പഠനം കഴിഞ്ഞാൽ പിന്നെ എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്തണം.. സെറ്റിലാകണം. ഇങ്ങനെയൊരു ആഗ്രഹവും മനസ്സിൽവെച്ച് കോഴ്സ് കഴിഞ്ഞപാടെ ഒരു ജോലി കണ്ടെത്തി നാട്ടിൽതന്നെ കൂടുന്ന ട്രെൻഡ് ഒക്കെ മാറിക്കഴിഞ്ഞു. ഇപ്പോൾ നാടുവിട്ട് വിദേശത്ത് ജോലി കണ്ടെത്തി അവിടെത്തന്നെ സെറ്റിലാകുന്ന തലമുറയുടെ സമയമാണ്.
വിദേശത്താണെങ്കിൽ യൂറോപ്പ് അത് കഴിഞ്ഞു മാത്രമേ കാനഡയും യുഎസും പോലും വരികയുള്ളൂ. അതുകൊണ്ടുതന്നെ എങ്ങനെയും യൂറോപ്പിൽ സെറ്റിലാകാനാണ് കൂടുതലാളുകളും ആഗ്രഹിക്കുന്നതും. ഏറ്റവും എളുപ്പത്തിൽ യൂറോപ്പിൽ പോയി ഒരു ജോലി കണ്ടെത്തി അവിടെ ജീവിച്ചാലോ? അതിനുള്ള എളുപ്പ വഴിയാണ് ജോബ് സീക്കർ വിസ.

ജോബ് സീക്കർ വിസ അനുവദിക്കുന്ന രാജ്യങ്ങളിൽ ചെന്ന് അവിടെ നിങ്ങളുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി കണ്ടെത്തി വർക് വിസയിലേക്ക് മാറി സെറ്റിൽ ആകുവാനുള്ള സൗകര്യമാണ് ഇത് നല്കുന്നത്.ഒരു ജോലിയില്ലാതെ എങ്ങനെ വിദേശത്ത് പോകും എന്നു തലപുകഞ്ഞിരിക്കുന്നവർക്ക് ഈ ഒരു ഓപ്ഷൻ ആലോചിക്കാവുന്നതാണ്. ഇതാ ജോബ് സീക്കർ വിസ വഴി വരാൻ കഴിയുന്ന യൂറോപ്യൻ രാജ്യങ്ങൾ പരിചയപ്പെടാം.
1. ജർമനി
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമോ ബിരുദാനന്ദര ബിരുദമോ കരസ്ഥമാക്കി, അഞ്ച് വർഷത്തെ തൊഴിൽ പരിചയമുള്ള, 18 വയസിന് മുകളിലുള്ളവർക്ക് ജർമൻ ജോബ് സീക്കർ വിസയ്ക്ക് അപേക്ഷിക്കാം.
ആറുമാസക്കാലം ജർമനിയിൽ വന്ന് ജോലി കണ്ടെത്തുവാൻ സഹായിക്കുന്നതാണ് ഇത് . ജോലി ലഭിച്ചാൽ വർക്ക് വിസയിലേക്ക് മാറി ഇവിടെ നീണ്ട കാലം ജീവിക്കുകയും ചെയ്യാം.സെറ്റിൽ ആയ ശേഷം കുടുംബത്തെ കൊണ്ടുവരാനും കഴിയും.
2. പോർച്ചുഗൽ
നിരവധി തൊഴിലവസരങ്ങളുമായി തൊഴിലന്വേഷക വിസയിൽ വിളിക്കുന്ന യൂറോപ്യന് രാജ്യമാണ് പോർച്ചുഗൽ. 120 ദിവസം രാജ്യത്ത് താമസിച്ച് ജോലി കണ്ടെത്തുവാനുള്ള അവസരമാണ് പോർച്ചുഗൽ
ജോബ് സീക്കർ വിസ നല്കുന്നത്. ഒരു ജോലി ഓഫറോ സ്പോണ്‍സര്‍ഷിപ്പോ റസിഡന്റ് വിസയോ ഇല്ലാതെ രാജ്യത്തെത്തി ഇവിടെ ജോലി അന്വേഷിക്കാം. യൂറോപ്പിലെ ചെലവ് കുറഞ്ഞ രാജ്യമായ ഇവിടെ ജീവിതച്ചെലവുകളും കുറവായിരിക്കും.

