Search
  • Follow NativePlanet
Share
» »രാമായണ വഴിയിലൂടെ; ശ്രീലങ്കയിലേക്ക് വമ്പൻ പാക്കേജ്! വിമാന ടിക്കറ്റ്, ഭക്ഷണം, താമസം ഉൾപ്പെടുന്ന തീര്‍ത്ഥയാത്ര

രാമായണ വഴിയിലൂടെ; ശ്രീലങ്കയിലേക്ക് വമ്പൻ പാക്കേജ്! വിമാന ടിക്കറ്റ്, ഭക്ഷണം, താമസം ഉൾപ്പെടുന്ന തീര്‍ത്ഥയാത്ര

രാമായണ വിശ്വാസങ്ങളിൽ ഇന്ത്യയ്ക്കൊപ്പം നിൽക്കുന്ന നാടാണ് ശ്രീ ലങ്കയുടേയും. രാവണൻ രാമന്റെ പക്കൽ നിന്നും സീതയെ തട്ടിക്കൊണ്ടുപോയി ലങ്കയില്‌ പാർപ്പിച്ചപ്പോൾ മുതൽ രാമായണ കഥയുടെ അങ്കത്തട്ട് ലങ്കയായി മാറി. രാവണൻ സീതയെ ഒളിപ്പിത്ത അശോകവാടിയും സീതയെ അന്വേഷിച്ചെത്തിയ ഹനുമാൻ ലങ്കാപുരിക്ക് തീയിട്ടതും രാമാ-രാവണ യുദ്ധവുമെല്ലാം ശ്രീലങ്കയെ രാമായണത്തിലെ മാറ്റിനിർത്താനാവാത്ത ഇടമാക്കുന്നു.

എല്ലാ വർഷത്തെയും പോലെ ഇത്തവണയും ഐആർസിടിസി രാമായണ യാത്ര നടത്തുന്നുണ്ട്. രാമകഥകളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഇടങ്ങളിലേക്ക്, ഐതിഹ്യങ്ങളുറങ്ങുന്ന മണ്ണിലേക്ക്, രാമായണത്തിന്റെയും മഹാഭാരതത്തിന്‍റെയും പൊരുൾ തേടി പോകുന്ന യാത്രയിൽ നമുക്കും പങ്കെടുക്കാം. ശ്രീലങ്കയിലെ കൊളംബോയും കാൻഡിയും നുവാരെ എലിയയും പോലെയുള്ള സ്ഥലങ്ങൾ കണ്ടുമടങ്ങുന്ന യാത്രയെക്കുറിച്ച് വിശദമായി വായിക്കാം.

 IRCTC Trails Of Ramayana

രാമായണ പാതയിലൂടെ

പുരാണങ്ങളിലെ രാവണന്‍റെ നാടാണ് ഇന്നത്തെ ശ്രീലങ്കയെന്നാണ് വിശ്വസിക്കപ്പെടുന്നത്. രാമായണത്തിലും മഹാഭാരതത്തിലും ഒരുപോലെ പരാമർശിക്കപ്പെടുന്ന രാവണന്‍റെ സാമ്രാജ്യം കഥകൾ പോലെ തന്നെ അതിശയിപ്പിക്കുന്നതാണ്. ത്രികുട കുന്നുകൾക്ക് മുകളിലെ രാവണന്‍റെ സാമ്രാജ്യവും രാജധാനിയും ലങ്കാപുരിയും രാമായണ കഥകള്‍ക്ക് ജീവൻ പകരുന്ന ഇടങ്ങളാണ്. ഐആർസിടിസി രാമായണ യാത്ര യിൽ ഈ സ്ഥലങ്ങളാണ് സന്ദർശിക്കുന്നത്.

ട്രെയിൽസ് ഓഫ് രാമായണ

Trails Of Ramayana With Katharagam-(SMO30) എന്നു പേരിട്ടിരിക്കുന്ന യാത്ര അഞ്ച് രാത്രിയും ആറു പകലും നീണ്ടു നിൽക്കുന്നു. പോക്കറ്റിനിണങ്ങുന്ന ചെലവിൽ ശ്രീലങ്കയിൽ പലയിടങ്ങളിലായി വ്യാപിച്ചു കിടക്കുന്ന രാമായണ ഇടങ്ങളിലേക്ക് ഏറ്റവും സൗകര്യപ്രദമായി പോകുവാന്‍ സാധിക്കുന്ന യാത്രയാണിത്.

