എറണാകുളം യാത്രയിൽ എവിടെയൊക്കെ പോകണമെന്നു നമുക്കറിയാം. ഫോർട്ട് കൊച്ചിയും മറൈൻ ഡ്രൈവും കടമക്കുടിയും ചെറായി ബീച്ചും മട്ടാഞ്ചേരിയും അടക്കം യാത്രാ ലിസ്റ്റിൽ പണ്ടേ ഉൾപ്പെട്ട ഇടങ്ങൾ. എന്നാൽ എന്നും ഈ സ്ഥലങ്ങൾ മാത്രം കണ്ടാൽ പോരല്ലോ... അങ്ങനെയെങ്കിൽ
എറണാകുളത്തിന്‍റെ ഉൾനാടന് ഗ്രാമങ്ങൾ കണ്ട് അതിന്‍റെ ജീവനറിഞ്ഞ് കണ്ടുവരാൻ പറ്റിയ ഒരിടം ഇവിടെയുണ്ട്. സഞ്ചാരികൾ അധികം കേൾക്കാത്ത കടമ്പ്രയാര്‍ ...
എറണാകുളത്തിന്‍റെ മുക്കും മൂലയും അറിയുന്ന സഞ്ചാരികൾ പോലും ചിലപ്പോൾ കേട്ടിരിക്കാൻ സാധ്യതയില്ലാത്ത സ്ഥലമാണ് കടമ്പ്രയാർ. അറിഞ്ഞു കഴിഞ്ഞാൽ പക്ഷേ, ഇത്രയും ഭംഗിയുള്ള കടമ്പ്രയാറിനെക്കുറിച്ച് അറിയാൻ എങ്ങനെ വൈകിപ്പോയി അന്നതിശയിക്കുകയും ചെയ്യും! കിഴക്കമ്പലം ഗ്രാമപഞ്ചായത്തിന്‍റെ ഭാഗമായ കടമ്പ്രയാർ വെറുതെയൊന്നു വന്നു കണ്ടുപോകാൻ പറ്റിയ സ്ഥലമല്ല! എക്കോടൂറിസം കേന്ദ്രം എന്ന പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.

PC: Kerala Tourism
ഗ്രാമീണ ഭംഗിയും പ്രകൃതി സൗന്ദര്യവും ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന സ്ഥലമാണ് കടമ്പ്രയാർ. എറണാകുളത്തിന്‍റെ തിരക്കു നിറഞ്ഞ ജീവിതത്തില്‍ നിന്നു ഒരു ദിവസം എങ്ങോട്ടേയ്ക്കെങ്കിലും മാറി നില്‌ക്കാൻ തോന്നിയാൽ രണ്ടാമതൊന്ന് ആലോചിക്കാതെ ഇവിടേക്ക് വരാം, പ്രത്യേകിച്ച് നാടന്‍ കാഴ്ചകൾ കാണാനാണ് താല്പര്യമെങ്കിൽ. എറണാകുളം ജില്ലക്കാർക്ക് മാത്രല്ല, കോട്ടയം, ആലപ്പുഴ, തൃശൂർ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ഏകദിന യാത്രയ്ക്കും ഇവിടം വളരെ അനുയോജ്യമാണ്.
ജലവിനോദങ്ങൾ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങളെങ്കിൽ കുട്ടനാടിനേയും കുമരകത്തിനേയുംകാൾ ഒരുപക്ഷേ, ഇവിടം ഇഷ്ടപ്പെട്ടു പോകും. പുഴയുടെ നടുവിലൂടെ കാറ്റേറ്റ്, പച്ചപ്പു കണ്ട്, ഫോട്ടോയെടുക്ക് മതിവരുവോളം ബോട്ട് യാത്ര ചെയ്യാനാണ് ഇവിടെയെത്തുന്ന സഞ്ചാരികൾ താല്പര്യപ്പെടുന്നത്. ബോട്ടിങ് മാത്രമല്ല കേട്ടോ, ഇവിടെ ചെലവഴിക്കുന്ന ഓരോ നിമിഷവും മടുക്കാതെയിരിക്കുവാന വേണ്ടതെല്ലാം ഇവിടെ ഉണ്ട്. കടമ്പ്രയാർ പുഴയിലൂടെയുള്ള യാത്ര തന്നെ നിങ്ങളെ ആവേശത്തിലാക്കും.
കുട്ടികളെയും കൂട്ടി ഒരു ഔട്ടിങ്ങിന് പോകാൻ പറ്റിയ ഇവിടം വണ്ടർ ലായോട് അടുത്താണുള്ളത്. വേണമെങ്കിൽ വണ്ടർ ലായിൽ നിന്നിറങ്ങി ഒരു ചെറിയ കറക്കം കറങ്ങി ബോട്ടിങ് നടത്തി പോകുന്ന വിധത്തിൽ യാത്ര പ്ലാൻ ചെയ്യാം. നീണ്ടു കിടക്കുന്ന പാടങ്ങളാണ് ഇവിടുത്തെ മറ്റൊരു ആകർഷണം. എങ്ങനെയായാലും കടമ്പ്രയാർ ഒരു സഞ്ചാരിയെന്ന നിലയില് നിങ്ങളെ ഒട്ടും നിരാശപ്പെടുത്തില്ല.
കടമ്പ്രയാർ ബോട്ടിങ്
കടമ്പ്രയാർ വന്നാൽ ബോട്ടിങ് മറക്കരുത്. കുറഞ്ഞ ചെലവിൽ ബോട്ടിങ് നടത്താം എന്നതിനാൽ ഗ്രൂപ്പ് യാത്രകൾക്കും കുട്ടികളെയും കൂട്ടിയുള്ള ഫാമിലി ട്രിപ്പുകൾക്കും കടമ്പ്രയാർ ഒരു ലക്ഷ്യസ്ഥാനമാക്കാം. സ്പീഡ് ബോട്ട്, പെഡൽ ബോട്ട്, കുട്ടവഞ്ചി എന്നിവയെല്ലാം കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാണ്. രാവിലെ 6.00 മുതൽ വൈകിട്ട് 6.00 വരെ ഇവിടെ ബോട്ടിങ് നടത്താം.
കടമ്പ്രയാർ ബോട്ടിങ് നിരക്ക്
സ്‌പീഡ് ബോട്ട്: 1 മണിക്കൂർ ട്രിപ്പിന് 700 രൂപ ( 7 മുതിർന്നവർ) പെഡൽ ബോട്ട് 1 മണിക്കൂർ ട്രിപ്പിന് 100 രൂപ (പരമാവധി 3 പേർ)
കുട്ടവഞ്ചി അര മണിക്കൂർ യാത്രയ്ക്ക് 100 രൂപ (പരമാവധി 3 പേർ) എന്നിങ്ങനെയാണ് നിരക്ക്. കൂടുതൽ വിവരങ്ങള്‍ക്ക് എറണാകുളം ഡിടിപിസി ഫോൺ നമ്പർ- +91 484 2367334
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