3. സ്പെയിൻ
സ്പെയിനിൽ ഉന്നതവിദ്യാഭ്യാസം പൂർത്തിയാക്കി ആളാണ് നിങ്ങളെങ്കിൽ ഇവിടുത്തെ ജോബ് സീക്കർ വിസ പ്രയോജനപ്പെടുത്താം. എംപ്ലോയെ്മെന്‍റ് സീക്കിങ് റസിഡൻസി പെർമിറ്റ് എന്നും ഇതറിയപ്പെടുന്നു. ഒരു വർഷം മുതൽ രണ്ടു വർഷം വരെ രാജ്യത്ത് ചെലവഴിക്കുവാൻ ഇത് സഹായിക്കുന്നു. പബ്ലിക് അല്ലെങ്കില് പ്രൈവറ്റ് മെഡിക്കൽ ഇൻഷുറൻസും ഒപ്പം നിങ്ങളുടെ കോഴ്സിൽ ലെവൽ സിക്സും പാസായിരിക്കണം.
4.ഡെന്മാർക്ക്
യൂറോപ്പിലേക്കുള്ള നിങ്ങളുടെ യാത്ര എളുപ്പമാക്കുന്ന മറ്റൊരു രാജ്യമാണ് ഡെന്മാർക്ക്. ആറു മാസം വരെ രാജ്യത്ത് ജോലി അന്വേഷിക്കാനും യോഗ്യതയ്ക്കനുസരിച്ച് ജോലി കണ്ടെത്താനും ഡെന്മാർക്ക് ജോബ് സീക്കർ വിസ സഹായിക്കും. ഈ വിസയിലുള്ള വിദ്യാർത്ഥികൾക്ക് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ആഴ്ചയിൽ 20 മണിക്കൂർ വരെ ജോലി ചെയ്യാമെങ്കിലും അല്ലാത്തവർക്ക് ജോലി അന്വേഷിക്കാൻ മാത്രമേ അനുമതിയുള്ളൂ.
5. സ്വീഡൻ
മൂന്ന് മാസത്തോളം സമയം സ്വീഡനിൽ താമസിച്ച് ജോലി കണ്ടെത്താൻ സഹായിക്കുന്നതാണ് സ്വീഡൻ ജോബ് സീക്കർ വിസ. ആവശ്യമെങ്കിൽ വീണ്ടും ഒൻപത് മാസത്തേയ്ക്കു കൂടി ഇത് കൂട്ടിയെടുക്കാം,
ബിരുദമോ ബിരുദാനന്ദര ബിരുദമോ അതിൽകൂടുതൽ യോഗ്യതയോ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇതിനായി അപേക്ഷിക്കാം. ഈ കാലയളവിൽ നിങ്ങളുടെ ചലവുകൾക്കാവശ്യനായ തുക കണ്ടെത്താൻ നിങ്ങൾക്ക് കഴിയണം. ഹെൽത്ത് ഇൻഷുറൻസ് ഉണ്ടായിരിക്കണമെന്നും നിബന്ധനയിൽ പറയുന്നു.

6. ഓസ്ട്രിയ
യൂറോപ്യൻ യൂണിയന് പുറത്തു നിന്നുള്ള രാജ്യക്കാർക്ക് ഓസ്ട്രിയയിൽ ജോലി അന്വേഷിക്കുവാൻ സഹായിക്കുന്നതാണ് ഈ ജോബ് സീക്കർ വിസ. ആറു മാസക്കാലം ആണ് ഇതിന്‍റെ കാലാവധി. പോയിന്റ് ബേസ്ഡ് സിസ്റ്റം അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.
100 ൽ കുറഞ്ഞത് 70 പോയിന്‍റെങ്കിലും നിങ്ങൾ സ്വന്തമാക്കിയിരിക്കണം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