ഐആർസിടിസി രാമായണ യാത്ര

ഒക്ടോബർ 13 ന് ചെന്നൈയിൽ നിന്നാരംഭിച്ച് 18ന് തിരികെ എത്തുന്ന വിധത്തിലാണ് ട്രെയിൽസ് ഓഫ് രാമായണ യാത്ര പോകുന്നത്. 13ന് രാവിലെ 10.00 മണിക്ക് ചെന്നൈ എയർപോർട്ടിൽ നിന്നാരംഭിക്കുന്ന യാത്ര 11.25ന് ശ്രീലങ്കയിലെത്തും. അവിടുന്ന് നെഗോമ്പോയിലേക്കും തുടർന്ന്ചിലവ് മുനീശ്വരം ക്ഷേത്രം, മണവാരി ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും.
രണ്ടാമത്തെ ദിവസം കാൻഡി സന്ദർശിക്കും. ലേക്ക് ഡ്രൈവ്, ജെം മ്യൂസിയം, സിൽക്ക് ഷോപ്പ്, ബാത്തിക് ഷോപ്പിംഗ്, കാൻഡി ബൊട്ടാണിക്കൽ ഗാർഡൻ എന്നിവിടങ്ങളാണ് യാത്രയിൽ സന്ദർശിക്കുന്നത്.

irctc sri lanka ramayana tour package

മൂന്നാമത്തെ ദിവസം ടെമ്പിൾ ഓഫ് ടൂത്ത്, പിന്നവാല , (ഹനുമാൻ ക്ഷേത്രം, രംബോഡ വെള്ളച്ചാട്ടം, ടീ ഫാക്ടറി, സീത അമ്മൻ ക്ഷേത്രം, നുവാര ഏലിയയിലെ സിറ്റി ടൂർ എന്നിവയും നാലാമത്തെ ദിവസം കതരാഗമ, എല്ല ഗ്യാപ്പ് എന്നിവിടങ്ങളുമാണ് സന്ദർശിക്കുക. അഞ്ചാമത്തെ ദിവസം പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രം, കൊളംബോ സിറ്റി ടൂർ എന്നിവയുമാണ് യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അഞ്ചാം ദിവസം ഷോപ്പിങ്ങിന് ശേഷം കൊളംബോയിൽ നിന്ന് ഉച്ചയ്ക്ക് 1.30ന് വിമാനം കയറി 3.05ന് ചെന്നൈയിലെത്തും.

ഐആർസിടിസി രാമായണ യാത്ര- ചെലവുകൾ

ശ്രീലങ്കൻ എയർലൈൻസിൽ എക്കണോമി ക്ലാസിലുള്ള യാത്രയിൽ എല്ലാ ചെലവുകളും ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ശ്രീലങ്ക വിസ ചാർജ്,ത്രീ സ്റ്റാർ ഹോട്ടലിൽ താമസം, യാത്രയിലെ അഞ്ച് ദിവസവും പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം, താല്പര്യമനുസരിച്ച് വെജിറ്റേറിയൻ, നോൺ- വെജിറ്റേറിയൻ ഭക്ഷണം, സന്ദര്‍ശിക്കുന്ന ഇടങ്ങളിലെ പ്രവേശന ടിക്കറ്റുകൾ, ഒരു ദിവസം 1 ലിറ്റർ വെള്ളം, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂറിസ്റ്റ് ഗൈഡ്, എസി കോച്ചിൽ വിവിധ ഇടങ്ങളിലേക്കുള്ള യാത്ര, ട്രാവൽ ഇൻഷുറൻസ് , നികുതി തുടങ്ങിയവയെല്ലാം ടിക്കറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഐആർസിടിസി രാമായണ യാത്ര ടിക്കറ്റ് നിരക്ക്

കംഫോർട്ട് ക്ലാസിലാണ് എല്ലാ യാത്രക്കാർക്കും സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. സിംഗിൾ ഒക്യൂപൻസിക്ക് 90500/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 65800/- രൂപ, ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 63500/- രൂപ, കുട്ടികളിൽ 2-11 പ്രായത്തിലുള്ളവർക്ക് ബെഡ് ആവശ്യമെങ്കിൽ 45500/- രൂപ, ബെഡ് വേണ്ടെങ്കിൽ 35500/- രൂപ എന്നിങ്ങനെയാണ് നിരക്ക്.

ramayana places in srilanka

ഐആർസിടിസി ശ്രീലങ്ക രാമായണ യാത്ര ബുക്കിങ്

ഐആര്‍സിടിസി ചെന്നൈ ഓഫീസ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. 044-28362430, 82879319748287931968,9003140682 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
IRCTC - ടൂറിസം ഇൻഫർമേഷൻ ആൻഡ് ഫെസിലിറ്റേഷൻ സെന്റർ
ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷൻ: 09003140681, മധുര ഓഫീസ് -8287931977, 8287932122,
ട്രിച്ചി ഓഫീസ് : 8287932070,
കോയമ്പത്തൂർ ഓഫീസ്: 09003140655

Cover Image PC: Oliver Frsh/ Unspalsh

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+