Search
  • Follow NativePlanet
Share
» »തിരുവനന്തപുരം മുതല്‍ ആലപ്പുഴയും മൂന്നാറും കൊച്ചിയും.. കിടിലന്‍ പാക്കേജുമായി ഐആര്‍സിടിസി

തിരുവനന്തപുരം മുതല്‍ ആലപ്പുഴയും മൂന്നാറും കൊച്ചിയും.. കിടിലന്‍ പാക്കേജുമായി ഐആര്‍സിടിസി

ആകര്‍ഷകമായ പാക്കേജുകളാണ് എന്നും ഐആര്‍സിടിസിയുടെ പ്രത്യേകത. ചിലവ് കുറഞ്ഞ വിധത്തില്‍ ഇന്ത്യയെങ്ങും കറങ്ങുവാന്‍ നിരവധി പാക്കേജുകള്‍ ഐആര്‍സിടിസി അവതരിപ്പിക്കാറുണ്ട്. ഇപ്പോഴിതാ, കേരളത്തിലെ ഏറ്റവും പ്രധാന വിനോദ സഞ്ചാര ആകര്‍ഷണങ്ങളായ കൊച്ചി, മൂന്നാര്‍, ആലപ്പുഴ, കുമരകം തുടങ്ങി. ഇടങ്ങളിലേക്ക് റോഡ് മാര്‍ഗ്ഗം ഒരു പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഹൗസ് ബോട്ട് യാത്രയടക്കമുള്ള പാക്കേജിന്‍റെ വിശദാംശങ്ങളിലേക്ക്

കേരളം കാണാം

കേരളം കാണാം

എക്സ്പ്ലോര്‍ കേരളാ വിത്ത് ഹൗസ്ബോട്ട് എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് കേരളത്തിന്‍റെ കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുവാന്‍ ഉദ്ദേശിച്ചുള്ളതാണ്. തിരുവനന്തപുരത്തു നിന്നും ആരംഭിക്കുന്ന യാത്ര, കുമരകം, ആലപ്പുഴ, മൂന്നാര്‍, കൊച്ചി, എന്നിവ‌ിടങ്ങളാണ് പ്രധാനമായും സന്ദര്‍ശിക്കുന്നത്.

 ദിവസം1,2

ദിവസം1,2

തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുള്ല പിക്കപ്പോടെയാണ് യാത്രയ്ക്ക് തുടക്കമാവുന്നത് . കോവളം ബീച്ചിലെ ഹോട്ടലില്‍ ആണ് ആദ്യദിവസത്തെ താമസം. അന്നു വൈകിട്ട് തന്നെ ആഴിമല ക്ഷേത്രം സന്ദര്‍ശിക്കും. ബാക്കിയുള്ല സമയം കോവളം ബീച്ചില്‍ ചിലവഴിക്കാം. രാത്രി താമസം തിരുവനന്തപുരത്തോ കോവളത്തോ ആയിരിക്കും.

രണ്ടാം ദിവസം പ്രഭാത ഭക്ഷണത്തിനു ശേഷം തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം. വൈകിട്ട് ആലപ്പുഴയിലേക്ക് തിരിക്കും. രാത്രി താമസം ഹൗസ് ബോട്ടില്‍ ആയിരിക്കും.

ദിവസം 3, 4

ദിവസം 3, 4


ആലപ്പുഴ/കുമരകത്തു നിന്നും രാവിലെ മൂന്നാറിനു തിരിക്കും. മൂന്നാറില്‍ ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത ശേഷം മാട്ടുപെട്ടി ഡാം, ഇക്കോ പോയിന്‍റ്, കുണ്ടള ലേക്ക് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. വൈകിട്ട് മൂന്നാര്‍ ടൗണില്‍ ഷോപ്പിങ്ങ് നടത്താം. രാത്രി താമസം മൂന്നാറില്‍ ആണ്.
നാലാം ദിവസം ഇരവികുളം ദേശീയോദ്യാനം സന്ദര്‍ശിക്കും. ശേഷം, പ്രദേശത്തെ മറ്റ് ഇടങ്ങളും കാണാം.

ദിവസം 5, 6

ദിവസം 5, 6

അഞ്ചാമത്തെ ദിവസം രാവിലെ മൂന്നാറിലെ ഹോട്ടലില്‍ നിന്നും ചെക്ക് ഔ‌ട്ട് ചെയ്ത് കൊച്ചിക്ക് പോകും. ഫോര്‍ട്ട് കൊച്ചി, മറൈന്‍ ഡ്രൈവ് എന്നിവിടങ്ങള്‍ അന്നത്തെ ദിവസം സന്ദര്‍ശിക്കും.
ആറാം ദിവസം രാവിലെ കൊച്ചി എയര്‍ പോര്‍ട്ടിലോ എറണാകുളം റെയില്‍വേ സ്റ്റേഷനിലോ എത്തിക്കുന്നതോടെ യാത്ര അവസാനിക്കും.

 ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

ഒന്നു മുതല്‍ മൂന്ന് വരെ മുതിര്‍ന്നവര്‍ അടങ്ങുന്ന ഒരു സംഘത്തിന് 18625 രൂപയാണ് ഏറ്റവും കുറഞ്ഞ പാക്കേഡ് നിരക്ക്. ഇതനുസരിച്ച് താമസസൗകര്യത്തില്‍ ഒരു മുറിയില്‍ മൂന്നു പേരെ ആണ് ഉദ്ദേശിക്കുന്നത്. ഡബിള്‍ ഒക്യുപന്‍സി ആണെങ്കില്‍ 24975 രൂപയും സിംഗിള്‍ ഒക്യുപന്‍സിക്ക് 48530 രൂപയും ഈടാക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 6355 രൂപയും ആവശ്യമില്ലാത്തവര്‍ക്ക് 3850 രൂപയും ആയിരിക്കും.

4 മുതല്‍ ആറ് വരെ മുതിര്‍ന്നവരുളള ഗ്രൂപ്പില്‍
ഡബിള്‍ ഒക്യുപന്‍സിക്ക് 21675 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 19125 രൂപയുമാണ്. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് 6355 രൂപയും ആവശ്യമില്ലാത്തവര്‍ക്ക് 3850 രൂപയും ആയിരിക്കും.

 6.യാത്രയുള്ളത്

6.യാത്രയുള്ളത്


എല്ലാ ദിവസവും ഈ യാത്ര ആളുകള്‍ക്ക് ബുക്ക് ചെയ്യാം. ഇനി പുറപ്പെടുന്ന തിയ്യതി ഫെബ്രുവരി 7, 2022.
ഐആര്‍സിടിസി വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാം
https://www.irctctourism.com/tourpackageBooking?packageCode=SEH041

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kerala travel munnar kochi irctc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+