഹിയിലെത്തും.

PC: Arunava .jpg/Unsplash

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഐആർസിടിസിയുടെ മറ്റെല്ലാ യാത്രയും പോലെ തന്നെ നിങ്ങൾ തിരഞ്ഞെടുക്കുന്ന സൗകര്യങ്ങൾക്കനുസരിച്ചാണ് യാത്രാ ചിലവ്. കംഫർട്ട് നിലവാരത്തിലാണ് യാത്രയിലെ സൗകര്യങ്ങൾ ലഭ്യമാക്കുകക. താമസിക്കുന്ന ഹോട്ടലുകളും മികച്ച നിലവാരമുള്ളവയായിരിക്കും. സിംഗിൾ ഒക്യുപൻസിക്ക് 56,500/- രൂപയും ഡബിൾ ഒക്യുപ്‍സിക്ക് 41,950/-രൂപയും ട്രിപ്പിൾ ഒക്യുപൻസിക്ക് 39,700/- രൂപയുമാണ് നിരക്ക്. 5-11 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 34,990/- രൂപയും ബെഡ് ആവശ്യമില്ലാത്തവർക്ക് 34,990/- രൂപയും ബെഡ് ആവശ്യമില്ലാത്ത (2-4 പ്രായക്കാർക്ക്) .24,500/- രൂപയും ടിക്കറ്റ് നിരക്കിൽ ഈടാക്കും.

PC:Nils Nedel/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+